Saturday, May 26, 2018 Last Updated 21 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Jul 2017 01.06 AM

കാണാം മെട്രോയില്‍ കുട്ടമ്പുഴ

uploads/news/2017/07/124584/4.jpg

കുട്ടമ്പുഴ: രാജ്യത്തിന്റെ തന്നെ അഭിമാനമായ കൊച്ചി മെട്രോ കാഴ്‌ചയിലെ ഒന്നാമനാകുമ്പോള്‍ കുട്ടമ്പുഴ ഗ്രാമത്തിന്‌ ഏറെ അഭിമാനിക്കാം.
ആലുവ സ്‌റ്റേഷനില്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നത്‌ കുട്ടമ്പുഴ ഞായപ്പിള്ളി സ്വദേശി കല്ലറയ്‌ക്കല്‍ വിനോദ്‌ വര്‍ഗീസ്‌ സ്വന്തം ക്യാമറയില്‍ പകത്തിയ പുഴയിലിറങ്ങിയ കാട്ടാന കൂട്ടത്തിന്റെ പടം. കേരളത്തിലെ നദി വിഷയമാക്കി മെട്രോ ക്ഷണിച്ച പടങ്ങളില്‍ വിനോദിന്റെ രണ്ടു പടങ്ങളാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. ഒട്ടേറെ അത്യപൂര്‍വ്വ പടങ്ങള്‍ വിനോദ്‌ പകര്‍ത്തിയിട്ടുണ്ട്‌.
കാഴ്‌ചകളുടെ നാടായ കുട്ടമ്പുഴ ഗ്രാമം ആലപ്പുഴ ജില്ലയുടെ വിസ്‌തൃതിയുമായി സംസ്‌ഥാനത്ത്‌ ഒന്നാമതാണ്‌. തട്ടേക്കാട്‌ പക്ഷി സങ്കേതവും പൂയംകുട്ടിയിലെ നിത്യഹരിതവനവും ആദിവാസി കുട്ടികളും ആനക്കയം തുരുത്തുകളും ഇഞ്ചത്തൊട്ടി തൂക്കുപാലവും ഇടമലയാര്‍ ജലവൈദ്യുത പദ്ധതി കൊണ്ടും വേറിട്ടതാകുമ്പോള്‍ കാഴ്‌ചകളുടെ നാട്ടില്‍ നിന്നും മറുനാടന്‍ കാഴ്‌ച ശേഖരത്തിലേക്ക്‌ പറന്ന പെരിയാറിലിറങ്ങിയ ആന കൂട്ടത്തിന്റെ നേര്‍ക്കാഴ്‌ച്ച തേടി ഫോട്ടോഗ്രാഫര്‍ കഴിഞ്ഞ ദിവസം മെട്രോയിലെത്തി.

Ads by Google
Advertisement
Wednesday 05 Jul 2017 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW