Friday, November 17, 2017 Last Updated 4 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Jul 2017 12.59 AM

സിറ്റി പോലീസ്‌ കമ്മിഷണര്‍ ഓഫീസിലേക്ക്‌ കെ.എസ്‌.യു. നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം പോലീസുകാര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കു പരുക്ക്‌

uploads/news/2017/07/124225/1kl.jpg

കൊല്ലം: കെ.എസ്‌.യു. പ്രവര്‍ത്തകര്‍ കൊല്ലം സിറ്റി പോലീസ്‌ കമ്മിഷണര്‍ ഓഫീസിലേക്ക്‌ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസുകാര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കു സംഘര്‍ഷത്തില്‍ പരുക്കേറ്റു. പ്രവര്‍ത്തകരെ അറസ്‌റ്റ് ചെയ്‌ത് നീക്കം ചെയ്യുന്നതിനിടെയാണു സംഘര്‍ഷമുണ്ടായത്‌.
കൊല്ലം ജില്ലയില്‍ കെ.എസ്‌.യു. പ്രവര്‍ത്തകരെ കള്ളകേസില്‍ കുരുക്കുന്നുവെന്ന്‌ ആരോപിച്ചാണു പ്രവര്‍ത്തകര്‍ സിറ്റി പോലീസ്‌ കമ്മിഷണര്‍ ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തിയത്‌. ചിന്നക്കട റസ്‌റ്റ് ഹൗസിന്‌ മുമ്പില്‍ നിന്നാരംഭിച്ച മാര്‍ച്ച്‌ എ.ആര്‍ ക്യാമ്പിന്‌ മുന്നില്‍ പോലീസ്‌ തടഞ്ഞു. തുടര്‍ന്ന്‌ പോലീസ്‌ വലയം ഭേദിച്ചു കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ നേതാക്കള്‍ തടഞ്ഞു. തുടര്‍ന്ന്‌ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ശൂരനാട്‌ രാജശേഖരന്‍ പ്രതിഷേധയോഗം ഉദ്‌ഘാടനം ചെയ്‌തു. റോഡില്‍ കുത്തിയിരുന്ന പ്രവര്‍ത്തകരെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു നീക്കുന്നതിനിടെയാണു സംഘര്‍ഷമുണ്ടായത്‌. സംഘര്‍ഷത്തില്‍ മൂന്നു കെ.എസ്‌.യു. പ്രവര്‍ത്തകര്‍ക്കും എ.ആര്‍ ക്യാമ്പിലെ ഒരു പോലീസുകാരനും പരുക്കേറ്റു. അറസ്‌റ്റ് ചെയ്‌ത പ്രവര്‍ത്തകരെ കൊല്ലം ഈസ്‌റ്റ് പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ മാറ്റി. കെ.എസ്‌.യു, യൂത്ത്‌കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി ആക്രമിച്ചു തകര്‍ക്കാന്‍ എസ്‌.എഫ്‌.ഐക്കും ഡി.വൈ.എഫ്‌.ഐക്കും വിടുപണിചെയ്യുന്ന കാക്കിക്കുള്ളില്‍ സഖാവുകളിക്കുന്ന ഉദ്യോഗസ്‌ഥരുടെ ഫോട്ടോയില്‍ പൊട്ടിട്ടു ചെരുപ്പുമാല ചാര്‍ത്തി നിരത്തില്‍ പ്രദര്‍ശിപ്പിക്കുമെന്നു ശൂരനാട്‌ രാജശേഖരന്‍ പറഞ്ഞു. പോലീസിന്റെ നയം തിരുത്തിയില്ലെങ്കില്‍ ശേക്‌തമായ സമരം നടത്താന്‍ നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. കെ.എസ്‌.യു. ജില്ലാ പ്രസിഡന്റ്‌ വിഷ്‌ണു വിജയന്‍ അധ്യക്ഷതവഹിച്ചു. പി. ജര്‍മിയാസ്‌, എ.എസ്‌. നോള്‍ഡ്‌, പി.ആര്‍. പ്രതാപചന്ദ്രന്‍, വിഷ്‌ണു സുനില്‍ പന്തളം, സുഹൈബ്‌, സിയാദ്‌, ദിനേശ്‌ ബാബു, പ്രേംരാജ്‌, രാജീവ്‌, ബിനോയ്‌, ഷിജു പള്ളിത്തോപ്പില്‍, വൈ. ഷാജഹാന്‍, ഷാന്‍, ബിനുമംഗലത്ത്‌ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Tuesday 04 Jul 2017 12.59 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW