Tuesday, September 19, 2017 Last Updated 10 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 20 May 2017 01.32 AM

കല്ലാംതോട്‌ പാലം ഉദ്‌ഘാടനം ചെയ്‌തു

uploads/news/2017/05/110147/3.jpg

വെള്ളമുണ്ട: കല്ലാംതോട്‌ പാലം ഉദ്‌ഘാടനം വെള്ളമുണ്ട പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. തങ്കമണി നിര്‍വഹിച്ചു. വെള്ളമുണ്ട പഞ്ചായത്തിലെ നാരോക്കടവ്‌ 20-ാം വാര്‍ഡില്‍ പുളിഞ്ഞാല്‍ മൈലാടംക്കുന്ന്‌, നാരോക്കടവ്‌, വാളാരംക്കുന്ന്‌ എന്നീ പ്രദേശങ്ങളിലേക്കും, പടിഞ്ഞാറത്തറ പഞ്ചായത്തിലെ ആലക്കണ്ടി, മാക്കണ്ടി, പടിഞ്ഞാറത്തറ എന്നിവിടങ്ങളിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ഏറ്റവും അടുത്ത പുളിഞ്ഞാല്‍, നാരോക്കടവ്‌-മഞ്ഞോട്ട്‌ റോഡിന്‌ തടസമായി നിന്നിരുന്നത്‌ മഞ്ഞോട്ട്‌ കല്ലാംതോടിന്‌ ഒരു പാലം ഇല്ലാത്തതായിരുന്നു. പ്രദേശത്തുകാരുടെ വര്‍ഷങ്ങളോളം നീണ്ട കാത്തിരിപ്പിന്‌ ശേഷമാണ്‌ വെള്ളമുണ്ട പഞ്ചായത്ത്‌ ടി.എസ്‌.പി. ഫണ്ടുപയോഗിച്ച്‌ പത്തുലക്ഷം രൂപ ചെലവില്‍ പാലം നിര്‍മിച്ചത്‌. വാര്‍ഡ്‌ മെമ്പര്‍ ചാക്കോ വണ്ടന്‍കുഴി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ആഡ്രൂസ്‌ ജോസഫ്‌, വികസനകാര്യ സ്‌റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആത്തിക്ക ഭായ്‌, ചന്തു മഞ്ഞോട്ട്‌, ശങ്കരന്‍ മഞ്ഞോട്ട്‌ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Saturday 20 May 2017 01.32 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW