Friday, June 23, 2017 Last Updated 14 Min 22 Sec ago English Edition
Todays E paper
Friday 23 Jun 2017 02.05 AM

മുണ്ടക്കുന്നില്‍ വീണ്ടും കാട്ടാനക്കൂട്ടം;വ്യാപകമായി കൃഷി നശിപ്പിച്ചു

uploads/news/2017/06/121158/1pl.jpg

മണ്ണാര്‍ക്കാട്‌: എടത്തനാട്ടുകര മുണ്ടക്കുന്ന്‌ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ബൂധനാഴ്‌ച രാത്രി 11 മണിയോടെയാണ്‌ 12 അംഗ കാട്ടാനക്കൂട്ടം ജനവാസ മേഖലയില്‍ ഇറങ്ങിയത്‌.
ഒന്നരമാസത്തോളമായി മേഖലയില്‍ കാട്ടാന ശല്യം തീരെയില്ലായിരുന്നു. എന്നാല്‍ വീണ്ടും ജനവാസ മേഖലയില്‍ കാട്ടാനമിറങ്ങിയത്‌ ആശങ്ക ഉയര്‍ത്തി.
നേരത്തെ കാട്ടാനകള്‍ ജനവാസ മേഖലയില്‍ ഇറങ്ങിയതിനെ തുടര്‍ന്ന്‌ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക്‌ തുടക്കം കുറിക്കാനിരിക്കെ അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എയുടെ ഇടപെടലിലൂടെ വനംവകുപ്പ്‌ അധികൃതര്‍ റബര്‍ ബുളളറ്റ്‌ പ്രയോഗിച്ചാണ്‌ കാട്ടാനകളെ തുരത്തിയത്‌.
ഇന്നലെ ഇറങ്ങിയ കാട്ടാനക്കൂട്ടം കണ്ണില്‍പ്പെട്ട മുഴുവന്‍ കൃഷികളും നശിപ്പിച്ചു. കൊലച്ചതും, കൊലക്കാറായതുമായ നിരവധി ആളുകളുടെ ആയിരത്തില്‍ പരം വാഴകളും നശിപ്പിച്ചു.
പടിഞ്ഞാറെപ്പളള അലിയുടെ 400ഓളം വാഴകള്‍, പി.പി ഉമ്മര്‍പ്പയുടെ നൂറോളം വാഴകള്‍, രണ്ട്‌ തെങ്ങ്‌, കവുങ്ങ്‌, വി.പി ആയിഷ 300ഓളം വാഴ, പി.പി ഉസ്‌മാന്റെ 200 ഓളം വാഴകള്‍, പി.പി യൂസഫിന്റെ 250ഓളം വാഴകള്‍, തെങ്ങ്‌, കവുങ്ങ്‌, പി.പി സുഹറ, പി.പി ജമീല, ചുങ്കന്‍ അലവി, ചുങ്കന്‍ അബ്‌ദുല്‍ സലാം, ചേരിയാടന്‍ അബ്‌ദുല്‍ റഹിമാന്‍, തുടങ്ങിയവരുടെ വാഴ, കവുങ്ങ്‌, തെങ്ങ്‌ എന്നിവയാണ്‌ കാട്ടാനകളുടെ ആക്രമണത്തില്‍ നശിച്ചത്‌.
ജനങ്ങളുടെ ജീവനും, സ്വത്തിനും സംരക്ഷണം നല്‍കണമെന്നും, കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക്‌ കാലതാമസം കൂടാതെ നഷ്‌ടപരിഹാരം അനുവദിക്കണമെന്നും പഞ്ചായത്തംഗം സി. മുഹമ്‌ദാലി, ഗ്രാമപഞ്ചായത്ത്‌ മുന്‍ പ്രസിഡന്റ്‌ കെ.ടി ഹംസപ്പയും സ്‌ഥലം സന്ദര്‍ശിച്ചതിനുശേഷം അധികൃതരോട്‌ ആവശ്യപ്പെട്ടു.
കാട്ടാനകള്‍ നശിപ്പിച്ച സ്‌ഥലം വനം വകുപ്പ്‌ ബീറ്റ്‌ ഫോറസ്‌റ്റ് ഓഫീസര്‍ ജെ.കെ സുധിന്‍, അസിസ്‌റ്റന്റ്‌ ബീറ്റ്‌ ഓഫീസര്‍ എ.കെ മൊയ്‌തീന്‍, ഒ. ഷിഹാബുദ്ദീന്‍ തുടങ്ങിയവരും സ്‌ഥലത്തെത്തി.

Ads by Google
Ads by Google
Friday 23 Jun 2017 02.05 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW