Saturday, September 23, 2017 Last Updated 16 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 23 Jun 2017 01.59 AM

വില്‍പ്പനശാലകളില്‍ പരിശോധന കര്‍ശനമാക്കി

uploads/news/2017/06/121110/1ig.jpg

തൊടുപുഴ: ജില്ലയിലെ മത്സ്യവില്‍പ്പന ശാലകളില്‍ വിവിധയിനം മത്സ്യങ്ങളില്‍ ആരോഗ്യത്തിനു ഹാനികരമാവുന്ന കീടനാശിനികള്‍ കലര്‍ത്തി വില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന്‌ ഫിഷറീസ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ പരിശോധന കര്‍ശനമാക്കി.
കുമളിയിലും പരിസര പ്രദേശങ്ങളിലുമുള്ള മത്സ്യവില്‍പ്പന ശാലകളില്‍ പരിശോധന നടത്തിയ ഉദ്യോഗസ്‌ഥര്‍ ശുചിത്വം സംബന്ധിച്ചും ഐസ്‌ ഉപയോഗിച്ച്‌ മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്ന മാര്‍ഗങ്ങളെക്കുറിച്ചും കച്ചവടക്കാര്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കി. ഐസും മീനും 1:1 എന്ന അനുപാതത്തില്‍ ഇടകലര്‍ത്തി ഇന്‍സുലേറ്റഡ്‌ ബോക്‌സുകളില്‍ ആയിരിക്കണം കടകളില്‍ സൂക്ഷിക്കേത്‌.
ഐസ്‌ മാത്രമേ മത്സ്യം കേടുകൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കാവൂ. രാസവസ്‌തുക്കളോ കീടനാശിനികളോ കലര്‍ത്തി മത്സ്യം സൂക്ഷിക്കാന്‍ പാടില്ലെന്നു കര്‍ശന നിര്‍ദേശവും നല്‍കി. തുടര്‍ന്നും ജില്ലയുടെ പല ഭാഗങ്ങളിലും ഫിഷറീസ്‌ വകുപ്പിന്റെ പരിശോധനകള്‍ വ്യാപകമാക്കുമെന്ന്‌ ഫിഷറീസ്‌ അസിസ്‌റ്റന്റ്‌ഡയറക്‌ടര്‍ പി. ശ്രീകുമാര്‍ അറിയിച്ചു.
ഫിഷറീസ്‌ സബ്‌ഇന്‍സ്‌പെക്‌ടര്‍മരായ പി.കണ്ണന്‍, വിനുജേക്കബ്‌, ഓഫീസ്‌ സ്‌റ്റാഫ്‌ ആര്‍. സ്വാതീഷ്‌ എന്നിവരുടെ നേതൃത്വത്തിലാണു പരിശോധന നടത്തിയത്‌. മത്സ്യ ഉപഭോക്‌താക്കള്‍ ഈ കാര്യങ്ങഴില്‍ വേണ്ടത്ര ശ്രദ്ധ വയ്‌ക്കുകയും ശുചിത്വം ഇല്ലാത്തതോ, വേണ്ടത്ര അളവില്‍ ഐസ്‌ ഉപയോഗിക്കാത്തതോ, മാരകമായ കീടനാശിനികള്‍ ഉപയോഗിക്കുന്നതോ ആയ കടകള്‍ ശ്രദ്ധയില്‍പ്പെടുന്നപക്ഷം വിവരങ്ങള്‍ കുമളിയിലുള്ള ജില്ലാ ഫിഷറീസ്‌ ഓഫീസില്‍ 04869-222 326 എന്ന ഫോണ്‍ നമ്പരില്‍ അറിയിക്കണമെന്നും ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.
വണ്ണപ്പുറത്ത്‌ ഏഴ്‌
കടകള്‍ക്ക്‌ നോട്ടീസ്‌

വണ്ണപ്പുറത്ത്‌ പ്രാണികളെ അകറ്റാന്‍ ജീവനക്കാരന്‍ മാരകമായ കീടനാശിനി സ്‌പ്രേ ചെയ്യുന്ന രീതിയിലുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന്റെ അടിസ്‌ഥാനത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിന്‍സ്‌ കെ.മറ്റം, ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ പി.എം.ഷാജി, ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍മാരായ സന്തോഷ്‌, മുഹമ്മദ്‌ അലി എന്നിവരുടെ നേതൃത്വത്തില്‍ ടൗണിലെ മത്സ്യ, മാംസ വിപണികളില്‍ മിന്നല്‍ പരിശോധന നടത്തി. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഏഴു കടകള്‍ക്ക്‌ നോട്ടീസ്‌ നല്‍കി. അനധികൃതമായി പ്രവര്‍ത്തിക്കുന്ന കടകള്‍ ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ പൂട്ടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നു വണ്ണപ്പുറം പഞ്ചായത്ത്‌ സെക്രട്ടറി അറിയിച്ചു.

Ads by Google
Advertisement
Friday 23 Jun 2017 01.59 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW