Monday, June 25, 2018 Last Updated 12 Min 36 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Jul 2017 12.57 AM

നാട്ടുകാര്‍ കട പൂട്ടിച്ചു: മാനന്തവാടിയില്‍ കോഴിയിറച്ചി വില തോന്നിയപോലെ

uploads/news/2017/07/124566/1kn.jpg

മാനന്തവാടി: മാനന്തവാടി ടൗണിലും പരിസരങ്ങളിലും കോഴിയിറച്ചിയുടെ വില കച്ചവടക്കാര്‍ക്ക്‌ തോന്നിയ പോലെ ഈടാക്കുവാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. യാതൊരു മാനദണ്ഡവും ഇല്ലാതെ കോഴി വില വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന്‌ നാട്ടുകാര്‍ പ്രതിഷേധത്തിന്റെ ഭാഗമായി മാനന്തവാടി കമ്മ്യൂണിറ്റി ഹാള്‍ റോഡിലെ കട പൂട്ടിച്ചു. കഴിഞ്ഞ ദിവസംവരെ ഇവിടെ രണ്ട്‌ കടകള്‍ പ്രവര്‍ത്തിച്ചിരുന്നു ഇതില്‍ ഒന്ന്‌ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിനാല്‍ നഗരസഭ പൂട്ടിച്ചു. അതുവരെ ഇരു കടകളിലും 160 രൂപയായിരുന്നു വില. മത്സരത്തിലുണ്ടായിരുന്ന കട പൂട്ടിയതോടെ അടുത്ത ദിവസം കിലോക്ക്‌ 40 രൂപ വര്‍ദ്ധിപ്പിച്ച്‌ 200 രൂപയാക്കുകയായിരുന്നു ഇതോടെയാണ്‌ നാട്ടുകാര്‍ പ്രതിഷേധിച്ചത്‌. തുടര്‍ന്ന്‌ പോലീസ്‌ എത്തി കട പൂട്ടിക്കുകയായിരുന്നു. പിന്നീട്‌ വില ഏകീകരിക്കാന്‍ കോഴി കച്ചവടക്കാരെ പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ വിളിപ്പിച്ചെങ്കിലും ചര്‍ച്ചയില്‍ തീരുമാനമായില്ല. ജി.എസ്‌.ടി. നികുതി ഘടന നടപ്പായിട്ടും മാനന്തവാടിയിലും പരിസര പ്രദേശങ്ങളിലും കോഴി ഇറച്ചിയുടെ വില പല വിധത്തിലാണ്‌. തരുവണയില്‍ കോഴി ഇറച്ചി വില 160 രൂപയാണെങ്കില്‍ തലപ്പുഴയില്‍ 180 ആണ്‌. മാനന്തവാടിയിലാവട്ടെ 200 രൂപയും. മാനന്തവാടി ബസ്‌ സ്‌റ്റാന്‍ഡ്‌,ക്ല ബ്ബ്‌ കുന്ന്‌, പോസ്‌റ്റാഫീസ്‌ പരിസരം, വളളിയൂര്‍ക്കാവ്‌ ജംഗ്‌ഷന്‍, എരുമത്തെരുവ്‌ എന്നിവിടങ്ങളില്‍ കോഴിയിറച്ചി കടകളുണ്ട്‌. ഇവിടങ്ങളിലെല്ലാം തോന്നിയപോലെയാണ്‌ വില. കോഴി ഇറച്ചിക്ക്‌ സര്‍ക്കാര്‍ നികുതി ഒഴിവാക്കിയിട്ടും മാനന്തവാടിയിലും പരിസര പ്രദേശങ്ങളിലും ഇറച്ചി വില പല വിധമായതിനു പിന്നിലെ കള്ളകളി വ്യക്‌തമാണ്‌. ജില്ലയിലെ ഫാമുകളില്‍ കോഴി കുറവായതിനാല്‍ അന്യ സംസ്‌ഥാനങ്ങളില്‍ നിന്നുമാണ്‌ കോഴികളെ ഇറക്കുന്നത്‌. അവിടങ്ങളില്‍ വില കൂടുതലാണന്നാണ്‌ കച്ചവടക്കാര്‍ പറയുന്നത്‌. വില ഏകീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭത്തിനുള്ള തയ്യാറെടുപ്പിലാണ്‌ ചില യുവജന സംഘടനകള്‍.

Ads by Google
Advertisement
Wednesday 05 Jul 2017 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW