Saturday, October 21, 2017 Last Updated 0 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jun 2017 02.02 AM

പാഴ്‌വസ്‌തുക്കളില്‍ ഇവര്‍ തീര്‍ക്കുന്നത്‌ കാരുണ്യം

uploads/news/2017/06/120035/1ig.jpg

അടിമാലി പാഴ്‌വസ്‌തുക്കള്‍ പെറുക്കിവിറ്റ്‌ ഉപജീവനം നടത്തുകയല്ല ഇവര്‍, കാരുണ്യം വിതറുകയാണ്‌. ഓരോ വീടുകള്‍ കയറിയിറങ്ങി പാഴ്‌വസ്‌തുക്കള്‍ ശേഖരിച്ചു വില്‍പ്പന നടത്തി സാധുക്കളായ കുട്ടികള്‍ക്കു പഠനസഹായം നല്‍കുകയാണ്‌ ഈ ചെറുപ്പക്കാര്‍. അടിമാലി സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സിറിയന്‍ കത്തീഡ്രലിലെ യുവജന പ്രസ്‌ഥാനമായ യൂത്ത്‌ അസോസിയേഷന്‍ പ്രവര്‍ത്തകരാണ്‌ ഒരു മാസമായി വ്യത്യസ്‌തമായ ജീവകാരുണ്യ പ്രവര്‍ത്തനവുമായി മുന്നോട്ടുനീങ്ങുന്നത്‌.
മേഖലയിലെ ഓരോ വീടുകളിലും ഇവര്‍ കയറിയിറങ്ങും. പാഴ്‌വസ്‌തുക്കളായി തള്ളിയിട്ടുള്ള പൊട്ടിയ കസേരകളും, പേപ്പറുകളും കുപ്പികളും, പാട്ടകളും എന്നു വേണ്ട എല്ലാത്തരം ആക്രികളും ശേഖരിക്കും. ഇതു ടൗണിലെ ആക്രി വ്യാപാര സ്‌ഥാപനങ്ങളില്‍ നല്‍കിയാണു പണം സമ്പാദിക്കുന്നത്‌. ഒരു ലക്ഷം രൂപയോളം ഇതിനോടകം ഇത്തരത്തില്‍ മാത്രം ശേഖരിക്കാനായി. ജാതി മത വ്യത്യാസം കൂടാതെ നൂറോളം വിദ്യാര്‍ഥികള്‍ക്കു സ്‌കൂള്‍ ബാഗുകള്‍, കുടകള്‍, നോട്ട്‌ ബുക്കുകള്‍, ടിഫിന്‍ ബോക്‌സുകള്‍ അടക്കമുള്ളവ സൗജന്യമായി നല്‍കുകയാണ്‌ ഇപ്പോഴത്തെ ലക്ഷ്യം. സാമ്പത്തിക ബുദ്ധിമുട്ട്‌ അനുഭവിക്കുന്ന കുട്ടികള്‍ക്ക്‌ പി.ജി. പഠനത്തിനും സഹായം നല്‍കിത്തുടങ്ങി.
ഒരു മാസമായി ഓരോ ഞായറാഴ്‌ചയും പിക്കപ്പ്‌ ജീപ്പുകളും പെട്ടി ഓട്ടോറിക്ഷയുമടക്കം വിളിച്ചാണ്‌ ആക്രി ശേഖരണത്തിനായി വീടുകളിലെത്തുന്നത്‌. ടൗണിലെ ഡ്രൈവറായ കമ്മലയില്‍ നാസര്‍ അടക്കമുള്ള പലരും വാഹനക്കൂലി പോലും വാങ്ങാതെ കൈത്താങ്ങ്‌ നല്‍കിയതും തങ്ങള്‍ക്കു പ്രോത്സാഹനമായെന്നു യുവാക്കള്‍ പറയുന്നു. ജാതി-മതവ്യത്യാസം കൂടാതെ ആളുകള്‍ പത്രക്കെട്ടുകളും മറ്റ്‌ വസ്‌തുക്കളും നല്‍കി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നുണ്ട്‌. കത്തീഡ്രല്‍ വികാരി ഫാ. മാത്യൂസ്‌ കാട്ടിപ്പറമ്പില്‍, സഹവികാരി ഫാ. ബിജോ ജോയി കാവാട്ട്‌, ട്രസ്‌റ്റിമാരായ ബോബന്‍ ജോണ്‍, ടോം വി തോമസ്‌, സെക്രട്ടറി പി.എം. വര്‍ക്കി തുടങ്ങിയവരുടെ നോതൃത്വത്തിലുള്ള ഭരണസമിതിയുടെ പിന്‍തുണ കൂടിയായതോടെ പദ്ധതി ഇപ്പോഴും തുടരുകയാണ്‌. യൂത്ത്‌ അസോസിയേഷന്‍ സെക്രട്ടറി അനീഷ്‌ കൈത്തോട്ടുങ്കലിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണു മഴയും വെയിലും കൊണ്ട്‌ പുതിയ തലമുറയ്‌ക്ക്‌ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നത്‌. ചാക്കുകെട്ടുകളില്‍ നിറയ്‌ക്കുന്നതും തലച്ചുമടായി വാഹനത്തില്‍ കയറ്റുന്നതും ഇറക്കുന്നതും എല്ലാം യുവാക്കള്‍ തന്നെ.

Ads by Google
Advertisement
Tuesday 20 Jun 2017 02.02 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW