Saturday, December 09, 2017 Last Updated 18 Min 52 Sec ago English Edition
Todays E paper
Ads by Google
Sunday 18 Jun 2017 01.51 AM

സിവില്‍സ്‌റ്റേഷനു മുന്നില്‍ 'മൈക്ക്‌ യുദ്ധം'

uploads/news/2017/06/119505/2.jpg

കോഴിക്കോട്‌: ജില്ലാഭരണകൂടത്തിനു മുന്നില്‍ സംഘടനകള്‍ തമ്മില്‍ 'മൈക്ക്‌ യുദ്ധം'. കെ.സി.ബി.സി.യും എഫ്‌.എസ്‌.ഇ.ടി.ഒ.യും സിവില്‍സ്‌റ്റേഷനു മുന്നില്‍ ഓരേ സമയം പരിപാടികളുമായി രംഗത്തെത്തിയതാണ്‌ പ്രശ്‌നങ്ങള്‍ക്കു കാരണമായത്‌.
സര്‍ക്കാറിനെതിരേയായിരുന്നു കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെയും കേരള മദ്യ നിരോധനസമിതിയുടെയും സംയുക്‌താഭിമുഖ്യത്തില്‍ മാര്‍ച്ച്‌ നടത്തിയത്‌.
അതേസമയം സര്‍ക്കാറിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തെ പ്രകീര്‍ത്തിച്ചുകൊണ്ടായിരുന്നു അധ്യാപകരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും സംഘടനയായ ഫെഡറേഷന്‍ ഓഫ്‌ സ്‌റ്റേറ്റ്‌ എംപ്ലോയീസ്‌ ആന്‍ഡ്‌ ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ (എഫ്‌.എസ്‌.ഇ.ടി.ഒ.) ജനപക്ഷ സംഗമം പരിപാടി സംഘടിപ്പിച്ചത്‌.
രാവിലെ 11ഓടെ തന്നെ എരഞ്ഞിപ്പാലത്ത്‌ നിന്ന്‌ പ്രകടനമായി മദ്യ വിരുദ്ധ പ്രവര്‍ത്തകര്‍ സിവില്‍സ്‌റ്റേഷനു മുന്നില്‍ എത്തിയിരുന്നു. ഈ സമയം എഫ്‌.എസ്‌.ഇ.ടി.ഒ.യുടെ ചില പ്രവര്‍ത്തകര്‍ മാത്രമാണ്‌ ഇവിടെയുണ്ടായിരുന്നത്‌.
എന്നാല്‍ മദ്യവിരുദ്ധ പ്രവര്‍ത്തകര്‍ എല്‍.ഡി.എഫ്‌. സര്‍ക്കാരിനെതിരെ പ്രസംഗിച്ചു തുടങ്ങിയതോടെ എഫ്‌.എസ്‌.ഇ.ടി.ഒ. പ്രസംഗം ആരംഭിച്ചു. ഇരു സംഘടനകളുടേയും പ്രസംഗങ്ങള്‍ ഓരേസമയം നടന്നു.
ഇതോടെ രംഗം കൂടുതല്‍ സങ്കീര്‍ണമായി. കേരളം ഭരിക്കുന്നത്‌ പിണറായി വിജയന്‍ ആയതിനാലാണ്‌ ഒരു സമരത്തെ അടിച്ചമര്‍ത്താന്‍ മറ്റൊരു കൂട്ടരെ ഇറക്കി വിടുന്നതെന്ന്‌ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്‌ത ഫാ. തോമസ്‌ തൈത്തോട്ടം പറഞ്ഞു.
സാമാന്യ മര്യാദ ഇല്ല എന്നത്‌ എല്‍.ഡി.എഫ്‌. സര്‍ക്കാരിന്റെ പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ അനിഷ്‌ട സംഭവങ്ങളില്ലാതെ രംഗം നിയന്ത്രിക്കാന്‍ പോലീസും രംഗത്തെത്തി. പോലീസ്‌ അഭ്യര്‍ഥന മാനിച്ച്‌ എഫ്‌.എസ്‌.ഇ.ടി.ഒ.യുടെ ഉദ്‌ഘാടനം കഴിയുന്നത്‌ വരെ കെ.സി.ബി.സി. പ്രവര്‍ത്തകര്‍ പ്രസംഗം നിര്‍ത്തി വയ്‌ക്കുകയുമായിരുന്നു.
അതേസമയം ഇരു കൂട്ടര്‍ക്കും മൈക്ക്‌ പെര്‍മിഷന്‍ നല്‍കിയിട്ടില്ലെന്നു നടക്കാവ്‌ പോലീസ്‌ അറിയിച്ചു.

Ads by Google
Advertisement
Sunday 18 Jun 2017 01.51 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW