Thursday, June 14, 2018 Last Updated 5 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jun 2017 02.01 AM

ആലുവ മെട്രോ സ്‌റ്റേഷനില്‍ ടിക്കറ്റിനായുള്ള തിരക്ക്‌

uploads/news/2017/06/120026/1ekm.jpg

ആലുവ: കൊച്ചി മെട്രോയുടെ ആലുവ സ്‌റ്റേഷനില്‍ നിന്നുള്ള ആദ്യയാത്രക്കായി എത്തിയത്‌ ആയിരങ്ങള്‍. നേരം പുലരും മുമ്പേ പലരും ഓട്ടോറിക്ഷയിലും ബൈക്കിലുമായി കുടുംബ സമ്മേതം ആലുവ ബൈപ്പാസിലെ ആദ്യ സ്‌റ്റേഷനിലേക്ക്‌ എത്തുകയായിരുന്നു. ആറ്‌ മണിയോടെ പാലാരിവട്ടത്തേക്ക്‌ പുറപ്പെട്ട ആദ്യ ട്രെയിനിലും പിന്നാലെ പോയ ട്രെയിനിലുമെല്ലാം നിറയെ യാത്രക്കാരായിരുന്നു.
സ്‌റ്റേഷന്റെ രണ്ട്‌ വശങ്ങളില്‍ നിന്ന്‌ വരുന്ന യാത്രക്കാര്‍ക്ക്‌ ടിക്കറ്റ്‌ നല്‍കുന്നതിനായി ആറ്‌ കൗണ്ടറുകളുണ്ടായിരുന്നുവെങ്കിലും എല്ലാത്തിലും ട്രെയിന്‍ സര്‍വീസ്‌ ആരംഭിക്കും മുമ്പേ നീണ്ട ക്യു ഉണ്ടായി. സ്വകാര്യ ബസ്‌ സ്‌റ്റാന്റ്‌, ദേശീയപാത വഴി വരുന്നവര്‍ക്കും ആലുവ നഗരത്തിന്റെ മറ്റ്‌ ഭാഗങ്ങളില്‍ നിന്നും വരുന്നവര്‍ക്കും സ്‌റ്റേഷനിലേക്ക്‌ പ്രവേശിക്കാന്‍ വെവ്വേറെ വഴികളാണുള്ളത്‌. ഏഴരയോടെയാണ്‌ ക്യു താത്‌കാലികമായി കുറഞ്ഞതെങ്കിലും എട്ടരയോടെ കൗണ്ടറുകളില്‍ വീണ്ടും ക്യു രൂപപ്പെട്ടു. ട്രെയിനില്‍ പതിവായി സീസണ്‍ ടിക്കറ്റ്‌ എടുത്ത്‌ യാത്ര ചെയ്‌തിരുന്നവരും ഇന്നലെ കൗതുകത്തിനായി മെട്രോയിലാണ്‌ യാത്ര ചെയ്‌തത്‌. ദൂരെ സ്‌ഥലങ്ങളില്‍നിന്നും കുടുംബ സമേതം ആദ്യ മെട്രോ യാത്രയില്‍ പങ്കെടുക്കാന്‍ ആളുകളെത്തി. ആദ്യ ട്രെയിന്‍ സര്‍വീസ്‌ നടത്തിയപ്പോള്‍ യാത്രയിലുണ്ടായിരുന്നവരില്‍ ഭൂരിഭാഗവും കൗതുകത്തിന്‌ യാത്ര ചെയ്‌തവരാണ്‌. ആവശ്യത്തിന്‌ എറണാകുളത്തേക്ക്‌ പോയവര്‍ കുറവായിരുന്നു.

Ads by Google
Advertisement
Tuesday 20 Jun 2017 02.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW