Friday, November 24, 2017 Last Updated 23 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 23 Jun 2017 01.58 AM

തൊഴില്‍ശാലകളില്‍ ബാലവേലക്കാര്‍ പെരുകുന്നു; തൊഴില്‍ വകുപ്പ്‌ അധികൃതര്‍ നാലു കുട്ടികളെ മോചിപ്പിച്ചു

uploads/news/2017/06/121102/1ekm.jpg

കാക്കനാട്‌: കളമശ്ശേരി വ്യവസായ മേഖലയിലെ തൊഴിലിടങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പണിയെടുപ്പിക്കുന്നുവെന്ന ആക്ഷേപം ശരിയെന്ന്‌ തെളിഞ്ഞു.ഇവിടെയുള്ള ഒരു വ്യവസായ സ്‌ഥാപനത്തില്‍ ബാലവേല ചെയ്‌തിരുന്ന നാല്‌ കുട്ടികളെ തൊഴില്‍ വകുപ്പ്‌ അധികൃതരെത്തി മോചിപ്പിച്ചു. അയല്‍ സംസ്‌ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളെ ഏജന്റുമാര്‍ മുഖേനയാണ്‌ ഇവിടെ എത്തിച്ചത്‌.ബാലവേലക്കായി എത്തപ്പെടുന്ന കുട്ടികള്‍ കടുത്ത മാനസിക, ശാരീരിക പീഢനങ്ങള്‍ക്ക്‌ ഇരയാവുകയാണ്‌ പതിവ്‌. തുച്‌ഛവേതനത്തിന്‌ പണിയെടുക്കുന്ന ഇവര്‍ക്ക്‌ നല്ല ഭക്ഷണമോ, പാര്‍പ്പിട സൗകര്യങ്ങളോ നല്‍കാറില്ല. ഇടനിലക്കാരാണ്‌ ഇവര്‍ക്കുള്ള വേതനവും കൈപ്പറ്റുന്നത്‌. മലയാളികളും അന്യസംസ്‌ഥാനക്കാരായ കുട്ടികളെ ബാല വേലക്കായി എത്തിക്കുന്നുണ്ട്‌. കളമശേരി കേന്ദ്രീകരിച്ച്‌ വന്‍ റാക്കറ്റും ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്‌. ജില്ലയില്‍ പലയിടത്തും കുട്ടിത്തൊഴിലാളികളെ കഠിനജോലി ചെയ്യിക്കുന്നതായി മുന്‍പും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌. വീട്ടുജോലിക്കായി കുട്ടികളെ എത്തിക്കുന്ന സംഘങ്ങള്‍ ജില്ലയില്‍ സജീവമാണ്‌. വ്യവസായ മേഖലകളിലെ തൊഴില്‍ശാലകളില്‍ മാത്രമല്ല വന്‍കിട പണക്കാരുടെ വീടുകളിലും, കൃഷിയിടങ്ങളിലും അയല്‍ സംസ്‌ഥാനക്കാരായ കുരുന്നു ബാല്യങ്ങള്‍ കഠിന വേല ചെയ്യുന്നുണ്ട്‌. തൊഴില്‍ വകുപ്പ്‌ അധികൃതരും, പോലീസും, ആരോഗ്യ വകുപ്പ്‌ അധികൃതരും ഇതൊക്കെ അറിഞ്ഞാലും അനങ്ങാപ്പാറ നയം തുടരുകയാണ്‌.ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റിയും നോക്കുകുത്തിയാവുന്നതായി ആക്ഷേപമുണ്ട്‌. ജില്ലയിലെ തൊഴിലിടങ്ങളില്‍ നടക്കുന്ന മനുഷത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ പലതും കണ്ടില്ലെന്ന്‌ നടിക്കുന്ന അധികൃതര്‍ ക്രമക്കേടുകള്‍ക്ക്‌ കൂട്ടുനില്‍ക്കുകയാണ്‌ പലമുപ്പോഴും. എന്‍ഫോഴ്‌മെന്റ്‌ വിഭാഗം ജില്ലാ ലേബര്‍ ഓഫിസര്‍ മുഹമ്മദ്‌ സിയാദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. മിന്നല്‍ പരിശോധനയിലാണ്‌ നാലുകുട്ടികളെ കണ്ടെത്തിയത്‌. ലേബര്‍ വകുപ്പിലെ രജിസ്‌റ്ററുകളില്‍ നല്ല സര്‍ട്ടിഫിക്കേറ്റുള്ള സ്‌ഥാപനങ്ങള്‍ പലതിലും ബാലവേല നടക്കുന്നുണ്ടത്രേ. ജുവനൈല്‍ പൊലിസിന്റെയും ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകരുടെയും സഹകരണത്തോടെ യാണ്‌ ജില്ലയിലെ വിവിധ വ്യവസായ സ്‌ഥാപനങ്ങളില്‍ പരിശോധന നടത്തിയത്‌.

Ads by Google
Advertisement
Friday 23 Jun 2017 01.58 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW