Saturday, June 24, 2017 Last Updated 1 Min 12 Sec ago English Edition
Todays E paper
Tuesday 20 Jun 2017 02.08 AM

ചാലിശ്ശേരി ഗവ.ഹൈസ്‌കൂള്‍ അടിസ്‌ഥാന സൗകര്യമില്ലാതെ നട്ടം തിരിയുന്നു

uploads/news/2017/06/120083/1pl.jpg

ആനക്കര ചാലിശ്ശേരി ഗവ.ഹൈസ്‌കൂള്‍ വിജയത്തിന്റെ പൊന്‍ കിരീടം, അടിസ്‌ഥാന സൗകര്യമില്ലാതെ നട്ടം തിരിയുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുനീങ്ങുമ്പോള്‍ മികച്ച വിജയം നേടിയ വിദ്യാലയത്തില്‍ അടിസ്‌ഥാനസൗകര്യങ്ങളില്ലാതെ വിദ്യാര്‍ഥികള്‍ ദുരിതമനുഭവിക്കുന്നു.
കഴിഞ്ഞ എസ്‌.എസ്‌.എല്‍.സി പരീക്ഷയില്‍ സമ്പൂര്‍ണ്ണ വിജയം കൈവരിച്ച സ്‌കൂളാണിത്‌. വിജയശതമാനത്തില്‍ ജില്ലയില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന ചാലിശ്ശേരി സക്‌ൂളിലെ കെട്ടിടങ്ങളെല്ലാം തകര്‍ച്ചയുടെ വക്കിലാണ്‌. 1957ല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസ്‌ഫ് മുണ്ടശ്ശേരി ഉദ്‌ഘാടനം ചെയ്‌ത കെട്ടിടത്തിലടക്കം ഇന്ന്‌ ക്ലാസ്‌ നടക്കുന്നുണ്ട്‌.
ദ്രവിച്ച പട്ടികകളും ചോര്‍ച്ചയുള്ള മേല്‍ക്കൂരയുമുള്ള ക്ലാസ്‌ മുറികളിലിരുന്നാണ്‌ കുട്ടികളുടെ പഠനം. നല്ലൊരു കാറ്റും മഴയും വന്നാല്‍ നിലംപൊത്താമെന്ന അവസ്‌ഥയും നിലനില്‍ക്കുന്നതിനാല്‍ അധികൃതരുടെ ഭാഗത്തുനിന്ന്‌ അടിയന്തര ഇടപെടല്‍ ഉണ്ടാകേണ്ടതുണ്ടെന്ന്‌ പ്രധാനാധ്യാപിക എം.രാധ പറഞ്ഞു.
മികച്ച വിജയം കൈവരിച്ചതോടെ, പുതിയ അധ്യയന വര്‍ഷത്തില്‍ സ്‌കൂളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. 143 വിദ്യാര്‍ഥികളാണ്‌ ഇത്തവണ കൂടുതലായി എത്തിച്ചേര്‍ന്നത്‌. ഇവരെയൊക്കെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമില്ലാത്തതിനാല്‍ ഭക്ഷണപ്പുരയായി അനുവദിച്ച കെട്ടിടവും സ്‌കൂളിലെ സ്‌റ്റേജും വിവിധ ലാബുകളെല്ലാം ക്ലാസ്‌ മുറികളാക്കി.
62 മുതല്‍ 65 വരെ വിദ്യാര്‍ഥികളാണ്‌ ഒരു ക്ലാസില്‍ പഠനം നടത്തുന്നത്‌. കഴിഞ്ഞ ബജറ്റില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന്‌ സംസ്‌ഥാന സര്‍ക്കാര്‍ മൂന്ന്‌ കോടി വകയിരുത്തിയ സ്‌കൂളുകളില്‍ ചാലിശ്ശേരി സര്‍ക്കാര്‍ ഹൈസ്‌കൂളും ഉള്‍പ്പെട്ടിട്ടുണ്ട്‌. ഇതിന്റെ ഭാഗമായി, വളരെക്കാലത്തെ പഴക്കമുള്ള കെട്ടിടത്തില്‍ തന്നെ രണ്ടാംനില പണിത്‌ കുട്ടികളെ ഉള്‍ക്കൊള്ളിക്കാനുള്ള അധികൃതരുടെ നീക്കം പ്രതിഷേധമുയര്‍ത്തുന്നു.
ഇതിനുപുറമേ, വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട്‌ സംസ്‌ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഹരിശ്രീ പദ്ധതിയിലും സ്‌കൂള്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌.
പദ്ധതി പ്രകാരം ലഭിക്കുന്‌ രണ്ട്‌ കോടിയില്‍ ഒരു കോടി ജില്ലാ പഞ്ചായത്തില്‍ നിന്നും ലഭിക്കും. ബാക്കിവരുന്ന തുക എം.എല്‍.എ ഫണ്ടില്‍ നിന്നോ മറ്റുമായി കണ്ടെത്തേണ്ടതുണ്ട്‌. ജില്ലാ പഞ്ചായത്ത്‌ അനുവദിച്ച ആദ്യഗഡുവായ 25 ലക്ഷം ഉപയോഗിച്ച്‌ കെട്ടിടനിര്‍മാണങ്ങള്‍ ആരംഭിച്ചു.
സ്‌കൂളിലെ ഭൗതിക കാര്യത്തില്‍മാത്രമല്ല അക്കാദമിക്കല്‍ കാര്യങ്ങളിലും പി.ടി.എ സജീവമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്‌.പി.ടി.എയും അധ്യാപകരും ചേര്‍ന്നുളള കൂട്ടായ പ്രവര്‍ത്തനമാണ്‌ സ്‌കൂളിന്റെ വിജയത്തിന്‌ കാരണവും.

Ads by Google
Ads by Google
Tuesday 20 Jun 2017 02.08 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW