Sunday, May 27, 2018 Last Updated 19 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 19 Jun 2017 01.44 AM

മഅദിന്‍ പ്രാര്‍ഥനാ സമ്മേളന പരിപാടികള്‍ക്ക്‌ തുടക്കം

uploads/news/2017/06/119721/4.jpg

മലപ്പുറം: വിശുദ്ധ റമദാന്‍ ഇരുപത്തിയേഴാം രാവിന്റെ വിശുദ്ധിയില്‍ ബുധനാഴ്‌ച സ്വലാത്ത്‌ നഗറില്‍ നടക്കുന്ന ആത്മീയ മഹാസംഗമത്തിന്റെ ഭാഗമായുള്ള വിവിധ പരിപാടികള്‍ക്ക്‌ തുടക്കമായി. മഅദിന്‍ കാമ്പസില്‍ നടന്ന ചടങ്ങില്‍ സമസ്‌ത പ്രസിഡന്റ്‌ റഈസുല്‍ ഉലമാ ഇ.സുലൈമാന്‍ മുസ്ലിയാര്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. ഇന്നു മുതല്‍ വ്യാഴാഴ്‌ച പുലര്‍ച്ചെ വരെ ഇരുപതിലധികം സെഷനുകളിലായി നടക്കുന്ന വ്യത്യസ്‌ത പരിപാടികള്‍ക്കാണ്‌ ആരംഭമായത്‌. അല്ലാഹുവിന്റെ കാരുണ്യവും കൃപയും കൂടുതല്‍ അളവില്‍ ലഭിക്കുന്ന പുണ്യവേളകളാണ്‌ റമദാനിലെ അവസാനത്തെ പത്തിലേതെന്ന്‌ സമസ്‌ത അധ്യക്ഷന്‍ പറഞ്ഞു. ജീവിതത്തിലെ പ്രതിസന്ധികളിലും കുറവുകളിലും നിരാശപ്പെടരുതെന്നും ആത്മാര്‍ത്ഥമായ പ്രാര്‍ഥനയിലൂടെ അവയെ മറികടക്കാനാവുമെന്നുമുള്ള ധൈര്യം ഈ വിശുദ്ധവേളകള്‍ നല്‍കുന്നു. നിരാശയിലും അപകര്‍ഷതാ ബോധത്തിലും കഴിയുന്നവരെ ആത്മവിശ്വാസത്തിലേക്കും വിജയത്തിലേക്കും കൈപിടിച്ചുയര്‍ത്തുകയാണ്‌ പ്രാര്‍ത്ഥനാ സമ്മേളനംപോലുള്ള ആത്മീയ മജ്‌ലിസുകളെന്നും റഈസുല്‍ ഉലമ അഭിപ്രായപ്പെട്ടു. മഅദിന്‍ ചെയര്‍മാന്‍ ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. ഹബീബ്‌ കോയ തങ്ങള്‍ ചെരക്കാപറമ്പ്‌ പ്രാര്‍ഥനയ്‌ക്ക്‌ നേതൃത്വം നല്‍കി. കെ.പി.എച്ച്‌ തങ്ങള്‍ കാവനൂര്‍, സുന്നി ജംഇയ്ത്തുല്‍യ മുഅല്ലിമീന്‍ സെക്രട്ടറി അബൂഹനീഫല്‍ ഫൈസി തെന്നല, കേരള മുസ്ലിം ജമാഅത്ത്‌ സംസ്‌ഥാന സെക്രട്ടറി വണ്ടൂര്‍ അബ്‌ദുറഹ്‌മാന്‍ ഫൈസി, എസ്‌.എസ്‌.എഫ്‌ സംസ്‌ഥാന പ്രസിഡന്റ്‌ പി.എ ഫാറൂഖ്‌ നഈമി കൊല്ലം, കേരള മുസ്‌്ലിം ജമാഅത്ത്‌ സെക്രട്ടറി മുസ്‌തഫ മാസ്‌റ്റര്‍ കോഡൂര്‍, ഇബ്‌റാഹീം ബാഖവി മേല്‍മുറി, ദുല്‍ഫുഖാറലി സഖാഫി, അബ്‌ദു ഹാജി വേങ്ങര പ്രസംഗിച്ചു. പ്രാര്‍ഥനാ സമ്മേളനത്തിന്റെ ഭാഗമായുള്ള ഇഅ്‌തികാഫ്‌ ജല്‍സക്ക്‌ ഇന്നലെ തുടക്കമായി. ഇന്ന്‌ രാവിലെ 5.30 ന്‌ നടക്കുന്ന ഹദീസ്‌ പഠനത്തിന്‌ ഇബ്‌റാഹീം ബാഖവി മേല്‍മുറി നേതൃത്വം നല്‍കും. 10 ന്‌ ഖത്മുല്‍ ഖുര്‍ആന്‍ സദസ്സ്‌ നടക്കും. ഉച്ചക്ക്‌ ഒന്നിന്‌ ഏലംകുളം അബ്‌ദുറഷീദ്‌ സഖാഫി പ്രഭാഷണം നടത്തും. തുടര്‍ന്ന്‌ സ്വലാത്ത്‌ നഗര്‍ മഹല്ല്‌ ഖാസിയും സമസ്‌ത ജില്ലാ സെക്രട്ടറിയുമായിരുന്ന സി.കെ മുഹമ്മദ്‌ ബാഖവി അനുസ്‌മരണ സമ്മേളനം നടക്കും. സമസ്‌ത സെക്രട്ടറി പൊന്മള അബ്‌ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്‌ഘാടനം നിര്‍വഹിക്കും. സയ്യിദ്‌ ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അനുസ്‌മരണ പ്രഭാഷണം നടത്തും.

Ads by Google
Advertisement
Monday 19 Jun 2017 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW