കോഴിക്കോട്
പുതിയ രുചിയും പുതുമുഖവുമായി പോലീസ് കാന്റീന് വീണ്ടും തുറന്നു പ്രവര്‍ത്തിച്ചു. വൃത്തിയുള്ള അന്തരീക്ഷത്തില്‍ കുറഞ്ഞ ചിലവില്‍ ഭക്ഷണം കഴിക്കാനുള്ള സൗകര്യത്തോടെ കോഴിക്കോട് സിറ്റി പോലീസ് കണ്ട്രോള് റൂം പരിസരത്തുള്ള കാന്റീനാണു നവീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചത്. പോലീസ് അസോസിയേഷന് (കോഴിക്കോട് സിറ്റി) ജില്ലാകമ്മിറ്റിയാണു കാന്റീന് നവീകരിച്ചത്. അതേസമയം നടത്തിപ്പ് അസോസിയേഷനല്ല. പകരം സ്വകാര്യ വ്യക്തിക്കാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍, നടത്തിപ്പിന്റെ മേല്‍നോട്ടത്തിന് കമ്മിഷണര്‍ പ്രസിഡന്റായുള്ള കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഇതില്‍ പോലീസ് സംഘടനാഭാരവാഹികളും അംഗങ്ങളാണ്. കൂടാതെ കണ്ട്രോള് റൂമില്‍ നിന്നുള്ള ഒരു എസ്.ഐ.യ്ക്കാണു കാന്റീന് നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള ചുമതല നല്‍കിയിരിക്കുന്നത്.
വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി നാലുമാസം മുമ്പാണ് കാന്റീന് അടപ്പിച്ചത്. സൗജന്യനിരക്കില്‍ ഭക്ഷണം ലഭിക്കുന്ന ഈ കാന്റീന് പോലീസുകാര്‍ക്കു പുറമേ കുറഞ്ഞ ചിലവില്‍ ഭക്ഷണം കഴിക്കാന്‍ പൊതുജനങ്ങള്‍ക്കും ഒരുപോലെ സഹായകമായിരുന്നു. നിലത്തും ചുവരിന്റെ പകുതി ഭാഗവും ടൈല്‍ പാകിയാണു പോലീസ് അസോസിയേഷന് കാന്റീന് നവീകരിച്ചത്.
കാന്റീന്റെ പരിസരങ്ങളും ശുചീകരിച്ചിട്ടുണ്ട്. ഇവിടെ അടുക്കളത്തോട്ടം നിര്‍മിക്കും. ഇതിനു പുറമേ കാന്റിനില്‍ വാട്ടര്പ്യൂരിഫൈയും സ്ഥാപിക്കും. കാന്റീന് പുറമേയും ഇന്റര്‍ലോക്ക് പാകിയിട്ടുണ്ട്. കാന്റിനിലേക്കു നേരത്തെ അന്യസംസ്ഥാന തൊഴിലാളികളെ ലഭ്യമാകുന്നതിനനുസരിച്ചായിരുന്നു ജോലി ചെയ്ിപ്പിയച്ചിരുന്നത്. എന്നാല്‍ ഇനി മുതല്‍ യൂണിഫോമുള്‍പ്പെടെ നല്‍കികൊണ്ടാണ് തൊഴിലാളികളെ ജോലിയ്ക്കു വയ്ക്കുന്നത്.
പോലീസ് കാന്റീന് ഉദ്ഘാടനം ഉത്തരമേഖലാ ഡി.ജി.പി. രാജേഷ് ദിവാന് നിര്‍വഹിച്ചു. സിറ്റി പോലീസ് കമ്മിഷണര്‍ എസ്. കാളിരാജ് മഹേഷ്കുമാര്‍, പോലീസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.ടി. മുരളീധധരന്‍ പോലീസ് അസോസിയേഷന് (കോഴിക്കോട് സിറ്റി) സെക്രട്ടറി ജി.എസ്. ശ്രീജേഷ്, പ്രസിഡന്റ് പവിത്രന്, പി.ആര്. രഗീഷ് തുടങ്ങി ഭാരവാഹികളും പോലീസുദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.