Monday, January 22, 2018 Last Updated 0 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Jul 2017 12.53 AM

പച്ചക്കറി വില കുതിക്കുന്നു

uploads/news/2017/07/124519/1kg.jpg

കോട്ടയം: പച്ചക്കറികള്‍ ജി.എസ്‌.ടിയുടെ പരിധിയില്‍ വരില്ല, പക്ഷേ ജി.എസ്‌.ടി. നടപ്പാക്കിയതിനെത്തുടര്‍ന്നു മറ്റു സാധനങ്ങള്‍ക്കു വര്‍ധിച്ചതുപോലെയാണു പച്ചക്കറികളുടെ വിലക്കയറ്റം. ഒരു മാസം മുമ്പ്‌ 20 രൂപ പോലുമില്ലാതിരുന്ന തക്കാളിയുടെ വില സര്‍വകാല റിക്കാര്‍ഡിലേക്കു കുതിക്കുകയാണ്‌, ഒരു കിലോ തക്കാളിയുടെ ചില്ലറ വില 80 രൂപയായി. ഇതര പച്ചക്കറി ഇനങ്ങളുടെ വിലയും റോക്കറ്റ്‌ പോലെ കുതിയ്‌ക്കുകയാണ്‌.
തുച്‌ഛമായ വിലയ്‌ക്കു ലഭിച്ചിരുന്ന തക്കാളിയുടെ വിലക്കയറ്റം കണ്ടു സാധാരണക്കാരുടെ കണ്ണു തള്ളുകയാണ്‌. ഒരു കിലോ തക്കാളിയുടെ വില ഒരാഴ്‌ച കൊണ്ടു 45 രൂപയില്‍ നിന്നു 80 രൂപയിലെത്തി. സംസ്‌ഥാനത്തു പ്രധാനമായും തക്കാളിയെത്തുന്ന ആന്ധ്രാപ്രദേശ്‌, കര്‍ണാടക, മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍ കടുത്ത വരള്‍ച്ചയെത്തുടര്‍ന്നു കൃഷിയുടെ അളവു കുറഞ്ഞതാണു വിലക്കയറ്റത്തിനു കാരണമായി പറയപ്പെടുന്നത്‌. ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന കാരറ്റിനു 60 രൂപയും ബീറ്റ്‌റൂട്ടിനു 40 രൂപയും ബീന്‍സ്‌ പയറിന്‌ 55 രൂപയുമാണു വില. നാടന്‍ പയറിനു 55 - 60 രൂപയാണു വില. കോവയ്‌ക്കു 30 രൂപയും കാബേജിന്‌ 20 രൂപയുമാണു വില. പാവയ്‌ക്കു 40 മുതല്‍ 60 രൂപ വരെയാണു വില. വെണ്ടക്കായ വില 40 രൂപയില്‍ നിന്ന്‌ 60 രൂപയിലെത്തി. കത്തിരിയുടെയും പടവലത്തിന്റെയും വില 40 രൂപയിലെത്തി നില്‍ക്കുകയാണ്‌.
ഉള്ളി വിലയുടെ പേരില്‍ വ്യാപാരികള്‍ സാധാരണക്കാരെ പിഴിയുകയാണെന്നും ആരോപണമുണ്ട്‌. ഒരു കിലോ ഉള്ളി കോട്ടയം നഗരത്തില്‍ തന്നെ വില്‍ക്കുന്നത്‌ 50 രൂപയുടെ വ്യത്യാസത്തിലാണ്‌. തൊണ്ണൂറു രൂപയ്‌ക്കും 140 രൂപയ്‌ക്കും ഉള്ളി വില്‍പ്പന നടക്കുന്നു.
ഉയര്‍ന്ന വില നല്‍കി വാങ്ങുന്ന ഉള്ളിയുടെ ഗുണമേന്മയും താഴ്‌ന്ന വിലയുടേതും സമാനമാണെന്നു ജനങ്ങള്‍ പറയുന്നു. നഗരത്തില്‍ ഒരേ കെട്ടിടത്തിലെ രണ്ടു മുറികളില്‍ ഉള്ളി രണ്ടു വിലയ്‌ക്കാണു വില്‍ക്കുന്നത്‌.
സവാള വില 15 - 17 രൂപയില്‍ നില്‍ക്കുന്നതാണു സാധാരണക്കാരുടെ ആശ്വാസം. അതേസമയം ഒരു കിലോ വെളുത്തുള്ളിയുടെ ചില്ലറ വില 100 രൂപയിലെത്തി.

Ads by Google
Advertisement
Wednesday 05 Jul 2017 12.53 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW