Wednesday, July 05, 2017 Last Updated 2 Min 17 Sec ago English Edition
Todays E paper
Wednesday 05 Jul 2017 12.50 AM

മണ്ണഞ്ചേരി വില്ലേജ്‌ ഓഫീസില്‍ വീണ്ടും വിജിലന്‍സ്‌ പരിശോധന

uploads/news/2017/07/124490/2ag.jpg

മണ്ണഞ്ചേരി: വിജിലന്‍സ്‌ നടത്തിയ പരിശോധനയില്‍ ക്രമക്കേട്‌ കണ്ടെത്തിയ മണ്ണഞ്ചേരി വില്ലേജ്‌ ഓഫീസില്‍ വീണ്ടും വിജിലന്‍സ്‌ സംഘം പരിശോധന നടത്തി. വിരമിച്ച ജീവനക്കാരന്‍ ഇവിടെ ജോലി ചെയ്യുന്നത്‌ നേരത്തെ
കണ്ടെത്തിയിരുന്നു. വിജിലന്‍സ്‌ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ജില്ലാ കലക്‌ടര്‍ വില്ലേജ്‌ ഓഫീസര്‍ നസീറിനെ സ്‌ഥലംമാറ്റി. ചെറുതന വില്ലേജിലേക്കാണു സ്‌ഥലം മാറ്റിയത്‌.
അതിനിടെ ഇന്നലെ വീണ്ടും വിജലന്‍സ്‌ എത്തി പരിശോധന നടത്തിയെന്നാണു സൂചന. എന്നാല്‍ വിജിലന്‍സ്‌ ഡിവൈ.എസ്‌.പി. ഇതു സ്‌ഥിരികരിക്കുന്നില്ല. വിരമിച്ച ജീവനക്കാര്‍ അതത്‌ ഓഫീസുകളില്‍ പുതുതായി എത്തുന്ന ജീവനക്കാരെ സഹായിക്കുന്നതു സാധാരണമാണെന്നും നിലവിലെ ജീവനക്കാര്‍ നല്‍കുന്ന പണമാണ്‌ ഇത്തരക്കാര്‍ വേതനമായി വാങ്ങുന്നതെന്നും ജോയിന്റ്‌ കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പറഞ്ഞു.
ഇത്തരക്കാരുടെ സേവനം ലഭിക്കുന്നതുകൊണ്ടാണു വില്ലേജ്‌ ഓഫീസില്‍ എത്തുന്ന സാധാരണക്കാരുടെ ആവശ്യങ്ങള്‍ പെട്ടെന്നു സാധിച്ചു കൊടുക്കാന്‍ കഴിയുന്നത്‌. ഇത്‌ ക്രമക്കേടായി പരിഗണിക്കാന്‍ കഴിയില്ല.
10 മാസത്തിനുള്ളില്‍ ജില്ലയില്‍ 18 റവന്യൂ ഉദ്യോഗസ്‌ഥരെയാണു ക്രമക്കേട്‌ നടത്തിയതിന്റെ പേരില്‍ ജില്ലാ കലക്‌ടര്‍ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. ഒരു സംഭവത്തില്‍പ്പോലും സംഘടന ഇടപെട്ടിട്ടില്ല. അഴിമതിക്കാര്‍ക്കെതിരേ സ്വീകരിക്കുന്ന ഏതൊരു നടപടിയെയും സംഘടന പിന്തുണയ്‌ക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.
വിജിലന്‍സ്‌ സംഘം പരിശോധന നടത്തിയ കോമളപുരം വില്ലേജ്‌, അമ്പലപ്പുഴ തുടങ്ങിയിടങ്ങളില്‍ യാതൊരു ക്രമക്കേടും കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. അഴിമതി രഹിതമായി പ്രവര്‍ത്തിക്കുന്ന വില്ലേജ്‌ ഓഫീസുകളെ മാതൃകാ വില്ലേജായി രൂപപ്പെടുത്താന്‍ ജോയിന്റ്‌ കൗണ്‍സില്‍ നടപടി സ്വീകരിക്കുമെന്ന്‌ ജില്ലാ സെക്രട്ടറി അജയ സിംഹന്‍ പറഞ്ഞു.

Ads by Google
Ads by Google
Wednesday 05 Jul 2017 12.50 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW