Monday, September 25, 2017 Last Updated 1 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Jul 2017 01.30 AM

പനിച്ച്‌ വിറച്ച്‌ മലയോര മേഖല സര്‍ക്കാര്‍ പ്രഖ്യാപനം വാര്‍ത്തയിലൊതുങ്ങി; ആശുപത്രികളില്‍ ഡോക്‌ടര്‍മാരില്ല

uploads/news/2017/07/124675/1.jpg

മുക്കം: കോഴിക്കോട്‌ ജില്ലയില്‍ കൂടുതല്‍ ഡങ്കിപ്പനി ബാധിതരുള്ള കിഴക്കന്‍ മലയോര മേഖലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനിയും സര്‍ക്കാര്‍ പ്രഖ്യാപിത പ്രത്യേക ചികിത്സാ സംവിധാനങ്ങളായില്ല. നൂറു കണക്കിനാളുകള്‍ ദിനേന പനി ബാധിതരായി ചികിത്സതേടിയെത്തുന്ന കാരശ്ശേരി, കൊടിയത്തൂര്‍, ചെറുവാടി തുടങ്ങിയ ആശുപത്രികളിലെല്ലാം പഴയ ചികിത്സാ സംവിധാനം തുടരുകയാണ്‌. ഉച്ചക്ക്‌ രണ്ട്‌ മണിയോടെ ഡോക്‌ടര്‍മാര്‍ സ്‌ഥലം വിടും.ഈ ചികിത്സ തന്നെയും ആഴ്‌ചയില്‍ മൂന്നുദിവസം മാത്രമേ പ്രൈമറി ഹെല്‍ത്ത്‌ സെന്ററുകളില്‍ ലഭ്യമാകൂ. മറ്റു ദിവസങ്ങളില്‍ ഡോക്‌ടര്‍, ക്യാമ്പിലും കുത്തിവെപ്പിലുമൊക്കെയാവും.
അതിനാല്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തി ഡോക്‌ടര്‍മാരില്ലാത്തതിനാല്‍
നിരാശരായി തിരിച്ചു പോകേണ്ട അവസ്‌ഥയിലാണ്‌ രോഗികള്‍.
ചികിത്സാ സമയം ദീര്‍ഘിപ്പിച്ചുവെന്നും പുതിയ ഡോക്‌ടര്‍മാരെ താല്‍ക്കാലികമായി നിയമിച്ചു കഴിഞ്ഞുവെന്നുമൊക്കെ ആരോഗ്യ വകുപ്പും സര്‍ക്കാറും
അവകാശപ്പെടുന്നതിനിടെയാണ്‌ ഈ ദുരവസ്‌ഥയില്‍ പാവങ്ങള്‍ ബുദ്ധിമുട്ടുന്നത്‌. ഉത്തരവാദപ്പെട്ടവരുടെ പ്രഖ്യാപനങ്ങള്‍ മാധ്യമങ്ങളില്‍ മാത്രമായി ഒതുങ്ങുകയാണെന്ന്‌ നാട്ടുകാര്‍ ആരോപിച്ചു.
കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കത്ത്‌ കഴിഞ്ഞ ദിവസം ആറ്‌ മാസം പ്രായമുള്ള കുഞ്ഞ്‌ ഡങ്കിപ്പനി ബാധിച്ച്‌ മരിച്ചിരുന്നു. മുക്കം നഗരസഭ, കാരശ്ശേരി, കുടരഞ്ഞി, തിരുവമ്പാടി, കൊടിയത്തൂര്‍ പഞ്ചായത്തുകളിലെല്ലാം ഡങ്കിപ്പനി മരണമുണ്ടായി. ഡങ്കിപ്പനിയും പകര്‍ച്ചവ്യാധിയുമായി ഒട്ടേറെ കുടുംബങ്ങള്‍ ഭീതിയിലാണ്‌. ഡങ്കിപ്പനി ബാധിതര്‍ ദിനേന രക്‌ത പരിശോധന നടത്തേണ്ടതുണ്ട്‌. ഇതിനും സ്വകാര്യ സ്‌ഥാപനങ്ങളെ ആശ്രയിക്കേണ്ട അവസ്‌ഥയാണ്‌.

Ads by Google
Advertisement
Wednesday 05 Jul 2017 01.30 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW