Thursday, December 14, 2017 Last Updated 5 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jun 2017 02.10 AM

കെട്ടിട നിര്‍മാണച്ചട്ട ലംഘനം തുടര്‍ക്കഥ: പാര്‍ക്കിങ്ങിന്‌ സ്‌ഥലമില്ല

uploads/news/2017/06/120102/1tr.jpg

ആലത്തൂര്‍: താലൂക്കാസ്‌ഥാന നഗരമെന്ന നിലയിലുള്ള ആസൂത്രണമില്ലായ്‌മയുടെ തെളിവാണ്‌ ഇവിടത്തെ കെട്ടിട നിര്‍മാണങ്ങള്‍. അതിവിദൂരമല്ലാത്ത ഭാവിയില്‍ നഗരസഭയായി മാറേണ്ട സ്‌പെഷല്‍ ഗ്രേഡ്‌ ഗ്രാമപഞ്ചായത്താണ്‌ ആലത്തൂര്‍. അനുദിനം നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന നഗരത്തിന്റെ മുഖച്‌ഛായ തന്നെ മാറിക്കൊണ്ടിരിക്കുകയാണ്‌.
കെട്ടിട നിര്‍മാണ ചട്ടമനുസരിച്ചാണെങ്കില്‍ പുതിയ കെട്ടിടങ്ങളിലെല്ലാം വാഹന പാര്‍ക്കിങിന്‌ സൗകര്യമുണ്ടാകേണ്ടതാണ്‌. ഒന്നോ രണ്ടോ കെട്ടിടങ്ങളിലൊഴികെ നഗരത്തില്‍ ഇതൊന്നും കാണാനില്ല. പൊതുനിരത്തോരം പാര്‍ക്കിങ്‌ സ്‌ഥലമായി സങ്കല്‍പ്പിച്ചാണ്‌ ആലത്തൂരില്‍ പല വ്യാപാര സമുച്ചയങ്ങളും ഓഡിറ്റോറിയങ്ങളും പണികഴിപ്പിച്ചിരിക്കുന്നത്‌. പുതിയ കെട്ടിടങ്ങളുടെ ഓരോ 75 ചതുരശ്ര മീറ്റര്‍ വിസ്‌തൃതിക്കും അനുസൃതമായി പാര്‍ക്കിങ്‌ സ്‌ഥലം ഉണ്ടാകണമെന്നാണ്‌ ചട്ടം. മുന്‍വശത്തെ റോഡില്‍നിന്നും മൂന്ന്‌ മീറ്റര്‍ പിന്നോട്ട്‌ മാറിയാണ്‌ കെട്ടിടം നിര്‍മിക്കേണ്ടത്‌. ഈ സ്‌ഥലത്തിന്റെ 15 ശതമാനം പാര്‍ക്കിങിന്‌ വിനിയോഗിക്കാം. പഴയ കെട്ടിടം പൊളിച്ചുപണിയുമ്പോള്‍ പാതയില്‍നിന്ന്‌ മൂന്നു മീറ്റര്‍ വിട്ടു വേണം നിര്‍മാണം നടത്താന്‍. നഗരത്തിലെ പലയിടത്തും ഇത്‌ വിദഗ്‌ധമായി ലംഘിക്കപ്പെടുന്നു. പഴയ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിക്ക്‌ ഈ നിയമം ബാധകമല്ല. ഒരു പ്രത്യേക കരാറുകാരനെ പണി ഏല്‍പ്പിച്ചാല്‍ കെട്ടിട നിര്‍മാണ ചട്ടമൊക്കെ ലംഘിക്കാനാവുമെന്നതാണ്‌ സ്‌ഥിതി. ഇതു ചോദിക്കാന്‍ ആരുംവരില്ലെന്നും തടസങ്ങള്‍ ഉണ്ടാവില്ലെന്നുമുള്ള ഒരു അടക്കംപറച്ചില്‍ ആലത്തൂരിലുണ്ട്‌.
രണ്ടോ മൂന്നോ നിലകളില്‍ പുതുതായി പണിത കെട്ടിടങ്ങളില്‍ മിക്കവയും താഴത്തെ നില പാര്‍ക്കിങിന്‌ എന്ന്‌ കാണിച്ചത്‌ നിര്‍മാണാനുമതി നേടുന്നത്‌. കെട്ടിടത്തിന്‌ നമ്പറിട്ട്‌ കിട്ടുന്നതോടെ പാര്‍ക്കിങിന്‌ എന്ന്‌ കാണിച്ച താഴത്തെ നില മുറികളാക്കി ഷട്ടറിട്ട്‌ കച്ചവട സ്‌ഥലമാക്കും. അധികാരികളുടെ കണ്‍മുന്നില്‍ നടക്കുന്ന ഈ നിയമ ലംഘനം ചോദ്യംചെയ്യപ്പെടുന്നില്ല. അഴിമതിയിലേക്ക്‌ വിരല്‍ചൂണ്ടപ്പെടുന്നതും ഇവിടെയാണ്‌.

Ads by Google
Advertisement
Tuesday 20 Jun 2017 02.10 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW