Tuesday, September 26, 2017 Last Updated 7 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 23 Jun 2017 02.06 AM

പാറമടയിലേക്ക്‌ പുതിയ റോഡ്‌: നിര്‍മാണം നാട്ടുകാര്‍ തടഞ്ഞു

uploads/news/2017/06/121167/1pg.jpg

റാന്നി: പ്രവര്‍ത്തനം പുനരാരംഭിച്ച വെച്ചൂച്ചിറ ചെമ്പനോലി കാവുങ്കല്‍ പാറമടയിലേക്ക്‌ പുതുതായി റോഡ്‌ നിര്‍മിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു.
യന്ത്രസഹായത്തോടെയുള്ള റോഡ്‌ നിര്‍മാണത്തിനിടയില്‍ നാട്ടുകാരുമായി വാക്കേറ്റം ഉണ്ടായത്‌ സംഘര്‍ഷത്തിനിടയാക്കി. വെച്ചൂച്ചിറ, പെരുനാട്‌ എന്നിവിടങ്ങളില്‍നിന്നു പോലീസും റാന്നിയില്‍ നിന്നും തഹസീല്‍ദാര്‍ അടങ്ങുന്ന റവന്യു സംഘവും സ്‌ഥലത്തെത്തി റോഡു നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തി വയ്‌പ്പിച്ചു. ഈ മാസം 27ന്‌ തഹസീല്‍ദാരുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രശ്‌നം വീണ്ടും പരിഗണിക്കും.
കാവുങ്കല്‍ പാറമടയില്‍നിന്നു നിലവിലുള്ള റോഡിന്റെ വശം ഇടിഞ്ഞ്‌ പത്തു ദിവസം മുമ്പ്‌ ലോഡ്‌ കയറ്റി വന്ന ലോറി കുഴിയിലേക്കു മറിഞ്ഞ്‌ അപകടം ഉണ്ടായിരുന്നു.
ഇതിനെ തുടര്‍ന്നാണ്‌ മട ഉടമയുടെ ഭൂമിയിലൂടെ പുതിയ റോഡിന്റെ പണികള്‍ ആരംഭിച്ചത്‌. നാട്ടുകാരല്ലാത്ത ചിലരാണ്‌ റോഡ്‌ പണിക്ക്‌ എത്തിയതെന്നു പറയുന്നു.
ജനരോഷത്തെ തുടര്‍ന്ന്‌ ഇവരെ വെച്ചൂച്ചിറ പോലീസ്‌ കസ്‌റ്റഡിയിലെടുത്തെങ്കിലും തിരിച്ചറിയല്‍ രേഖ വാങ്ങിയ ശേഷം സ്‌റ്റേഷന്‍ ജാമ്യത്തില്‍ പിന്നീട്‌ വിട്ടയയ്‌ക്കുകയായിരുന്നു. പുതിയ റോഡിന്റെ നിര്‍മ്മാണം പാരിസ്‌ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ്‌ നാട്ടുകാരുടെ ആരോപണം. നേരത്തെ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശമാണ്‌ പുള്ളിക്കല്ല്‌.
ഇവിടെ കൂറ്റന്‍ യന്ത്ര സഹായത്തോടെ റോഡ്‌ നിര്‍മ്മിക്കുന്നതോടെ മലയിടിച്ചിലിനുള്ള സാധ്യത കൂടും. ജലസ്രോതസ്സുകള്‍ അടയാനും മലിനപ്പെടാനും സാധ്യത ഉണ്ടാകുമെന്നും നാട്ടുകാര്‍ ഭയക്കുന്നു.
പാറമടയിലെ പ്രശ്‌നങ്ങള്‍ നേരിട്ട്‌ മനസിലാക്കാന്‍ ഡി.സി.സി പ്രസിഡന്റ്‌ ബാബുജോര്‍ജ്‌ സ്‌ഥലത്തെത്തി. ചെമ്പന്‍മുടി സമരത്തെ ഗുണ്ടകളെ ഉപയോഗിച്ച്‌ അടിച്ചമര്‍ത്താനുള്ള നീക്കം അംഗീകരിക്കില്ലെന്നും ജലസ്രോതസുകള്‍ ഇല്ലാതാക്കിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം പ്രസ്‌താവനയില്‍ അറിയിച്ചു.
ജില്ലാ പഞ്ചായത്തംഗം എം.ജി.കണ്ണന്‍, കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്‍ര്‌ പ്രഫ.തോമസ്‌ അലക്‌സ്‌, രാജന്‍ നീറംപ്ലാക്കല്‍, ജോര്‍ജ്‌ ജോസപ്‌, അനില്‍ എന്നിവര്‍ ഡി.സി.സി പ്രസിഡന്റിനൊപ്പം എത്തിയിരുന്നു.

Ads by Google
Advertisement
Friday 23 Jun 2017 02.06 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW