Wednesday, December 13, 2017 Last Updated 7 Min 52 Sec ago English Edition
Todays E paper
Ads by Google
Monday 19 Jun 2017 01.47 AM

വജ്രപൂര്‍ണിമയില്‍ കലാകേരളം

uploads/news/2017/06/119743/1.jpg

തൃശൂര്‍: കേരള സംഗീത നാടക അക്കാദമി വജ്രജൂബിലി ആഘോഷങ്ങളുടെ രണ്ടാം സന്ധ്യയില്‍ ശ്രീരഞ്‌ജിനി കോടമ്പള്ളിയുടെ കച്ചേരിയും രാജശ്രീ വാര്യരുടെ ഭരതനാട്യവും തൃശൂരിലെ കലാസ്വാദകര്‍ക്ക്‌ വേറിട്ടൊരു അനുഭവമായി മാറി. നാട്ട രാഗത്തിലുള്ള മഹാഗണിപതിം യില്‍ ആരംഭിച്ച കച്ചേരി തുടര്‍ന്ന്‌ ആദി താളത്തില്‍ ചന്ദ്രജ്യോതി രാഗത്തിലുള്ള ബാഗയ്യനയ്യ യിലേക്ക്‌ എത്തിചേര്‍ന്നപ്പോഴേക്ക്‌ കാണികള്‍ക്ക്‌ അപൂര്‍വ്വമായ ഒരനുഭവമായി മാറിയിരുന്നു. ബിലഹരിയിലുള്ള സ്‌മരസദ മാനസ ബാലഗോപാല യായിരുന്നു ശ്രീരഞ്‌ജിനി പ്രധാന ഇനമായി അവതരിപ്പിച്ചത്‌.
കര്‍ണാട സംഗീത രംഗത്തെ മലയാളത്തിന്റെ പ്രതീക്ഷയാണ്‌ ശ്രീരഞ്‌ജിനി എന്നു തെളിയിക്കുന്നതായിരുന്നു ഇതിന്റെ അവതരണം. കൃത്യതയാര്‍ന്ന ആലാപന വ്യക്‌തതകൊണ്ടും കച്ചേരിയിലുടനീളം ആസ്വാദക പ്രശംസ പിടിച്ചുപറ്റാന്‍ ശ്രീരഞ്‌ജിനിക്കായി. വയലിനില്‍ കോടമ്പള്ളി ഗോപകുമാറും, മൃദംഗത്തില്‍ എന്‍.ഹരിയും, ഘടത്തില്‍ കോവൈ സുരേഷും കച്ചേരിക്ക്‌ അകമ്പടിയേകി. കുന്തവരാളി രാഗത്തില്‍ ഊത്തുകുടി വെങ്കിടസുബ്ബയ്യയുടെ ഭോഗീന്ദ്രശായിനം എന്ന പദത്തില്‍ ആരംഭിച്ച രാജശ്രീ വാര്യരുടെ ഭരതനാട്യകച്ചേരി ശ്യാമരാഗത്തില്‍ ചിട്ട ചെയ്‌ത സദാശിവബ്രഹേ്‌മന്ദ്രയുടെ മാനസസഞ്ചരരേ എന്ന പ്രസിദ്ധമായ കൃതിയിലാണ്‌ അവസാനിച്ചത്‌.
ശ്യാമ രാഗത്തോട്‌ ചേര്‍ത്ത്‌ മുത്തയ്യ ഭാഗവതര്‍ ചിട്ടപ്പെടുത്തിയ പാശ്‌ചാത്യ സംഗീതത്തിന്റെ സ്വരസ്‌ഥാനങ്ങള്‍ ഉള്‍ച്ചേര്‍ത്തുകൊണ്ട്‌ രാജശ്രീ രൂപപ്പെടുത്തിയ നൃത്തം പരീക്ഷണാത്മകവും പുതുമയാര്‍ന്നതുമായിരുന്നു. ഭരതനാട്യത്തിന്റെ നൃത്തവഴികള്‍ നവമാര്‍ണ്മത്തിലൂടെ മുന്നേറണമെന്ന കാലികമായ സമീപനം ശരിവെക്കുന്നതായിരുന്നു ഇത്‌. ശങ്കരാഭരണ രാഗത്തില്‍ പ്രസിദ്ധമായ പദവര്‍ണ്ണവും ഇതില്‍ ഉള്‍കൊള്ളിക്കുവാന്‍ ശ്രമിച്ചത്‌ ഭരതനാട്യരംഗത്തെ ശ്രദ്ധേയമായ ഒരു മലയാളിയുടെ നേട്ടം തന്നെയാണ്‌.
സംഗീത നാടക അക്കാദമിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ മൂന്നാം ദിനമായ ഇന്ന്‌ വൈകീട്ട്‌ 5.30 ന്‌ കലാമണ്ഡലം ഗീതാനന്ദനും സംഘവും അവതരിപ്പിക്കുന്ന ഗരുഡഗര്‍വ്വഭംഗം ഓട്ടന്‍ തുള്ളലും തുടര്‍ന്ന്‌ 6.30 ന്‌ ഗ്രീക്ക്‌ നാടകകൃത്തായ സഫോക്ലിസിന്റെ ഈഡിപ്പസ്‌ എന്ന കൃതിയെ അവലംബിച്ച്‌ മഞ്‌ജുതര കഥകളി സംഘം മാങ്ങോട്‌ അവതരിപ്പിക്കുന്ന ഈഡിപ്പസ്‌ കഥകളിയും അരങ്ങേറും.

Ads by Google
Advertisement
Monday 19 Jun 2017 01.47 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW