Wednesday, July 05, 2017 Last Updated 24 Min 4 Sec ago English Edition
Todays E paper
Wednesday 05 Jul 2017 01.16 AM

പകര്‍ച്ചപ്പനിക്ക്‌ സൗജന്യചികിത്സ നല്‍കണം: മനുഷ്യാവകാശ കമ്മീഷന്‍

uploads/news/2017/07/124614/3tvm.jpg

തിരുവനന്തപുരം: പകര്‍ച്ചപ്പനി ബാധിച്ചവര്‍ക്ക്‌ സൗജന്യ ചികിത്സ നല്‍കാന്‍ പദ്ധതി തയ്യാറാക്കണമെന്ന്‌ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്‍. ചീഫ്‌ സെക്രട്ടറിയും ആരോഗ്യ വകുപ്പ്‌ സെക്രട്ടറിയും ഇക്കാര്യം പരിശോധിച്ച്‌ നാലാഴ്‌ചയ്‌ക്കകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്ന്‌ കമ്മീഷന്‍ ആക്‌റ്റിംഗ്‌ അധ്യക്ഷന്‍ പി.മോഹനദാസ്‌ ഉത്തരവില്‍ ആവശ്യപ്പെട്ടു.
ജൂലൈ മൂന്ന്‌ വരെ പകര്‍ച്ചപ്പനി കാരണം സംസ്‌ഥാനത്ത്‌ മൂന്നൂറിലേറെ പേര്‍ മരിച്ചിട്ടുണ്ട്‌. പകര്‍ച്ചപ്പനി കാരണം ചികിത്സ തേടുന്നവരെ കൊള്ളയടിക്കുന്ന രീതിയാണ്‌ സ്വകാര്യാശുപത്രികളില്‍ നിലവിലുള്ളത്‌. സര്‍ക്കാര്‍ ആശുപത്രികളില്‍ രക്‌ത ഘടകങ്ങള്‍ വേര്‍തിരിക്കുന്നതിനുള്ള സംവിധാനത്തിന്റെ അപര്യാപ്‌തത കാരണം സ്വകാര്യാശുപത്രികള്‍ പ്ലേറ്റ്‌ലെറ്റിനും രക്‌തത്തിനും 1000 രൂപ മുതല്‍ 1500 രൂപ വരെ ഈടാക്കുന്നുണ്ട്‌. പകര്‍ച്ചപനി കാരണം മരിച്ചവരുടെ ബന്ധുക്കള്‍ക്ക്‌ സര്‍ക്കാര്‍ നഷ്‌ടപരിഹാരം നല്‍കണമെന്ന്‌ മനുഷ്യാവകാശ പ്രവര്‍ത്തകനായ പി.കെ രാജു സമര്‍പ്പിച്ച പരാതിയില്‍ ആവശ്യപ്പെട്ടു. കേസ്‌ ഓഗസ്‌റ്റ് 29 ന്‌ കമ്മീഷന്‍ പരിഗണിക്കും.

Ads by Google
Ads by Google
Wednesday 05 Jul 2017 01.16 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW