Friday, August 18, 2017 Last Updated 37 Min 49 Sec ago English Edition
Todays E paper
Tuesday 20 Jun 2017 02.11 AM

പ്രതിയെ സംഭവ സ്‌ഥലത്ത്‌ എത്തിച്ച്‌ തെളിവെടുപ്പ്‌ നടത്തി ക്ഷേത്ര നിര്‍മ്മാണത്തിനെത്തി കൊലപാതകം: ഒന്നാം പ്രതി അറസ്‌റ്റില്‍

uploads/news/2017/06/120109/1tvm.jpg

കിളിമാനൂര്‍: ക്ഷേത്ര നിര്‍മ്മാണ ജോലിക്കായി എത്തി ചിലവിട്ട രൂപയെ ചൊല്ലി കലഹിച്ച്‌ കൂടെ ജോലി ചെയ്‌തിരുന്നയാളെ അടിച്ചും ചവിട്ടിയും കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നാം പ്രതിയെ കിളിമാനൂര്‍ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. ഇയാളെ ഇന്നലെ കിളിമാനൂരില്‍ എത്തിച്ച്‌ തെളിവെടുപ്പ്‌ നടത്തി. ഈ കേസില്‍ നേരത്തെ രണ്ടുപേരെ തമിഴ്‌നാട്‌ പോലീസിന്റെ സഹായത്താല്‍ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇവര്‍ റിമാന്‍റിലാണ്‌.
കന്യാകുമാരി ജില്ലയില്‍ വെമ്പന്നൂര്‍ കരിയമാണിക്യപുരം സബേയര്‍കുളം പുളിയടികോളനിയില്‍ ശരവണന്‍ (23) ആണ്‌ പോലീസ്‌ പിടിയിലായത്‌. ഞായറാഴ്‌ച നാഗര്‍കോവിലില്‍ നിന്നാണ്‌ പ്രതിയെ പിടികൂടിയത്‌.
ജൂലൈ 3 ന്‌ പ്രതിഷ്‌ഠ നടക്കുന്ന കിളിമാനൂര്‍ വര്‍ത്തൂര്‍ സുബ്രഹ്‌മണ്യന്‍ ക്ഷേത്രത്തിന്റെ നിര്‍മ്മാണ ജോലിക്കെത്തിയ സംഘം വര്‍ത്തൂരില്‍ വാടകക്ക്‌ താമസിച്ചു വരികയായിരുന്നു . ഒപ്പം ജോലി ചെയ്‌തിരുന്ന ശുചീന്ദ്രം സ്വദേശി താണു മലയനെ (58) കൊലപ്പെടുത്തിയ കേസിലാണ്‌ ശരവണന്‍ അറസ്‌റ്റിലാകുന്നത്‌. ശുചീന്ദ്രം കര്‍ക്കാട്‌ ആശാരിമാര്‍ തെരുവില്‍ നാരായണന്‍ (60), ശുചീന്ദ്രം മേലെ തെരുവ്‌ സ്‌ട്രീറ്റില്‍ മുരുകന്‍ (30) എന്നിവരെ നേരത്തെ ഈ സംഭവത്തില്‍ കിളിമാനൂര്‍ സി.ഐ. പ്രദീപ്‌ കുമാറും സംഘവും അറസ്‌റ്റ് ചെയ്‌തിരുന്നു. മെയ്‌ 28 നാണ്‌ കേസിനാസ്‌പദമായ സംഭവം .മദ്യപിച്ചെത്തിയ സംഘം ചെലവാക്കിയ തുകയെ ചൊല്ലി വഴക്കിടുകയും താണു മലയനെ അതി ക്രൂരമായി ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്‌തു വത്രെ. മര്‍ദ്ദനത്തെ തുടര്‍ന്ന്‌ അവശനായ താണു മലയനെ തമിഴ്‌നാട്‌ ആശാരിപള്ളം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ എത്തിക്കുകയും മെയ്‌ 30 ന്‌ മരിക്കുകയും ചെയ്‌തു. അപകടം പറ്റി എന്നാണ്‌ ആശുപത്രിയില്‍ വിവരം ധരിപ്പിച്ചിരുന്നെങ്കിലും പോസ്‌റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകം ആണെന്ന്‌ കണ്ടെത്തുകയും വിവരം ആശുപത്രി അധികൃതര്‍ തമിഴ്‌നാട്‌ പോലീസിന്‌ കൈമാറുകയും ചെയ്‌തു. ഇതിനെ തുടര്‍ന്ന്‌ തമിഴ്‌നാട്‌ പോലീസ്‌ കിളിമാനൂരിലെത്തി കിളിമാനൂര്‍ പോലീസിന്‌ റിപ്പോര്‍ട്ട്‌ നല്‍കി .അതിന്റെ അടിസ്‌ഥാനത്തിലാണ്‌ കൊലപാതകം പുറത്ത്‌ വരുന്നതും പ്രതികള്‍ അറസ്‌റ്റിലാവുന്നതും. ശരവണന്‍ നാട്ടില്‍ ക്രിമിനല്‍ പശ്‌ചാത്തലം ഉള്ളയാളാണെന്നും ഭാര്യയും മക്കളും ഉണ്ടങ്കിലും ഇപ്പോള്‍ അവര്‍ എവിടെയാണെന്ന്‌ അറിയില്ലെന്നും ഏതോ അനാഥാലയത്തിലാണ്‌ എന്നുമാണ്‌ വിവരമെന്നും പോലീസ്‌ പറഞ്ഞു. കുട്ടികളെയും ഭാര്യാ മാതാവിനെയും അതിക്രൂരമായി ശാരീരിക പീഡനത്തിന്‌ ഇരയാക്കിയതിനെ തുടര്‍ന്ന്‌ ഭാര്യാ മാതാവ്‌ കടലില്‍ ചാടി ആത്മഹത്യ ചെയ്‌ത സംഭവവും ഉണ്ടയിട്ടുണ്ട്‌. താണു മലയനെ ക്രൂരമായി ദേഹോപദ്രവം ഏല്‍പ്പിച്ച ശേഷം കൂലി പോലും വാങ്ങാതെയാണ്‌ ശരവണന്‍ കിളിമാനൂരില്‍ നിന്നും മുങ്ങിയത്‌. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ്‌ ചെയ്‌തു.

Ads by Google
Ads by Google
Tuesday 20 Jun 2017 02.11 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW