Monday, June 26, 2017 Last Updated 2 Min 14 Sec ago English Edition
Todays E paper
Tuesday 20 Jun 2017 02.05 AM

കൂട്ട ആത്മഹത്യാശ്രമം: പ്രതികളെ പോലീസ്‌ കസ്‌റ്റഡിയില്‍ വാങ്ങി

uploads/news/2017/06/120057/1kl.jpg

ചാത്തന്നൂര്‍: പരവൂരില്‍ കടമുതലാളിയുടേയും മക്കളുടേയും ജീവനക്കാരുടേയും ആക്രമണത്തെത്തുടര്‍ന്ന്‌ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ആത്മഹത്യയ്‌ക്കു ശ്രമിക്കുകയും പിതാവും മകളും മരിക്കുകയും ചെയ്‌ത സംഭവത്തില്‍ റിമാന്‍ഡിലായിരുന്ന എട്ടു പ്രതികളേയും തെളിവെടുപ്പിനും കൂടുതല്‍ അനേ്വഷണത്തിനുമായി പോലീസ്‌ കസ്‌റ്റഡിയില്‍ വാങ്ങി. പരവൂരിലെ മഞ്ചാടിമുക്കിലെ മൊത്തക്കട ഉടമ രാജേന്ദ്രന്‍, രണ്ടുമക്കള്‍, ഇവരുടെ സുഹൃത്തുക്കളായ രണ്ടുപേര്‍, കടയിലെ മൂന്ന്‌ ജിവനക്കാര്‍ എന്നിവരെയാണ്‌ കസ്‌റ്റഡിയില്‍ വിട്ടത്‌. ആറുദിവസത്തേയ്‌ക്കാണ്‌ കോടതി ഇവരെ പോലീസ്‌ കസ്‌റ്റഡിയില്‍ നല്‍കിയത്‌. അനേ്വഷണം പൂര്‍ത്തിയാക്കി 24ന്‌ കോടതിയില്‍ ഹാജരാക്കണം. കസ്‌റ്റഡിയില്‍ വാങ്ങിയ പ്രതികളെ മര്‍ദനം നടന്ന പരവൂരിലെ മൊത്തക്കട, ബാലചന്ദ്രന്റെ മകളുടെ വര്‍ക്കലയിലെ വീട്‌, ബാലചന്ദ്രന്റെ നെടുങ്ങോലത്തെ വീട്‌, ചാത്തന്നൂര്‍ മീനാട്‌ പാലമുക്ക്‌, ഇത്തിക്കരയാറിന്റെ തീരപ്രദേശം എന്നിവിടങ്ങളിലെത്തിച്ചു തെളിവെടുക്കുമെന്ന്‌ പോലീസ്‌ അറിയിച്ചു. ബാലചന്ദ്രനെ ബലംപ്രയോഗിച്ചു കടത്തിക്കൊണ്ടുപോയ കാറും കസ്‌റ്റഡിയിലെടുക്കാനുണ്ട്‌. അതേസമയം തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന സുനിതയുടെ മൊഴി മജ്‌സ്ട്രേറ്റും പരവൂര്‍ പോലീസും രേഖപ്പെടുത്തി. കഴിഞ്ഞദിവസം ഇവര്‍ക്കു ബോധം വീണതിനെത്തുടര്‍ന്നായിരുന്നു മൊഴിയെടുത്തത്‌. മകള്‍ അഞ്‌ജുചന്ദ്രന്റെ മരണമൊഴിയില്‍ ബാലചന്ദ്രനെ പലതവണ ഗുണ്ടകള്‍ ബലംപ്രയോഗിച്ചു വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി മര്‍ദിച്ച്‌ അവശനാക്കിയതായി പറഞ്ഞിട്ടുണ്ട്‌.

Ads by Google
Ads by Google
Tuesday 20 Jun 2017 02.05 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW