Monday, October 23, 2017 Last Updated 11 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 19 Jun 2017 01.42 AM

പെലിക്കന്‍ കുമരകത്തും വിരുന്നിനെത്തി

uploads/news/2017/06/119710/1.jpg

കുമരകം: പക്ഷി പ്രേമികള്‍ക്കു സന്തോഷിക്കാം, പെലിക്കന്‍ പക്ഷികള്‍ നമ്മുടെ കുമരകത്തും കൂടു കൂട്ടി. പക്ഷി സങ്കേതത്തില്‍ ഇന്നലെ നടത്തിയ സര്‍വേയിലാണ്‌ പെലിക്കന്‍ പക്ഷികളുടെ നാലു കൂടുകള്‍ കണ്ടെത്തിയത്‌. ഇതാദ്യമായാണു കുമരകത്തു പെലിക്കന്‍ പക്ഷികളുടെ കൂടുകള്‍ കണ്ടെത്തുന്നതെന്നു സര്‍വേയ്‌ക്കു നേതൃത്വം നല്‍കിയ നേച്ചര്‍ സൊസൈറ്റി, വനംവന്യ ജീവി വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.
പക്ഷി സങ്കേതത്തിനുള്ളില്‍ നടന്ന ഹെറിനറി സര്‍വേയിലാണ്‌ പെലിക്കന്‍ പക്ഷികളുടെ കൂടുകളും കുഞ്ഞുങ്ങളെയും കണ്ടെത്തിയത്‌. കുമരകത്തു വിരുന്നെത്തിയ പെലിക്കണ്‍ പക്ഷികളിലൊന്ന്‌ കഴിഞ്ഞ ദിവസം ഉടുമ്പിന്റെ ആക്രമണത്തെത്തുടര്‍ന്നു ചത്തിരുന്നു. സാധാരണ ആന്ധ്രാപ്രദേശ്‌, കര്‍ണാടക സംസ്‌ഥാനങ്ങളിലെ തടാകങ്ങളുടെ തീരത്തു മാത്രം കൂടു കൂട്ടിയിരുന്ന പെലിക്കണ്‍ പക്ഷിയുടെ കൂട്‌ മുമ്പ്‌ കേരളത്തില്‍ കണ്ടന്‍കടവ്‌ എന്ന സ്‌ഥലത്തു മാത്രമാണു കണ്ടെത്തിയിരുന്നത്‌.
കേരളത്തില്‍ കുമരകത്തു മാത്രം കൂടൂ കൂട്ടാറുള്ള വര്‍ണ കൊക്കുകളുടെ രണ്ടു ഡസനോളം കൂടുകളും ഇത്തവണ കണ്ടെത്താനായി. രണ്ടു മാസത്തിലേറെയായി നീണ്ടു നിന്ന കെ.ടി.ഡി.സി. തൊഴിലാളികളുടെ സമരം മൂലം പക്ഷി സങ്കേതം അടഞ്ഞ ു കിടക്കുകയായിരുന്നു. സന്ദര്‍ശകരുടെ ശല്യമില്ലാതിരുന്നതിനാലാകാം പെലിക്കന്‍ പക്ഷിയുടെയും വര്‍ണ കൊക്കുകളുടെയും ഇത്രയേറെ കൂടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞതെന്നാണു നിരീക്ഷണം.
നേച്ചര്‍ സൊസൈറ്റി പ്രസിഡന്റ്‌ ഡോ. ബി. ശ്രീകുമാര്‍, എസ്‌. കാര്‍ത്തിക്‌, വനം വന്യ ജീവി വകുപ്പിലെ അനീഷ്‌, അരുണ്‍ എസ്‌. ആനന്ദ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സര്‍വേ.

Ads by Google
Advertisement
Monday 19 Jun 2017 01.42 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW