Friday, August 18, 2017 Last Updated 49 Min 0 Sec ago English Edition
Todays E paper
Tuesday 20 Jun 2017 02.23 AM

മിഠായി തെരുവ്‌ വീണ്ടും സജീവമാകുന്നു

uploads/news/2017/06/120126/1kd.jpg

കോഴിക്കോട്‌ നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ മിഠായി തെരുവ്‌ പെരുന്നാള്‍ വിപണിക്കായി വീണ്ടും സജീവമാകുന്നു. രണ്ടു മാസത്തോളമായി നടക്കുന്ന മിഠായി തെരുവ്‌ നവീകരണം പ്രവൃത്തി നടക്കുന്നതിനിടെയാണ്‌ പെരുന്നാള്‍ വിപണി സജീവമാകുന്നത്‌. വിപണിയില്‍ തിരക്ക്‌ അനുഭവപ്പെട്ടതോടെ മിഠായി തെരുവിലെ പെരുന്നാള്‍ വിപണി നഷ്‌ടപ്പെടുമോ എന്ന ആശങ്കക്ക്‌ വിരാമമായി.
ഈ സീസണിലെ പെരുന്നാള്‍ വിപണിക്ക്‌ കച്ചവടം കുറയുമെന്ന ആശങ്ക നേരത്തെ ഉണ്ടായിരുന്നു. ആളുകള്‍ക്ക്‌ സഞ്ചരിക്കാനുള്ള പ്രയാസമാണ്‌ പ്രധാനമായും ചൂണ്ടിക്കാട്ടിയത്‌. സ്ലാബിടന്റെ പ്രവൃത്തി ഒരു ഭാഗത്ത്‌ പൂര്‍ണമായതോടെ ഇപ്പോള്‍ ആളുകള്‍ക്ക്‌ നടന്നു പോകാന്‍ പ്രയാസമില്ല.
നവീകരണത്തിന്റെ ഭാഗമായി മിഠായി തെരുവിലൂടെയുള്ള വാഹന ഗതാഗതം നേരത്തെ തന്നെ നിര്‍ത്തിവെച്ചിരുന്നു. ഇരു ഭാഗത്തും വീതി കൂട്ടി ഓവുചാലിനും ഭൂഗര്‍ഭലൈനിനുമായി കുഴി എടുത്തത്‌ കാരണം ഷോപ്പിങിനായി വരുന്നവരുടെ കുറവുണ്ടായിരുന്നു.
അത്‌ കാരണം രണ്ടു മാസക്കാലത്തോളം കച്ചവടത്തിന്‌ മങ്ങലേറ്റിരുന്നു.
എസ്‌.കെ. പൊറ്റെക്കാട്ടിന്റെ പ്രതിമ മുതല്‍ മേലെപ്പാളയം റോഡുവരെയുള്ള 450 മീറ്റര്‍ആണ്‌ ഇന്‍ര്‍ലോക്ക്‌ പാകി ആദ്യഘട്ടത്തില്‍ മനോഹരമാക്കുന്നത്‌. മേയ്‌ രണ്ടിനാണ്‌ പ്രവര്‍ത്തികള്‍ ആരംഭിച്ചത്‌. ജൂലായ്‌ അവസാന വാരത്തോടെ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുമെന്നാണ്‌ പറഞ്ഞിരുന്നത്‌.
വൈദ്യുതി,ടെലിഫോണ്‍ കേബിളുകള്‍ മാറ്റി ഭൂഗര്‍ഭലൈന്‍ വഴിയാക്കുന്ന പ്രവൃര്‍ത്തികള്‍ നടന്ന്‌ വരികയാണ്‌ .ജലഅതോറിറ്റിയുടെ കുടിവെള്ള പൈപ്പുകളും മാറ്റിസ്‌ഥാപിക്കും. വിനോദ സഞ്ചാരവകുപ്പിന്റെ 3.64 കോടി രൂപ ചെലവഴിച്ചാണ്‌ പദ്ധതിനടപ്പാക്കുന്നത്‌. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിക്കാണ്‌ ചുമതല.
ഒരു ഭാഗത്ത്‌ മിഠായി തെരുവ്‌ സൗന്ദര്യ വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോള്‍, പെരുന്നാള്‍ വിപണിയും സജീവമാകുന്നതോടെ മിഠായി തെരുവില്‍ ഇനിയുള്ള ദിവസങ്ങല്‍ കനത്ത തിരക്കാണ്‌ അനുഭവപ്പെടുക.

Ads by Google
Ads by Google
Tuesday 20 Jun 2017 02.23 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW