Friday, August 18, 2017 Last Updated 45 Min 57 Sec ago English Edition
Todays E paper
Tuesday 20 Jun 2017 02.07 AM

പനി മാറുന്നില്ല

uploads/news/2017/06/120066/1kg.jpg

കോട്ടയം: പനി കണക്കു കുറച്ച്‌ ആരോഗ്യവകുപ്പ്‌. സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികള്‍ പനി ബാധിതരാല്‍ നിറയുമ്പോഴാണ്‌ പനി ബാധിതരുടെ എണ്ണം കുറഞ്ഞുവെന്ന അവകാശവാദവുമായി ആരോഗ്യവകുപ്പ്‌ രംഗത്തെത്തിയിരിക്കുന്നത്‌.
ജില്ലയിലെ 88 ആശുപത്രികളില്‍ 79 ആശുപത്രികളില്‍ നിന്നുള്ള കണക്കു പ്രകാരം 859 പേര്‍ മാത്രമാണ്‌ ഇന്നലത്തെ പനി ബാധിതര്‍. മൊത്തം 26198 പേര്‍ ഒ.പി. വിഭാഗത്തി ചികിത്സ തേടിയപ്പോള്‍ ഇത്രയും പേര്‍ മാത്രമേ പനി ബാധിതരുള്ളൂവെന്നാണ്‌ ആരോഗ്യവകുപ്പ്‌ അവകാശപ്പെടുന്നത്‌.
വെള്ളി, ശനി ദിവസങ്ങളില്‍ ഔദ്യോഗിക കണക്കു പ്രകാരം പനി ബാധിതരുടെ എണ്ണം 900 കടന്നിരുന്നു. ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്‌. ഇന്നലെ രണ്ടു പേരില്‍ മാത്രമാണു ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്‌.
കോട്ടയം നഗരസഭയിലാണു രണ്ടു കേസുകളും. കോട്ടയം നഗരസഭയിലും പനച്ചിക്കാട്‌ പഞ്ചായത്തിലും രണ്ടു പേരില്‍ വീതവും കുമരകത്ത്‌ ഒരാളെയും ഡെങ്കിപ്പനി സംശയിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്‌. പനിയെത്തുടര്‍ന്നു 29 പേര്‍ ഇന്നലെ കിടത്തി ചികിത്സയ്‌ക്കു വിധേയരായിട്ടുണ്ട്‌.
കാഞ്ഞിരപ്പള്ളി താലൂക്ക്‌ ആശുപത്രി ഒ.പിയിലെത്തിയ 1300 പേരില്‍ 500 പേര്‍ പനി ബാധിതരായിരുന്നു, എരുമേലിയില്‍ 26 പേരും മുണ്ടക്കയത്തു 25 പേരും പനി ബാധിച്ചു ചികിത്സ തേടി. പാലാ ജനറല്‍ ആശുപത്രിയില്‍ പനി ബാധിതരായി 94 പേരാണു ചികിത്സ തേടിയത്‌, ഒരാള്‍ക്കു ഡെങ്കിപ്പനിയും ഒരാള്‍ക്കു എലിപ്പനിയും സ്‌ഥിരീകരിച്ചിട്ടുണ്ട്‌.
അതേസമയം വയറിളക്ക രോഗങ്ങളെത്തുടര്‍ന്നു ചികിത്സ തേടിയവരുടെ എണ്ണം വര്‍ധിക്കുകയാണ്‌. ഇന്നലെ 95 പേരാണു വയറിളക്ക രോഗങ്ങളെത്തുടര്‍ന്നു ചികിത്സ തേടിയത്‌.

Ads by Google
Ads by Google
Tuesday 20 Jun 2017 02.07 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW