Sunday, February 25, 2018 Last Updated 29 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jun 2017 02.01 AM

റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കോച്ച്‌ പൊസിഷന്‍ ബോര്‍ഡ്‌ ഇല്ല; യാത്രക്കാര്‍ നെട്ടോട്ടത്തില്‍

uploads/news/2017/06/120018/1ag.jpg

ആലപ്പുഴ: റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ കയറാന്‍ എത്തുന്ന യാത്രക്കാര്‍ കോച്ച്‌ ഏതു ഭാഗത്താണു നില്‍ക്കുന്നത്‌ എന്നറിയാതെ നെട്ടോട്ടത്തില്‍.
ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ മാത്രം ഡിജിറ്റല്‍ കോച്ച്‌ പൊസിഷന്‍ ബോര്‍ഡുകള്‍ സ്‌ഥാപിച്ചിരുന്നത്‌ ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമല്ല. മുന്‍പും ഇവിടെ കൃത്യമായി കോച്ച്‌ പൊസിഷന്‍ ബോര്‍ഡ്‌ പ്രവര്‍ത്തിപ്പിക്കുകയോ ട്രെയിന്‍ വരുന്നതനുസരിച്ചു വിവരങ്ങള്‍ മാറ്റി നല്‍കുകയോ ചെയ്‌തിരുന്നില്ല. എപ്പോഴും ഉപകാരപ്പെടുന്നത്‌ സ്‌ഥിരമായി എഴുതി വയ്‌ക്കുന്ന പരമ്പരാഗത ബോര്‍ഡുകളാണെങ്കിലും അവ കാണാനില്ല. നേരത്തേ അത്തരം ബോര്‍ഡുകള്‍ ഒന്നാം പ്ലാറ്റ്‌ഫോമില്‍ ഉണ്ടായിരുന്നെങ്കിലും രണ്ടിലും മൂന്നിലും അതു സ്‌ഥാപിച്ചിട്ടേയില്ല. നീളം കുറഞ്ഞ മെമു ട്രെയിനുകള്‍ക്കു പ്രത്യേകം കോച്ച്‌ പൊസിഷന്‍ ബോര്‍ഡുകളാണെങ്കിലും അവയും ആവശ്യത്തിനില്ല. ലൈറ്റുകള്‍ തെളിയിക്കാത്തതിനാല്‍ രാത്രിയില്‍ പലപ്പോഴും ഇരുട്ടാണിവിടെ.
ട്രെയിന്‍ കോച്ചുകള്‍ എവിടെ വന്നു നില്‍ക്കുമെന്നറിയാതെ പെടാപ്പാടു പെടുകയാണു യാത്രക്കാര്‍. സാധനങ്ങളും കുട്ടികളുമായി യാത്ര ചെയ്യുന്നവര്‍ക്ക്‌ ഇതു മൂലമുണ്ടാകുന്ന ബുദ്ധിമുട്ട്‌ ഏറെയാണ്‌. ആവശ്യമില്ലാതെ തിക്കുംതിരക്കും ഉണ്ടാകുകയാണു ഫലം. നിലവില്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതിനാല്‍ സാധന സാമഗ്രികള്‍ കൂട്ടിയിട്ടിരിക്കുന്നതിന്റെ തടസം വേറെ.
ബോര്‍ഡുണ്ടെങ്കില്‍പ്പോലും കോച്ചുകള്‍ അവയ്‌ക്കു നേരെ നിര്‍ത്താതെ മാറ്റി നിര്‍ത്തുന്നതും അവസാന നിമിഷം ട്രെയിന്‍ എത്തുന്ന പ്ലാറ്റ്‌ഫോം മാറ്റുന്നതും ബുദ്ധിമുട്ടും അപകടങ്ങളും അധികരിക്കാന്‍ കാരണമാകുന്നുണ്ട്‌. എല്ലാ പ്ലാറ്റ്‌ഫോമുകളിലും സാധാരണ തരത്തിലുള്ള കോച്ച്‌ പൊസിഷന്‍ ബോര്‍ഡുകള്‍ സ്‌ഥാപിക്കുകയും അതിനു നേരെ കോച്ചുകള്‍ നിര്‍ത്താനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്‌താല്‍ ദിവസേന ആയിരക്കണക്കിന്‌ ആള്‍ക്കാര്‍ക്കുണ്ടാകുന്ന അസ്വൗകര്യം ഒഴിവാക്കാം. മൂന്നു പ്ലാറ്റ്‌ഫോമുകളുള്ള റെയില്‍വേ സ്‌റ്റേഷനില്‍ 56 ട്രെയിനുകളാണു നിര്‍ത്തുന്നത്‌. എട്ടെണ്ണം ഇവിടെനിന്നു യാത്ര തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യുന്നു.
യാത്രക്കാര്‍ക്കു സംശയങ്ങള്‍ക്കു ഇട നല്‍കാത്ത വിധവും സൗകര്യപ്രദമായും പ്ലാറ്റ്‌ഫോമുകളില്‍ കോച്ച്‌ പൊസിഷന്‍ ബോര്‍ഡുകള്‍ സ്‌ഥാപിക്കണമെന്നും മറ്റ്‌ അറിയിപ്പുകള്‍ വ്യക്‌തമായി നല്‍കണമെന്നും കുട്ടനാട്‌-എറണാകുളം റെയില്‍വേ പാസഞ്ചേഴ്‌സ്‌ അസോസിയേഷന്‍ (കെര്‍പ) പ്രസിഡന്റ്‌ തോമസ്‌ മത്തായി കരിക്കംപള്ളില്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Tuesday 20 Jun 2017 02.01 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW