Thursday, December 14, 2017 Last Updated 5 Min 40 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jun 2017 02.11 AM

കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

uploads/news/2017/06/120116/3wn.jpg

ചൂരല്‍മല: പടവെട്ടിക്കുന്ന്‌, മുണ്ടക്കൈ പ്രദേശങ്ങളില്‍ കഴിഞ്ഞ ഒരാഴ്‌ചയായി കാട്ടാനശല്യം രൂക്ഷമായി. വിവിധയിടങ്ങളില്‍ കാട്ടാനക്കൂട്ടമിറങ്ങി വാഴയും തെങ്ങും കവുങ്ങുമെല്ലാം നശിപ്പിച്ചു. പടവെട്ടിക്കുന്നില്‍ കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ കാട്ടാനക്കുമുമ്പില്‍ അകപ്പെട്ട യുവാവ്‌ തലനാരിഴക്കാണ്‌ രക്ഷപ്പെട്ടത്‌. യുവാവിന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ചേര്‍ന്ന്‌ ആനയെ പടക്കം പൊട്ടിച്ചും, വലിയ ശബ്‌ദമുണ്ടാക്കിയും തുരത്തുകയായിരുന്നു. കാട്ടാന ഭീതിമൂലം രാത്രി ഏഴുമണി കഴിഞ്ഞാല്‍ വീടിനു പുറത്തിറങ്ങാന്‍പോലും പ്രദേശവാസികള്‍ ഭയപ്പെടുന്നു. തുടര്‍ച്ചയായി കാട്ടാന നാട്ടിലിറങ്ങിയിട്ടും വനംവകുപ്പ്‌ അധികൃതര്‍ നിസംഗത പാലിക്കുകയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
ആവശ്യമായ പ്രതിരോധ സംവിധാനങ്ങളില്ലാത്തതാണ്‌ പ്രദേശങ്ങളിലെ വന്യമൃഗശല്ല്യം രൂക്ഷമാകാന്‍ കാരണം. പടവെട്ടിക്കുന്നില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ സൗരോര്‍ജ ഫെന്‍സിങ്‌ സ്‌ഥാപിച്ചിരുന്നെങ്കിലും ആനയെ പ്രതിരോധിക്കുന്നതിന്‌ ഇത്‌ ഫലപ്രദമല്ല. മുണ്ടക്കൈയില്‍ ദേശീയ തൊഴിലുറപ്പു പദ്ധതിയിലുള്‍പ്പെടുത്തി വനാതിര്‍ത്തിയില്‍ മുമ്പ്‌ കിടങ്ങ്‌ നിര്‍മിച്ചിരുന്നു. നിലവില്‍ ഇത്‌ മണ്ണിടിഞ്ഞും കാടിറങ്ങിയും തൂര്‍ന്ന നിലയിലാണ്‌. ഇതു നന്നാക്കാനോ, പുനര്‍നിര്‍മിക്കാനോ ഇതുവരെ അധികൃതരുടെ ഭാഗത്തുനിന്ന്‌ യാതൊരുവിധ നടപടിയുമുണ്ടായിട്ടില്ല. പലയിടത്തും തെരുവ്‌ വിളക്കുകള്‍ കണ്ണടയ്‌ക്കുന്നതുമൂലം പ്രദേശവാസികള്‍ രാത്രിയില്‍ ഇരുട്ടിലാണ്‌. റോഡില്‍ വന്യമൃഗങ്ങളുണ്ടെങ്കില്‍ ദൂരെനിന്നു കാണാന്‍ ഉപകരിക്കുന്ന തെരുവുവിളക്കുകള്‍ സ്‌ഥാപിക്കാത്തതില്‍ പ്രതിഷേധവും ഉയരുന്നുണ്ട്‌. പ്രദേശങ്ങളില്‍ വാച്ചര്‍മാരെ നിയോഗിക്കണമെന്നും, അടിയന്തരമായി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ച്‌ വന്യമൃഗശല്യത്തിന്‌ പരിഹാരം കാണണമെന്നുമാണ്‌ പ്രദേശവാസികളുടെ ആവശ്യം.

Ads by Google
Advertisement
Tuesday 20 Jun 2017 02.11 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW