Friday, February 23, 2018 Last Updated 17 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Jul 2017 12.55 AM

കൂറ്റനാട്‌ ബസ്‌ സ്‌റ്റാന്റ്‌ ചെളിക്കുളമായി

uploads/news/2017/07/124541/3pl.jpg

ആനക്കര: കൂറ്റനാട്‌ ആതന്‍കുട്ടി സ്‌മാരക ബസ്‌ സ്‌റ്റാന്റ്‌ മഴ പെയ്‌തതോടെ ചെളിക്കുളമായി. സ്‌റ്റാന്റിനകത്ത്‌ ബസുകള്‍ തിരിയുന്ന ഭാഗത്താണ്‌ ടാറിങ്‌ അടര്‍ന്നുമാറി രൂപപ്പെട്ട കുഴികളില്‍ ചെളിവെള്ളം നിറഞ്ഞ്‌ കുളമായത്‌. സ്‌റ്റാന്റിനുള്ളില്‍ ടാര്‍ ചെയ്‌ത വലിയൊരു ഭാഗമാണ്‌ കുഴികള്‍ രൂപപ്പെട്ട്‌ വെള്ളം കെട്ടിക്കിടക്കുന്നത്‌. ഇതോടെ സ്‌റ്റാന്റിലേക്ക്‌ കയറിയിരുന്ന ചുരുക്കം ബസുകളും കയറാത്ത സ്‌ഥിതിയാണ്‌.
ലക്ഷങ്ങള്‍ ചിലവഴിച്ച്‌ നിര്‍മ്മിച്ച ബസ്‌ സ്‌റ്റാന്റും വിശ്രമകേന്ദ്രവും ബസുകള്‍ കയറാത്തതിനാല്‍ ഈയടുത്ത കാലം വരെ ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു.
ഇതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന്‌ കഴിഞ്ഞ ഏപ്രില്‍ 19നാണ്‌ സ്‌റ്റാന്റിലേക്ക്‌ വീണ്ടും ബസുകള്‍ കയറിത്തുടങ്ങിയത്‌. പിന്നീട്‌ പാലക്കാട്‌, ഗുരുവായൂര്‍, തൃശൂര്‍ ഭാഗത്തേക്ക്‌ സര്‍വ്വീസ്‌ നടത്തുന്ന ബസുകള്‍ സ്‌റ്റാന്റില്‍ കയറാതെ പുറത്ത്‌ ആളെ ഇറക്കുന്ന തരത്തില്‍ മാറ്റം വന്നു.
ഹ്രസ്വദൂര ബസുകള്‍ മാത്രമാണ്‌ കാര്യമായി സ്‌റ്റാന്റില്‍ കയറിയിരുന്നത്‌.

Ads by Google
Advertisement
Wednesday 05 Jul 2017 12.55 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW