Friday, June 22, 2018 Last Updated 4 Min 17 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Jul 2017 12.54 AM

മരുന്നുകള്‍ പിടിച്ചുവെക്കുന്നു; വില്‍പന നടക്കുന്നത്‌ ഭാഗികമായി

uploads/news/2017/07/124529/1ml.jpg

മലപ്പുറം: പകര്‍ച്ചവ്യാധിയും പനിമരണവും ദിനംപ്രതി വര്‍ധിക്കുമ്പോള്‍ ജി.എസ്‌.ടിയില്‍ കുരുങ്ങി സംസ്‌ഥാനത്തെ ജീവന്‍രക്ഷാ മരുന്ന്‌ വില്‍പന. ജി.എസ്‌.ടി പ്രബാല്യത്തില്‍വന്നതോടെ നികുതി കുറച്ച 814 മരുന്നുകളുടെ വില്‍പനയാണു നിലവില്‍ ഭാഗികമായി മുടങ്ങിയത്‌. ഈമരുന്നുകളുടെ നികുതി എട്ടു ശതമാനത്തോളമാണു കുറഞ്ഞത്‌. എന്നാല്‍ നിയമം പ്രാബല്യത്തില്‍ വരുന്നതിനു മുമ്പു കൂടിയ നികുതി നല്‍കി വാങ്ങിയ മരുന്നുകള്‍ സ്‌റ്റോക്ക്‌ ചെയ്‌ത മൊത്ത, ചെറുകിട സ്‌ഥാപനങ്ങളും സ്വകാര്യ ആശുപത്രികളും ഈ മരുന്നുകളുടെ വില്‍പന ഭാഗികമായി നിര്‍ത്തിവെച്ചുകഴിഞ്ഞു. ചെറുകിട മെഡിക്കല്‍ഷോപ്പുകളില്‍ നിന്നുപോലും പനിക്കുള്ള ചില കുപ്പി മരുന്നുകള്‍ അടക്കം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്‌.
കൂടിയ വിലക്കു തങ്ങള്‍ വാങ്ങിയ മരുന്നുകള്‍ നഷ്‌ടം സഹിച്ചു വില്‍പന നടത്തേണ്ടി വരുമെന്നതിനാലാണു വ്യാപാരികള്‍ ഈമരുന്നുകള്‍ വില്‍പന നടത്താതെ പിടിച്ചുവെക്കുന്നത്‌. ഇത്തരം മരുന്നുകള്‍ പഴയ വിലക്കുതന്നെ വിറ്റുകഴിഞ്ഞാല്‍ അമിത പിഴ ഈടാക്കാനുള്ള സാധ്യതയുണ്ടെന്ന സൂചന ലഭിച്ചതിനാല്‍ ഇവ അതേ കമ്പനികള്‍ക്കു തന്നെ തിരിച്ചു നല്‍കാനാണു നീക്കം. അതോടൊപ്പം മരുന്നുകളുടെ ബില്ലുനല്‍കാതെ പഴയ വിലക്കുതന്നെ ചിലയിടങ്ങളില്‍ വില്‍പന നടത്തുന്നുമുണ്ട്‌. നികുതി കുറച്ച മരുന്നുകളെല്ലാം പനി, ജീവിതശൈലീരോഗങ്ങള്‍, ക്യാന്‍സര്‍, മറ്റുമാരക രോഗങ്ങള്‍ക്കുള്ളവയായതിനാല്‍ ഇവയുടെ വില്‍പന തടസപ്പെടുന്നതു ഏറെ ഗൗരവകരമാണെന്നു ആരോഗ്യവകുപ്പ്‌ അധികൃതര്‍ പറയുന്നു.
ജി.എസ്‌.ടി ആശങ്കയില്‍ പലരും സ്‌റ്റോക്ക്‌ എടുക്കലും നിര്‍ത്തിയിട്ടുണ്ട്‌. ചില സ്‌ഥാപനങ്ങളില്‍ ജി.എസ്‌.ടിയുടെ സോഫ്‌റ്റ്വെയര്‍ സ്‌ഥാപിച്ചെങ്കിലും ഇതുവരെ ഇതുമായി ബന്ധപ്പെട്ട വ്യക്‌തത ലഭിക്കാത്തതിനാല്‍ ഇത്‌ കൃത്യമായി പ്രാബല്യത്തില്‍ വരുത്താന്‍ കഴിയാത്ത അവസ്‌ഥയുമുണ്ട്‌. കമ്പ്യൂട്ടറും സോഫ്‌റ്റ്വെയറും സ്‌ഥാപിക്കാത്ത സ്‌ഥാപനങ്ങളും നിലവിലുണ്ട്‌. ഇവിടങ്ങളില്‍ ബില്ലുനല്‍കാതെയാണു വില്‍പന. അതേ സമയം ജി.എസ്‌.ടി കൗണ്‍സിലിന്റെ പട്ടികയില്‍പെടാത്ത ചില മരുന്നുകളുടെ വില ഉടന്‍ കൂടാനുള്ള സാധ്യത നിലനില്‍ക്കുണ്ട്‌. ഇവയുടെ വില മൂന്നു മുതല്‍ ഏഴുശതമാനംവരെ കൂടിയേക്കും. ഇതുപുറമെ ടി.ടി ഇന്‍ജെക്ഷന്‍(ടെറ്റനസ്‌ ടോക്‌ സോയിഡ്‌) മിക്കയിടങ്ങളിലും ലഭ്യമില്ല. നികുതി കുറച്ചതോടൊപ്പംതന്നെ ഇവയുടെ ചില്ലറ വില്‍പന വിലയിലും ഗണ്യമായ കുറവു വരുത്തി. ഇതു ശീതീകരണ സംവിധാനത്തില്‍തന്നെ മുഴുവന്‍ സമയം സൂക്ഷിക്കണമെന്നതിനാല്‍ ഉല്‍പാദന, വിതരണചെലവു കൂടുതലാണെന്നും കുറഞ്ഞ വിലയ്‌ക്ക് വില്‍ക്കുന്നത്‌ നഷ്‌ടം വരുത്തുമെന്നുമുള്ള കാരണം പറഞ്ഞാണ്‌ കമ്പനികള്‍ ഇവ ലഭ്യമാകാത്തതെന്നും കേരളാ ഫാര്‍മസിസ്‌റ്റ് ഓര്‍ഗനൈസേഷന്‍ പറയുന്നു. മുന്‍കൂട്ടി നിലവിലുള്ള നികുതിയടക്കം തുക നല്‍കി സംഭരിച്ച മരുന്നുകള്‍ ജി.എസ്‌.ടിയ്‌ക്ക് ആനുപാതികമായി വില കുറച്ചു വില്‍ക്കുമ്പോള്‍ എട്ടുമുതല്‍ 13ശതമാനം വരെ തുക വ്യാപാരികള്‍ക്ക്‌ നഷ്‌ടം വരും. ഇതിന്‌ അടിയന്തിരമായി പരിഹാരം കാണാനും ആനുപാതികമായ നഷ്‌ട പരിഹാരം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരും മരുന്നുകമ്പനികളും ഉടന്‍ ഇടപെടണമെന്നും സംസ്‌ഥാനത്തു പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ മരുന്നുവില്‍പന തടസപ്പെടുന്നതു ഗൗരവപൂര്‍വം കാണണമെന്നും കേരളാ ഫാര്‍മസിസ്‌റ്റ് ഓര്‍ഗനൈസേഷന്‍ സംസ്‌ഥാന സെക്രട്ടറി പ്രേംജി വയനാട്‌ പറഞ്ഞു.

Ads by Google
Advertisement
Wednesday 05 Jul 2017 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW