Monday, June 18, 2018 Last Updated 12 Min 59 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jun 2017 02.04 AM

പാലയാട്‌ ആറുപേര്‍ക്ക്‌ നായയുടെ കടിയേറ്റു

uploads/news/2017/06/120048/4kn.jpg

തലശേരി: പാലയാട്‌ കൂറാറ മൈതാനിക്ക്‌ സമീപം വളര്‍ത്തുനായയുടെ കടിയേറ്റ്‌ ആറുപേര്‍ തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ വഴി പോകുകയായിരുന്നവരും ബസ്‌ ഷെല്‍റ്ററില്‍ നിന്നവരും ഉള്‍പ്പടെ ആറുപേര്‍ക്കാണ്‌ നായയുടെ കടിയേറ്റത്‌.പഴയ ബേസിക്‌ സ്‌കൂളിന്‌ സമീപത്തെ കൗസല്യയില്‍ അനില്‍ കുമാര്‍(38), കൈലാസത്തില്‍ രതീശന്‍(49), പാലയാട്‌ ഇന്റസ്‌ട്രിയല്‍ എസ്‌റ്റേറ്റിന്‌ സമീപം യാസ്‌മിനാസില്‍ യൂസഫ്‌(58), കൂറാറ മൈതാനി മാതാജി ഹൗസില്‍ ലക്ഷ്‌മി(60) ശ്രാവണയില്‍ സാരംഗ്‌(26),യൂനിവേഴ്‌സിറ്റി സെന്ററിന്‌ സമീപം സാരംഗില്‍ സാഗര്‍(24) എന്നിവര്‍ക്കാണ്‌ നായയുടെ കടിയേറ്റത്‌. കൂറാറ മൈതാനിക്കും യൂനിവേഴ്‌സിറ്റി സെന്ററിനും ഇടക്കുള്ള പ്രദേശത്താണ്‌ നായയുടെ അക്രമമുണ്ടായത്‌. വീടിന്‌ പുറത്ത്‌ പാത്രങ്ങള്‍ കഴുകുകയായിരുന്ന ലക്ഷ്‌മിയെ അവിടെച്ചെന്നാണ്‌ നായ അക്രമിച്ചത്‌.അണ്ടലൂര്‍ സ്വദേശിയായ ഒരാളുടെ പരിചരണത്തില്‍ കഴിയുന്ന നായയാണ്‌ കടിച്ചതെന്ന്‌ പരാതിയുണ്ട്‌.

Ads by Google
Advertisement
Tuesday 20 Jun 2017 02.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW