Saturday, June 24, 2017 Last Updated 49 Min 30 Sec ago English Edition
Todays E paper
Monday 19 Jun 2017 01.37 AM

തോട്ടപ്പള്ളി മത്സ്യബന്ധന തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനം പൂര്‍ത്തിയായി

uploads/news/2017/06/119675/1.jpg

അമ്പലപ്പുഴ: തോട്ടപ്പള്ളി മത്സ്യ ബന്ധന തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസനം പൂര്‍ത്തിയാക്കി. ഹാര്‍ബര്‍ പ്രവര്‍ത്തന സജ്‌ജമാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ 30 ന്‌ കലക്‌ടറേറ്റുപടിക്കല്‍ ഉപവാസ സത്യഗ്രഹം നടത്തുമെന്ന്‌ കേരളാ കോണ്‍ഗ്രസ്‌ ചെയര്‍മാന്‍ പി.സി തോമസ്‌ പറഞ്ഞു. തോട്ടപ്പള്ളി മത്സ്യബന്ധന തുറമുഖവും വിവിധ ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ച ശേഷമാണ്‌ പി.സി.തോമസ്‌ ഇക്കാര്യം വ്യക്‌തമാക്കിയത്‌. നാടിനു വേണ്ടി വലിയ സമ്പത്തു ശേഖരിച്ചു കൊണ്ടുവരുന്ന വിഭാഗത്തോട്‌ ഉത്തരവാദിത്വമില്ലാത്ത രീതിയിലാണു സര്‍ക്കാര്‍ പെരുമാറുന്നത്‌.
ഹാര്‍ബറിന്റെ പ്രവര്‍ത്തനം നിലച്ചതോടെ മത്സ്യതൊഴിലാളികള്‍ക്ക്‌ തൊഴില്‍ ചെയ്യാനുള്ള മാര്‍ഗവും ഇല്ലാതായി. ഹാര്‍ബര്‍ സജീവമാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം യാഥാര്‍ഥ്യമായില്ല. അടിയന്തിരമായി രണ്ട്‌ പുലിമുട്ടുകള്‍ നിര്‍മിച്ച്‌ ഹാര്‍ബര്‍ പ്രവര്‍ത്തനക്ഷമമാക്കണം. രണ്ട്‌ വര്‍ഷമായി വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ ദുരിതമനുഭവിക്കുകയാണ്‌. പുരനധിവാസത്തിനായി 2015-2016 കാലയളവില്‍ ഒരു കോടി 36 ലക്ഷം രൂപ അനുവദിച്ചിട്ടും ഇത്‌ യാഥാര്‍ഥ്യമായില്ല. മത്സ്യതൊഴിലാളികള്‍കടല്‍ത്തീരം ഉപേക്ഷിച്ചു പോകേണ്ട സ്‌ഥിതിയാണ്‌.
ഹാര്‍ബര്‍ വികസനത്തിന്‌ കേന്ദ്ര ഗവണ്‍മെന്റ്‌ിന്റെ സഹായം ആവശ്യമാണെങ്കില്‍ ഇത്‌ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. തോട്ടപ്പള്ളി ഹാര്‍ബറിന്റെയും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെയും അവസ്‌ഥ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും.
ഇതിന്‌ പരിഹാരം കാണാനാണ്‌ 30 ന്‌ പ്രവര്‍ത്തകര്‍ക്കൊപ്പം താന്‍ ഉപവാസ സത്യഗ്രഹം നടത്തുന്നതെന്നും മുന്‍ കേന്ദ്ര മന്ത്രി കൂടിയായ പി.സി. തോമസ്‌ പറഞ്ഞു. സംസ്‌ഥാന ജനറല്‍ സെക്രട്ടറിയായ രാജന്‍ കണ്ണാട്ട്‌, ഗ്രേസമ്മമാത്യു, വൈസ്‌ ചെയര്‍മാന്‍ ജോര്‍ജ്‌ ജോസഫ്‌, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ജസ്‌റ്റിന്‍ രാജ്‌, യൂത്ത്‌ ഫ്രണ്ട്‌ സംസ്‌ഥാന പ്രസിഡന്റ്‌ സഞ്‌ജീവ്‌ ഗോപാലകൃഷ്‌ണന്‍, ബി.എസ്‌.പി സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ.കെ.പൊന്നപ്പന്‍, രഞ്‌ജന്‍, റോയി തുടങ്ങിയവരും പി.സി തോമസിനൊപ്പം ഉണ്ടായിരുന്നു.

Ads by Google
Ads by Google
Monday 19 Jun 2017 01.37 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW