Tuesday, November 21, 2017 Last Updated 22 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Jul 2017 12.55 AM

മാലിന്യത്തില്‍ മുങ്ങി ഓമല്ലൂര്‍ മാര്‍ക്കറ്റ്‌

uploads/news/2017/07/124551/4pg.jpg

ഓമല്ലൂര്‍: പഞ്ചായത്തിന്റെ മൂക്കിന്‌ തൊട്ടു താഴെയുള്ള മാര്‍ക്കറ്റ്‌ കൊതുകു
വളര്‍ത്തല്‍ കേന്ദ്രമായി. നാട്ടിലും മാര്‍ക്കറ്റിലുമുള്ള മുഴുവന്‍ മാലിന്യവും ഇവിടെ കൊണ്ടു തള്ളുമ്പോള്‍ സംസ്‌കരണത്തിനായി സ്‌ഥാപിക്കാന്‍ ഉദ്ദേശിച്ച പ്ലാന്റ്‌ എങ്ങുമെത്തിയില്ല.
വന്‍ അഴിമതിയാണ്‌ പ്ലാന്റിന്റെ നിര്‍മാണത്തില്‍ ആരോപിക്കപ്പെടുന്നത്‌.
മാര്‍ക്കറ്റില്‍ മാത്രമല്ല, പഞ്ചായത്തിന്റെ മിക്ക ഭാഗങ്ങളിലും മാലിന്യം കുമിഞ്ഞു കിടക്കുകയാണ്‌. മഴ കനത്തതോടെ മാലിന്യങ്ങള്‍ വെള്ളക്കെട്ടിലായി. ഇവിടെയാണ്‌ കൊതുക്‌ വളരുന്നത്‌. മഴക്കാല പൂര്‍വ ശുചീകരണവും പനി മരണം വ്യാപിച്ചതിന്‌ ശേഷമുള്ള ബോധവല്‍ക്കരണവും ഡ്രൈഡേ ആചരണവുമൊക്കെ പഞ്ചായത്തില്‍ വഴിപാടായെന്നാണ്‌ ആരോപണം. എവിടെ തിരിഞ്ഞു നോക്കിയാലും അവിടെയെല്ലാം മാലിന്യമെന്നതാണ്‌ സ്‌ഥിതി. വ്യാപാരികളും നാട്ടുകാരുമെല്ലാം മാലിന്യം വഴി നീളെ വലിച്ചെറിയുന്നു. ഇങ്ങനെ ഓടയിലേക്ക്‌ എറിഞ്ഞ മാലിന്യം കെട്ടിക്കിടന്നതു മൂലം വെള്ളമൊഴുക്ക്‌ തടസപ്പെട്ട്‌ അമ്പലം ജങ്‌ഷനിലെ കടകളില്‍ വെള്ളം കയറിയിരുന്നു. ഇക്കാര്യം താലൂക്ക്‌ വികസന സമിതി യോഗത്തിലും ചര്‍ച്ചയായി.
പനി പടരുന്ന വേളയില്‍ തീര്‍ത്തും അലസമായ സമീപനമാണ്‌ പഞ്ചായത്ത്‌ ഭരണാധികാരികള്‍ സ്വീകരിക്കുന്നത്‌ എന്ന്‌ വ്യാപകമായ പരാതിയുണ്ട്‌. പഞ്ചായത്ത്‌ ഓഫീസിന്റെ മൂക്കിന്‌ കീഴിലെ മാലിന്യം പോലും നീക്കാന്‍ ഇവര്‍ക്ക്‌ കഴിയുന്നില്ല. മാലിന്യം വലിച്ചെറിയുന്നവര്‍ക്ക്‌ എതിരേ നടപടിയുമില്ല.
കുരിശടി മുതല്‍ മഞ്ഞനിക്കര പള്ളി വരെയുള്ള ഭാഗത്തെ റോഡിന്റെ വശങ്ങള്‍ കാടുമൂടി കിടക്കുകയാണ്‌. ഇവിടങ്ങളില്‍ കക്കൂസ്‌ മാലിന്യം വരെയാണ്‌ കൊണ്ട്‌ നിക്ഷേപിക്കുന്നത്‌. തിരക്കേറിയ ഈ പാതയിലൂടെ മൂക്കു പൊത്താതെ നടക്കാന്‍ കഴിയുന്നില്ല എന്നതാണ്‌ സ്‌ഥിതി.
തൈക്കുറ്റി മുക്ക്‌ ജങ്‌ഷനില്‍ നിന്നും മാത്തൂരിലേക്കുള്ള റോഡിന്റെ വശത്തെയും അവസ്‌ഥ വ്യത്യസ്‌തമല്ല. ഇടവഴികളിലൊക്കെയും മാലിന്യം വലിച്ചെറിയുന്നത്‌ പതിവുകാഴ്‌ചയാണ്‌.
ഇടയ്‌ക്ക്‌ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ ഈ ഭാഗങ്ങള്‍ എല്ലാം സ്വന്തം ചെലവില്‍ ശുചീകരിച്ച്‌ മാലിന്യ നിക്ഷേപം നിരോധിച്ച്‌ ബോര്‍ഡും വച്ചിരുന്നു. എന്നാല്‍, വീണ്ടും കാട്‌ വളര്‍ന്നതോടെ ഇവിടെ മാലിന്യം നിക്ഷേപിക്കുന്നവരുടെ എണ്ണം ഏറി. ജലാശയങ്ങിലേക്കും മാലിന്യം വലിച്ചെറിയുന്നവരുണ്ട്‌.
പല വാര്‍ഡുകളിലെയും അംഗങ്ങളും ശുചീകരണ കാര്യത്തില്‍ തികഞ്ഞ നിസംഗത പുലര്‍ത്തുകയാണ്‌. മാലിന്യം നിറഞ്ഞ പാതയോരങ്ങളാണ്‌ ഇതിന്‌ ഉദാഹരണം.
മാര്‍ക്കറ്റും പരിസരവും കൊതുകു വളര്‍ത്തല്‍ കേന്ദ്രമാക്കി പഞ്ചായത്ത്‌ ഭരണസമതി മാറ്റിയെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ മണ്ഡലം കമ്മിറ്റി ആരോപിച്ചു. ആളുകള്‍ക്ക്‌ മാര്‍ക്കറ്റില്‍ കയറാന്‍ പറ്റാത്ത അവസ്‌ഥയാണ്‌. ഇതിനോട്‌ ചേര്‍ന്നാണ്‌ വില്ലേജ്‌ ഓഫീസ്‌, കൃഷി ഭവന്‍ എന്നിവ പ്രവര്‍ത്തിക്കുന്നത്‌. സാധാരണക്കാര്‍ക്ക്‌ ഇവിടെ എത്തണമെങ്കില്‍ കൊതുകു വല ധരിക്കണം. പകല്‍ പോലും അത്രയ്‌ക്കുണ്ട്‌ കൊതുകിന്റെ ആക്രമണം.
മാലിന്യ പ്രശ്‌നത്തിന്‌ ശ്വാശ്വത പരിഹാരം എന്നവണ്ണം കൊണ്ടു വന്ന മാലിന്യ പ്ലാന്റ്‌ നിര്‍മ്മാണം മുടങ്ങിയ അവസ്‌ഥയിലാണ്‌. നാലു ചുവരുകള്‍ മാത്രം നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടത്തിന്‌ 25 ലക്ഷം രൂപയായി എന്നാണ്‌ പഞ്ചായത്തില്‍ നിന്ന്‌ ലഭിച്ച രേഖകള്‍ പറയുന്നത്‌. വന്‍ അഴിമതി ഈ പദ്ധതിയില്‍ നടന്നതായാണ്‌ ആരോപണം.

Ads by Google
Advertisement
Wednesday 05 Jul 2017 12.55 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW