Wednesday, May 23, 2018 Last Updated 1 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 23 Jun 2017 02.03 AM

കാണാതായ ദമ്പതികള്‍ക്കായി കൈപ്പുഴ ആറ്റില്‍ തെരച്ചില്‍

uploads/news/2017/06/121140/1kg.jpg

കോട്ടയം: അറുപറയില്‍നിന്ന്‌ കാണാതായ ദമ്പതികള്‍ക്കായി കൈപ്പുഴ ആറ്റില്‍ ആധുനിക സംവിധാനങ്ങളോടെ തെരച്ചില്‍ നടത്തി. എന്നാല്‍, ആദ്യ ദിവസം തുമ്പൊന്നും ലഭിച്ചില്ല. ജില്ലാ പോലീസിന്റെ ആവശ്യപ്രകാരം തിരുവനന്തപുരത്തുനിന്നുള്ള ഡി-ഡാക്ക്‌ സംഘമാണ്‌ പരിശോധന നടത്തിയത്‌. വ്യാഴാഴ്‌ച പുലര്‍ച്ചെയോടെയാണു ഡി- ഡാക്കിലെ ഏട്ടംഗസംഘം കോട്ടയത്തെത്തിയത്‌. ആധുനിക ക്യാമറ അടക്കം വിവിധ നിരീക്ഷണ സംവിധാനങ്ങളുള്ള വിദൂര നിയന്ത്രിത അണ്ടര്‍വാട്ടര്‍ വെഹിക്കിള്‍ ഉപയോഗിച്ചാണു തെരച്ചില്‍ നടത്തിയത്‌.
ദമ്പതികളുടെ വാഹനം നിയന്ത്രണം വിട്ട്‌ ആറ്റില്‍ പതിക്കാന്‍ സാധ്യതയുള്ള സ്‌ഥലങ്ങള്‍ നേരത്തെ ജില്ലാ പോലീസ്‌ തയാറാക്കിയിരുന്നു. ഇങ്ങനെ കണ്ടെത്തിയിരിക്കുന്ന പതിനഞ്ചോളം സ്‌ഥലങ്ങളിലാകും ഈ ഉപകരണത്തിന്റെ സഹായത്തോടെ പരിശോധന നടത്തുക.
സംഘം ഇന്ന്‌ കുമരകം മേഖലയില്‍ പരിശോധന നടത്തും. ഇതിനുശേഷം മീനച്ചിലാറിന്റെ താഴത്തങ്ങാടി ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലായി പരിശോധന നടത്തും. അഞ്ചുദിവസം ഇതു തുടരാനാണു പദ്ധതി. പരിശോധനയ്‌ക്കായി കടലിന്റെ അടിത്തട്ട്‌ അടക്കം പരിശോധിക്കാനുപയോഗിക്കുന്ന റിമോട്ട്‌ലി ഓപ്പറേറ്റഡ്‌ അണ്ടര്‍ വാണ്ടര്‍ വെഹിക്കിള്‍ വെള്ളത്തിലേക്കു താഴ്‌ത്തും. തുടര്‍ന്നു റിമോട്ട്‌ ഉപയോഗിച്ചു കരയിലിരുന്നും ബോട്ടിലിരുന്നും ഇതിനെ നിയന്ത്രിക്കും. ജലാശയങ്ങളുടെ അടിത്തട്ട്‌ കുടുതല്‍ കൃത്യമായി കാണാന്‍ കഴിയുന്നതാണ്‌ ഈ സ്‌കാനര്‍. ദൃശ്യങ്ങള്‍ സമീപത്ത്‌ തയാറാക്കിയിരിക്കുന്ന കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ ദൃശ്യമാകും.
ജില്ലാ പോലീസ്‌ മേധാവി എന്‍.രാമചന്ദ്രന്‍ കോട്ടയം ഡിവൈ.എസ്‌.പി: സഖറിയ മാത്യൂ, സി.ഐ: നിര്‍മല്‍ ബോസ്‌, കുമരകം എസ്‌.ഐ: രജന്‍കുമാര്‍ എന്നിവരുടെ മേല്‍നോട്ടവും പരിശോധനയ്‌ക്കുണ്ടായിരുന്നു. അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം(42), ഭാര്യ ഹബീബ (37) എന്നിവരെ ഏപ്രില്‍ ആറിനാണ്‌ കാണാതായത്‌. രാത്രി ഭക്ഷണം വാങ്ങാനായി കാറില്‍ പുറത്തുപോയ ഇവരെക്കുറിച്ച്‌ പിന്നീട്‌ വിവരമൊന്നുമില്ലാതാകുകയായിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്‌ഥാനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകസംഘങ്ങളായി തിരിഞ്ഞ്‌ പൊലീസ്‌ അന്വേഷണം നടത്തിവരികയാണെങ്കിലുംവിവരമൊന്നുമില്ല.
മുന്‍പ്‌ ഫയര്‍ഫോഴ്‌സും പോലീസും മീനച്ചിലാറ്റിലെ താഴത്തങ്ങാടിയിലും 15ല്‍ കടവ്‌ ഭാഗത്തും പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന്‌ കൊച്ചിയില്‍നിന്നുള്ള നേവി സംഘവും ജലാശയങ്ങളില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന്‌ ഡി.ജി.പി. ടി.പി. സെന്‍കുമാര്‍ ഹാഷിമിന്റെ വീട്‌ സന്ദര്‍ശിക്കുകയും അന്വേഷണം ഊര്‍ജിതമാക്കാന്‍ ജില്ലാ പോലീസ്‌ മേധാവിക്ക്‌ നിര്‍ദേശം നല്‍കുകയും ചെയ്‌തിരുന്നു.

Ads by Google
Advertisement
Friday 23 Jun 2017 02.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW