Wednesday, December 13, 2017 Last Updated 3 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 19 Jun 2017 01.45 AM

അറിവിന്റെ വാതായനം കൊട്ടിയടച്ച്‌ ഗ്രന്ഥശാലയ്‌ക്ക്‌ 'ചിതയൊരുക്കുന്നു'

uploads/news/2017/06/119735/2.jpg

അടൂര്‍: നൂറ്റി രണ്ട്‌ വര്‍ഷം പിന്നിട്ട ശ്രീചിത്തിര തിരുനാള്‍ കിരീടധാരണ ഗ്രന്ഥശാലയ്‌ക്ക്‌ നഗരസഭയുടെ അവഗണന. അറിവിന്റെ വാതായനം തുറക്കുന്ന ഈ ഗ്രന്ഥശാല സ്‌ഥലപരിമിതിയില്‍ വീര്‍പ്പ്‌ മുട്ടുന്നു. 1915ല്‍ ആരംഭിച്ച ഗ്രന്ഥശാല ടൗണ്‍ഹാളിനോട്‌ ചേര്‍ന്നുള്ള കെട്ടിടത്തിലാണ്‌ പ്രവര്‍ത്തിച്ചിരുന്നത്‌. ടൗണ്‍ ഹാള്‍ നിന്ന സ്‌ഥലം നഗരസഭയ്‌ക്ക്‌ വിട്ട്‌ നല്‌കുകയും നഗരസഭാ കോംപ്ലക്‌സ്‌ പണിയാന്‍ ടൗണ്‍ ഹാള്‍കെട്ടിടം പൊളിക്കുകയും ചെയ്‌തതോടെ ശ്രീ മൂലം മാര്‍ക്കറ്റിനോട്‌ ചേര്‍ന്നുള്ള കെട്ടിടത്തിലെ ഒരു കുടുസു മുറിയിലാണ്‌ ഇപ്പോള്‍ ഗ്രന്ഥശാല പ്രവര്‍ത്തിക്കുന്നത്‌.
1600 അംഗങ്ങളുള്ള ഇവിടെ 16,125 പുസ്‌തകങ്ങളുണ്ട്‌. ടൗണ്‍ ഹാള്‍ കെട്ടിടം പൊളിച്ചപ്പോള്‍ സൗകര്യപ്രദമായ സ്‌ഥലം ഗ്രന്ഥശാലയ്‌ക്ക്‌ ലഭ്യമാക്കണമെന്ന്‌ മന്ത്രിയുടെ സാന്നിധ്യത്തില്‍ ഉറപ്പ്‌ നല്‍കിയെങ്കിലും നഗരസഭ നടപടിയെടുത്തില്ല. കടമുറിയിലേക്ക്‌ മാറ്റിയിട്ട്‌ മൂന്നുവര്‍ഷം കഴിഞ്ഞെങ്കിലും അധികൃതര്‍ക്ക്‌ അനക്കമില്ല.
ചെറിയ കടമുറിയില്‍ പുസ്‌തകങ്ങള്‍ സൂക്ഷിക്കാനിടമില്ലാത്തതാണ്‌ പ്രധാന പ്രശ്‌നം. എട്ട്‌ അലമാരകളിലായിട്ടാണ്‌ പുസ്‌തകങ്ങള്‍ സൂക്ഷിച്ചിട്ടുള്ളത്‌. അലമാരകള്‍ മുറിക്കുള്ളില്‍ കുത്തിനിറച്ചിരിക്കുകയാണ്‌.
ഇതുമൂലം വായനക്കാര്‍ക്ക്‌ പുസ്‌തകം തെരഞ്ഞെടുക്കാനും ബുദ്ധിമുട്ടാണ്‌. ഇരുന്ന്‌ വായിക്കാനുള്ള സൗകര്യവും ഇല്ല ഫര്‍ണിച്ചറുകളും മറ്റും മൂലയ്‌ക്ക്‌ അടുക്കി വച്ചിരിക്കുന്നു. മാസികകളും പുസ്‌തകങ്ങളും സുരഷിതമായി വയ്‌ക്കാനിടമില്ല. വിലയേറിയ പുസ്‌തകങ്ങള്‍ മുറിയുടെ മൂലയിലും അലമാരയ്‌ക്ക്‌ മുകളിലുമായി കൂട്ടിയിട്ടിരിക്കുന്നു. വായനാമുറിയില്ലാത്തത്‌ വായനക്കാരേയും ഗ്രന്ഥശാല അംഗങ്ങളേയും ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്‌.
പഴയ പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും സൂക്ഷിക്കാനിടമില്ല നിരവധി സ്‌ക്കൂളുകള്‍, പോളിടെക്‌നിക്ക്‌, യു.ഐ.റ്റി, എഞ്ചിനീയറിംഗ്‌ കോളേജ്‌, അപ്ലൈയ്‌ഡ്‌ സയന്‍സ്‌ കോളേജ്‌, പ്രഫഷണല്‍ കോളേജുകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രോജക്‌ട്‌ വര്‍ക്കുകള്‍ ചെയ്യുന്നതിനായി പുസ്‌തകങ്ങള്‍ തേടി ഈ വായനശാലയിലാണ്‌ എത്തിയിരുന്നത്‌.
റഫറന്‍സ്‌ ഗ്രന്ഥങ്ങളുടെ വന്‍ശേഖരവും ഇവിടെയുണ്ട്‌. മുപ്പത്തോരായിരം രൂപയുടെ പുതിയ പുസ്‌തകങ്ങള്‍ ജില്ലാ ലൈബ്രറി കൗണ്‍സിലില്‍ നിന്നും ഈ വര്‍ഷം ലഭിച്ചിരുന്നു.പക്ഷേ എവിടെ സൂക്ഷിക്കും എന്നതാണ്‌ പ്രധാന പ്രശ്‌നം.

Ads by Google
Advertisement
Monday 19 Jun 2017 01.45 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW