Wednesday, January 17, 2018 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Monday 19 Jun 2017 01.50 AM

അറ്റകുറ്റപ്പണികള്‍ പേരിനുമാത്രം: പാടികളില്‍ മാറ്റമില്ലാത തൊഴിലാളികള്‍

uploads/news/2017/06/119762/3.jpg

വൈത്തിരി: ജില്ലയിലെ വന്‍കിട തേയിലത്തോട്ടങ്ങളിലെ പാടികളുടെ അറ്റകുറ്റപ്പണി പേരിലൊതുങ്ങി. മഴയത്ത്‌ ചോര്‍ന്നൊലിക്കുകയാണ്‌ പാടികളില്‍ ഏറെയും. മേല്‍ക്കൂരയില്‍ പ്ലാസ്‌റ്റിക്‌ ഷീറ്റുകള്‍ വലിച്ചുകെട്ടിയും ഓടുകള്‍ക്കു മുകളില്‍ കുമ്മായം വിതറിയുമാണ്‌ ചോര്‍ച്ച ഒരുപരിധിവരെ പ്രതിരോധിക്കുന്നത്‌.
പതിറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്‌ വന്‍കിട തോട്ടങ്ങളിലെ പാടികള്‍. ഇവയില്‍ ഭീതിയോടെയാണ്‌ തൊഴിലാളി കുടുംബങ്ങള്‍ അന്തിയുറങ്ങുന്നത്‌. മഴക്കാലത്തിനുമുമ്പ്‌ പാടികള്‍ വാസയോഗ്യമാക്കണമെന്ന ആവശ്യം തൊഴിലാളികള്‍ നിരന്തരം ഉന്നയിച്ചതിനെ തുടര്‍ന്നാണ്‌ പലയിടത്തും മാനേജ്‌മെന്റുകള്‍ അറ്റകുറ്റപ്പണിക്ക്‌ തയാറായത്‌. ഇത്‌ കാട്ടിക്കൂട്ടലായതില്‍ നിരാശരാണ്‌ തൊഴിലാളികള്‍. ചുണ്ടേല്‍, അരപ്പറ്റ, പൊഴുതന, മേപ്പാടി, ചുളിക്ക, പെരുംന്തട്ട തുടങ്ങിയ സ്‌ഥലങ്ങളില പാടിളില്‍ പലതും എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞു വീഴുമെന്ന അവസ്‌ഥയിലാണ്‌. വീഴാറായ പാടികള്‍ പൊളിച്ചു പണിയാന്‍ മാനേജ്‌മെന്റുകള്‍ തയാറാകുന്നില്ല. തോട്ടം തൊഴിലാളികള്‍ക്ക്‌ ലൈഫ്‌ പദ്ധതിയില്‍ പാര്‍പ്പിടം നിര്‍മിച്ചുനല്‍കുമെന്നാണ്‌ സര്‍ക്കാര്‍ പ്രഖ്യാപനം. ഇതിലാണിപ്പോള്‍ തോട്ടം മേഖലയിലെ ആയിരക്കണക്കിനു കുടുംബങ്ങളുടെ പ്രതീക്ഷ.

Ads by Google
Advertisement
Monday 19 Jun 2017 01.50 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW