Monday, October 23, 2017 Last Updated 10 Min 48 Sec ago English Edition
Todays E paper
Ads by Google
Monday 19 Jun 2017 01.38 AM

പുതുവയ്‌പ്പ് ഐ ഓ സി പ്ലാന്റ്‌ സമരം: പോലീസ്‌ നരനായാട്ട്‌ പ്രതിഷേധാര്‍ഹം

uploads/news/2017/06/119685/3.jpg

കൊച്ചി: പുതുവൈപ്പിനില്‍ ഐ ഓ സി സംഭരണ പ്ലാന്റ്‌ സ്‌ഥാപിക്കുന്നതിനെതിരെ നടക്കുന്ന സമരത്തെ പോലീസിനെ ഉപയോഗിച്ച്‌ അടിച്ചമര്‍ത്താനുള്ള നീക്കം അവസാനിപ്പിക്കണമെന്ന്‌ സി പി ഐ ജില്ലാ സെക്രട്ടറി പി രാജു ആവശ്യപ്പെട്ടു. ജനകീയ സമരങ്ങളോട്‌ ഇടത്‌ സര്‍ക്കാര്‍ കൈക്കൊള്ളുന്ന സമീപനത്തിനെതിരാണ്‌ പുതുവൈപ്പിനില്‍ പോലീസ്‌ കാണിക്കുന്ന അതിക്രമങ്ങള്‍ പരിഷ്‌കൃത ജന സമൂഹത്തിന്‌ ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. അതിക്രമങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്ന ഡിസിപി യതീഷ്‌ ചന്ദ്ര ഉള്‍പ്പടെയുള്ള പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടി വേണമെന്നും രാജു ആവശ്യപ്പെട്ടു. ഇന്നലെ പുതുവൈപ്പിനില്‍ സമരത്തിന്‌ പിന്തുണയറിയിച്ച്‌ പ്രകടനം നടത്തിയ എ ഐ വൈ എഫ്‌ പ്രവര്‍ത്തകരെയും പോലീസ്‌ തല്ലിച്ചതച്ചു. സംസ്‌ഥാന ജോയിന്റ്‌ സെക്രട്ടറി എന്‍ അരുണ്‍, സംസ്‌ഥാന കമ്മിറ്റി അംഗങ്ങളായ കെ എസ്‌ ജയ്‌ദീപ്‌,കെ ആര്‍ റെനീഷ്‌, എന്നിവര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു, ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌.

Ads by Google
Advertisement
Monday 19 Jun 2017 01.38 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW