Sunday, May 27, 2018 Last Updated 23 Min 36 Sec ago English Edition
Todays E paper
Ads by Google
Sunday 18 Jun 2017 01.28 AM

പൊതുജനത്തിനു ദുരിതവുമായി മിനി സിവില്‍സ്‌റ്റേഷന്‍

uploads/news/2017/06/119445/2.jpg

കുണ്ടറ: കച്ചേരിമുക്കിലെ മിനി സിവില്‍ സ്‌റ്റേഷന്‍ നാട്ടുകാര്‍ക്കു ദുരിതമാവുന്നു. മൂന്നു നിലകളില്‍ നിര്‍മിച്ചിട്ടുള്ള സിവില്‍ സ്‌റ്റേഷന്‍ കോംപ്ലക്‌സില്‍ സബ്‌ രജിസ്‌ട്രാര്‍ ഓഫീസ്‌, വാണിജ്യ നികുതി ഓഫീസ്‌, ടൗണ്‍ എംപ്ലോയിമെന്റ്‌ എക്‌സ്ചേഞ്ച്‌, അസി. ലേബര്‍ ഓഫീസ്‌, ഇന്‍സ്‌പെക്‌ടര്‍ ഓഫ്‌ ഫാക്‌ടറീസ്‌ ആന്‍ഡ്‌ ബോയിലേഴ്‌സ് ഓഫീസ്‌, കൃഷിഭവന്‍, മത്സ്യഭവന്‍, ക്ഷീരവികസന ഓഫീസ്‌, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്‌, രണ്ടു സ്‌പെഷല്‍ തഹസില്‍ദാര്‍ ഓഫീസ്‌, അക്ഷയ സെന്റര്‍, കോണ്‍ഫറന്‍സ്‌ ഹാള്‍ എന്നിവ പ്രവര്‍ത്തിക്കുന്നു. ഇളമ്പള്ളൂരില്‍ പ്രവര്‍ത്തിക്കുന്ന സബ്‌ ട്രഷറി ഓഫീസും ഇവിടേക്കു മാറ്റാന്‍ നടപടിയായി. ദിവസേന ആയിരക്കണക്കിനു പേരാണ്‌ ഇവിടെ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നത്‌. പുരുഷന്മാരുടെ രണ്ടു ടോയ്‌ലറ്റിന്റെ ഉദ്‌ഘാടനം കഴിഞ്ഞിട്ടും ഇതുവരെ തുറന്നിട്ടില്ല. ഇതു താഴിട്ടുപൂട്ടി ദ്രവിച്ച നിലയിലാണ്‌. സ്‌ത്രീകളുടെ രണ്ടു ടോയ്‌ലറ്റുകളില്‍ മനുഷ്യവിസര്‍ജ്യം നിറഞ്ഞ നിലയിലും വെള്ളമില്ലാത്ത അവസ്‌ഥയിലുമാണ്‌. പരിസരം മാലിന്യം നിറഞ്ഞു ദുര്‍ഗന്ധപൂരിതമാണ്‌. തെരുവുനായ്‌ക്കളുടെ ശല്യവുമുണ്ട്‌. കുടിവെള്ളം ലഭിക്കാനുള്ള സംവിധാനവും ഇവിടെയില്ല. താഴത്തെ നിലയില്‍ തുരുമ്പെടുത്ത്‌ ഒടിഞ്ഞനിലയില്‍ എട്ടു കസേരകളാണുള്ളത്‌. രാവിലെ മുതല്‍ വൈകിട്ടു വരെ ഇവിടെ എത്തുന്ന വയോധികരും സ്‌ത്രീകളും ഒരേ നിലനിന്നു ദേഹാസ്വാസ്‌ഥ്യം മൂലം കുഴഞ്ഞു വീഴുന്നതു നിത്യസംഭവമാണ്‌. അധികാരികള്‍ അനങ്ങാപ്പാറ നയമാണു സ്വീകരിക്കുന്നത്‌.

Ads by Google
Advertisement
Sunday 18 Jun 2017 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW