Monday, November 20, 2017 Last Updated 11 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 23 Jun 2017 02.01 AM

കണ്ണൂര്‍ പനിച്ചു വിറക്കുന്നു ഡെങ്കിപ്പനി ബാധിച്ച്‌ അഞ്ചു മരണം, ജാഗ്രതപാലിക്കണമെന്ന്‌ ആരോഗ്യ വകുപ്പ്‌

uploads/news/2017/06/121121/1kn.jpg

കണ്ണൂര്‍: നാടും നഗരവും പനിച്ചു വിറക്കുന്നു. കാലവര്‍ഷം ആരംഭിച്ചതുമുതലുള്ള പനി ജില്ലയില്‍ പടര്‍ന്നു പിടിക്കുകയാണ്‌. ഡെങ്കിപ്പനിയും, എച്ച്‌ 1 എന്‍ 1 ഉം, വയറല്‍ പനിയും മറ്റും പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രതപാലിക്കണമെന്ന്‌ ആരോഗ്യ വകുപ്പ്‌ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഡെങ്കിപ്പനി ബാധിച്ചു ജില്ലയില്‍ ഒരാള്‍ കൂടി മരിച്ചതോടെ ജില്ലയില്‍ ഈ വര്‍ഷം ഡെങ്കിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം അഞ്ചായി. പയ്യന്നൂര്‍ തെരുവിലെ പി.ലക്ഷ്‌മി(70) ആണു ബുധനാഴ്‌ച മരിച്ചത്‌.
ഇന്നലെ ജില്ലയില്‍ 24 പേര്‍ക്കു ഡെങ്കിപ്പനി സ്‌ഥിരീകരിച്ചിട്ടുണ്ട്‌. ഇതോടെ വര്‍ഷം ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 248 ആയി. ഇന്നലെ പനിക്കു വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയവരില്‍ 10 പേര്‍ക്കു ഡെങ്കിപ്പനി ബാധയുണ്ടെന്നു സംശയിക്കുന്നു. ഇവരുടെ രക്‌തസാംപിള്‍ പരിശോധനയ്‌ക്ക് അയച്ചു.
അതേ സമയം ജില്ലയില്‍ ഒരാള്‍ക്കു കൂടി മലേറിയ സ്‌ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഈ വര്‍ഷം മലേറിയ ബാധിച്ചവരുടെ എണ്ണം 40 ആയി. ജില്ലയില്‍ ഇന്നലെ മാത്രം അഞ്ഞൂറോളം പേര്‍ പനിക്കു ചികിത്സ തേടി. സര്‍ക്കാര്‍, ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ മാത്രം കണക്കാണിത്‌.
പേരാവൂര്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളില്‍ നിന്നും ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടതോടെ ആരോഗ്യവകുപ്പും പഞ്ചായത്തും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. കഴിഞ്ഞ മാസം 18 ഡെങ്കിപ്പനി ബാധിതരാണ്‌ പേരാവൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയതെങ്കില്‍ ഈ മാസം ഇന്നലെ വരെ 20 ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തുകഴിഞ്ഞു. നാലുപേരെ വിദഗ്‌ദ ചികിത്സക്കായി ജില്ലാ ആശുപത്രികളിലേക്ക്‌ മാറ്റുകയും ചെയ്‌തു. ടൗണുകളൂം വാര്‍ഡുകളും കേന്ദ്രീകരിച്ച്‌ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും ഡെങ്കിപ്പനി കേസുകള്‍ കുറയുന്നില്ല.
ഈ സാഹചര്യത്തില്‍, രാഷ്‌ട്രീയപ്പാര്‍ട്ടികള്‍, വ്യാപാരി സംഘടനകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ സംയുക്‌ത യോഗം ചേര്‍ന്ന്‌ ശുചീകരണ പ്രവര്‍ത്തികള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു. അയല്‍സഭകളുടെ സഹായത്തോടെ പഞ്ചായത്തിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച്‌ ബോധവല്‌കരണം നടത്തും. ശുചീകരണത്തില്‍ വീഴ്‌ച വരുത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. ജലക്ഷാമം കാരണം പഞ്ചായത്തിലെ പുഴകളിലും തോടുകളിലും നിര്‍മ്മിച്ച മുഴുവന്‍ തടയണകളും പൊളിച്ചു മാറ്റി പ്ലാസ്‌റ്റിക്‌ ചാക്കുകള്‍ നീക്കം ചെയ്‌ത് ശുചീകരിക്കും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അധ്യക്ഷനായി മോണിറ്ററിംഗ്‌ സമിതിയും രൂപവത്‌കരിച്ചിട്ടുണ്ട്‌. യോഗത്തില്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിജിജോയി അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ എസ്‌.പ്രദീപ്‌, വൈസ്‌.പ്രസിഡന്റ്‌ വി.ബബു, സുരേഷ്‌ ചാലാറത്ത്‌ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Friday 23 Jun 2017 02.01 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW