Wednesday, July 05, 2017 Last Updated 1 Min 7 Sec ago English Edition
Todays E paper
Wednesday 05 Jul 2017 12.51 AM

വില പൊളളുന്നു

uploads/news/2017/07/124499/1ig.jpg

അടിമാലി: തമിഴ്‌നാട്‌ അടക്കം ഇതര സംസ്‌ഥാനങ്ങളില്‍നിന്നുള്ള പച്ചക്കറിയുടെ വരവ്‌ കുറഞ്ഞതോടെ ജില്ലയില്‍ പച്ചക്കറികള്‍ക്കു പൊള്ളുന്ന വില. തക്കാളി, ക്യാരറ്റ്‌, ബീറ്റ്‌റൂട്ട്‌, പച്ചമുളക്‌, വെണ്ടയ്‌ക്ക്‌ തുടങ്ങിയവയുടെ വിലയിലാണു വന്‍ വര്‍ധന ഉണ്ടായത്‌.
ഒരാഴ്‌ച മുന്‍പുവരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 30 രുപ മുതല്‍ 40 രൂപ വരെ നിന്നിരുന്ന തക്കാളിക്ക്‌ 70-80 രൂപയായി കുതിച്ചുയര്‍ന്നു. 40 രൂപ നിന്നിരുന്ന വെണ്ടയ്‌ക്ക 60-70 ലേക്ക്‌ ഉയര്‍ന്നു. 30 രൂപ നിന്നിരുന്ന ബീറ്റ്‌റൂട്ട്‌ 40-50 കളിലേയ്‌ക്ക്‌ ഉയര്‍ന്നു. ചെറിയ ഉള്ളിയുടെ (ചുവന്നുള്ളി) വിലയിലാണു ഞെട്ടിക്കുന്ന വര്‍ധനയുണ്ടായത്‌. 30-40 രൂപ നിന്നിരുന്ന ഉള്ളിക്ക്‌ 100-120 രൂപയാണു നല്‍കേണ്ടി വരുന്നത്‌. ബീന്‍സ്‌ 50-60, മുരിങ്ങാക്കായ്‌ 55-60, ഏത്തക്കായ്‌ 30-40, പയര്‍ 40-50, ക്യാരറ്റ്‌ 80-90, സവാള 20-25, കിഴങ്ങ്‌ 25-30 തുടങ്ങിയ നിലകളില്‍ തുടരുകയാണ്‌. തമിഴ്‌നാട്ടില്‍ പച്ചക്കറി കൃഷികളിലുണ്ടായ കുറവാണു ജില്ലയെ ബാധിച്ചിരിക്കുന്നത്‌.
ഇപ്പോഴത്തെ പച്ചക്കറിവില വര്‍ധന, കേന്ദ്രസര്‍ക്കാരിന്റെ ജി.എസ്‌.ടിയുടെ ഭാഗമാണെന്ന ധാരണയില്‍ സാധാരണക്കാരില്‍ പ്രതിഷേധവും ഉയരാന്‍ കാരണമായിട്ടുണ്ട്‌. വിലവര്‍ധന മൂലം കഴിയുന്നത്ര ആളുകള്‍ പച്ചക്കറികള്‍ വാങ്ങുന്നത്‌ ഒഴിവാക്കുന്ന സാഹചര്യമാണുള്ളതെന്ന്‌ വ്യാപാരികള്‍ തന്നെ പറയുന്നു.മലയോര മേഖലകളില്‍ ജൈവപച്ചക്കറി കൃഷിയിലേക്കു ശ്രദ്ധ ചെലുത്തിയിരുന്ന പലരും മഴക്കാലമെത്തിയതോടെ കൃഷിയില്‍ കാണിച്ച അലംഭാവം ഇപ്പോള്‍ തിരിച്ചടിയായിട്ടുണ്ട്‌. പഴവര്‍ഗങ്ങള്‍ക്കും വിലയില്‍ വര്‍ധനയുണ്ടായിട്ടുണ്ട്‌. ആപ്പിള്‍ കിലോഗ്രാമിന്‌ 150-170 രൂപ, ഓറഞ്ച്‌ 80-100 രൂപ, കിരണ്‍ തണ്ണിമത്തന്‍ 20-25 എന്നിങ്ങനെയാണ്‌ വിപണിയിലെ വില. ജൂലായ്‌ ഒന്നു മുതല്‍ ചരക്കുസേവന നികുതി നിലവില്‍ വന്നതോടെ പല ഭക്ഷണ പദാര്‍ഥങ്ങള്‍ക്കും വില വര്‍ധിക്കുമെന്നുള്ള അഭ്യൂഹം വ്യാപിച്ചതോടെ സാധാരണക്കാര്‍ ആശയക്കുഴപ്പത്തിലാണ്‌. പല ടൗണുകളിലും ഇക്കാരണത്തില്‍ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ലഭ്യത കുറഞ്ഞിട്ടുണ്ട്‌. വിലയുള്ള ആശയക്കുഴപ്പം മൂലം മൊത്തവിതരണക്കാര്‍ കൂടുതല്‍ ഭക്ഷ്യോല്‍പന്നങ്ങള്‍ ശേഖരിച്ചു വിതരണം ചെയ്യാന്‍ തയാറാകാത്തതാണ്‌ ഇതിനു കാരണം. ഇറച്ചിക്കോഴിക്ക്‌ 128-140 രൂപ വരെയാണ്‌ ഇപ്പോഴത്തെ വില. ബീഫ്‌ വിവാദം ഉണ്ടായതോടെ ജില്ലയില്‍ പലയിടത്തും പോത്തിറച്ചിയുടെ വിലയിലും വര്‍ധനയുണ്ടായി. 280 രൂപയുണ്ടായിരുന്ന സ്‌ഥലങ്ങളില്‍ 300 രൂപയായി വര്‍ധിപ്പിച്ചു. മഴക്കാലമായതോടെ പച്ചമീനും മത്സ്യവിപണിയിലും വില വര്‍ധിച്ചിട്ടുണ്ട്‌.
സാധാരണക്കാരന്റെ പ്രിയപ്പെട്ട മത്തിക്ക്‌ 120-160 രൂപയാണ്‌ വില. ഓലക്കൊടിയന്‍, കേര തുടങ്ങിയ ഇടത്തരം മത്സ്യങ്ങള്‍ക്ക്‌ മുന്നൂറിനു മുകളിലാണ്‌ വിലയുള്ളത്‌. കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലയില്ലായ്‌മയും നോട്ട്‌ പ്രതിസന്ധിയടക്കമുള്ള വിവിധ കാരണങ്ങളാല്‍ സാമ്പത്തിക ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്ന കര്‍ഷകര്‍ക്ക്‌ ഭക്ഷ്യോല്‍പന്നങ്ങളുടെ പൊള്ളുന്ന വില കൂനിന്മേല്‍ കുരുവായി മാറിയിട്ടുണ്ട്‌.

Ads by Google
Ads by Google
Wednesday 05 Jul 2017 12.51 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW