Friday, June 23, 2017 Last Updated 14 Min 39 Sec ago English Edition
Todays E paper
Friday 23 Jun 2017 02.08 AM

തൊഴിലുറപ്പ്‌ കൂലി നല്‍കിയില്ല: യു.ഡി.എഫ്‌. ജനപ്രതിനിധികള്‍ കലക്രേ്‌ടറ്റ്‌ ധര്‍ണ്ണ നടത്തി

uploads/news/2017/06/121192/1wn.jpg

കല്‍പ്പറ്റ: ജില്ലയില്‍ തൊഴിലുറപ്പ്‌ ജോലിക്കാരുടെ കുടിശ്ശിക ഇനത്തില്‍ 17 കോടി എട്ടു ലക്ഷം രൂപ കൊടുത്തു തീര്‍ക്കാനുണ്ട്‌. തൊഴിലാളികള്‍ക്ക്‌ കഴിഞ്ഞ ഏഴു മാസമായി ജില്ലയില്‍ തൊഴിലുറപ്പ്‌ ജോലിക്കാര്‍ക്കുള്ള തുക ലഭിക്കുന്നില്ല. കൂലി ലഭിക്കാതായതോടെ നൂറുകണക്കിന്‌ കുടുംബങ്ങള്‍ പട്ടിണിയിലാണ്‌. തൊഴിലുറപ്പ്‌ പദ്ധതിയെ മാത്രം ആശ്രയിച്ച്‌ ജില്ലയില്‍ നൂറുകണക്കിന്‌ കുടുംബങ്ങളാണ്‌ ഉപജീവനം നടത്തുന്നത്‌. കഴിഞ്ഞ ഏഴു മാസമായി ഈ കുടുംബങ്ങള്‍ക്ക്‌ കൂലി കുടിശ്ശിക ആയിരിക്കുകയാണ്‌. ജില്ലയില്‍ ഭൂരിഭാഗം വരുന്ന ആദിവാസി സമൂഹവും മറ്റ്‌ നിര്‍ധനരായ കുടുംബാംഗങ്ങളും തൊഴിലുറപ്പിനെ ആശ്രയിച്ച്‌ ജീവിതം തള്ളി നീക്കുമ്പോള്‍ യഥാസമയങ്ങളില്‍ വേതനം നല്‍കാന്‍ കഴിയാത്തത്‌ തൊഴിലാളികളോടുള്ള കടുത്ത വെല്ലുവിളിയാണ്‌. ജില്ലയിലെ 75000-ത്തോളം വരുന്ന തൊഴിലുറപ്പ്‌ ജോലിക്കാര്‍ക്ക്‌ ഇതുവരെയുള്ള കുടിശ്ശിക ഏകദേശം 17 കോടി 95 ലക്ഷത്തി 27,000 രൂപയാണ്‌. ഇതര സംസ്‌ഥാനങ്ങളായ തമിഴ്‌നാട്ടിലും ആന്ധ്രയിലും തൊഴിലുറപ്പ്‌ പണം തീര്‍ത്ത്‌ കൊടുത്തിട്ട്‌ പോലും കേരളത്തിന്‌ മാത്രം ഇതുവരെ ഒരുരൂപ പോലും അനുവദിക്കുന്നതിനുള്ള നടപടികള്‍ ഒന്നും തന്നെ ചെയ്‌തിട്ടില്ല. ഉപവാസ സമരം ഐ.സി. ബാലകൃഷ്‌ണന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. സി.പി. വര്‍ഗ്ഗീസ്‌ അധ്യക്ഷത വഹിച്ചു. പി.എ. കരീം, എം.ഐ. ഷാനവാസ്‌. എം.പി, എന്‍.ഡി. അപ്പച്ചന്‍, കെ.കെ. അഹമ്മദ്‌ഹാജി, കെ.എല്‍. പൗലോസ്‌, കെ.കെ. എബ്രഹാം, ടി. ഉഷാകുമാരി, കെ.എ. സ്‌കറിയ, പി.കെ. അസ്‌മത്ത്‌, റസാഖ്‌ കല്‍പ്പറ്റ, പി.പി. ആലി, ഹംസ കടവന്‍, പി.കെ. അനില്‍, ദിലീപ്‌കുമാര്‍, പ്രഭാകരന്‍ മാസ്‌റ്റര്‍, പി. ഇസ്‌മായില്‍, ജയന്തി, ശകുന്തള ഷണ്‍മുഖന്‍, ഉഷാവിജയന്‍, പ്രീതാരാമന്‍, യഹ്യാഖാന്‍, അനില തോമസ്‌, ഷേര്‍ബാന്‍ സൈതലവി, കെ. മിനി എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Ads by Google
Friday 23 Jun 2017 02.08 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW