Tuesday, November 21, 2017 Last Updated 19 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 20 May 2017 01.31 AM

മണ്ണിനെ പൊന്നാക്കി ആര്യന്‍പാടം ഏലാ; കുടുംബശ്രീ വിതച്ചത്‌ കൃഷിമന്ത്രി കൊയ്‌തു

uploads/news/2017/05/110138/2.jpg

കൊല്ലം: രണ്ടരപ്പതിറ്റാണ്ടിനുശേഷം ശാസ്‌താംകോട്ട കരിന്തോട്ടുവ ആര്യന്‍പാടം ഏലായില്‍ നടന്ന കൊയ്‌ത്തുത്സവം നാടിന്റെ ആഘോഷമായി.
നാടന്‍പാട്ടിന്റെ താളംമുറുകിയ സായാഹ്നത്തില്‍ കൃഷിമന്ത്രി വി.എസ്‌ സുനില്‍കുമാര്‍ വിളവെടുപ്പ്‌ ഉദ്‌ഘാടനം ചെയ്‌തു.
ശാസ്‌താംകോട്ട ഗ്രാമപഞ്ചായത്ത്‌, കൃഷിഭവന്‍, കരിന്തോട്ടുവ ഏലാ സമിതി, ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി, കുടുംബശ്രീ എന്നിവയുടെയും നിരവധി കര്‍ഷകരുടെയും കൂട്ടായ ശ്രമത്തിലൂടെയാണ്‌ 25 വര്‍ഷമായി തരിശ്‌ കിടന്ന ഏലാ കൃഷി യോഗ്യമാക്കി 2017 ജനുവരിയില്‍ വിത്തു വിതച്ചത്‌. വികസനത്തിന്റെ പേരില്‍ നാടിന്‌ നഷ്‌ടമായ പ്രകൃതി മൂലധനം വീണ്ടെടുക്കുന്നതിനുള്ള വലിയ ദൗത്യമാണ്‌ ഹരിതകേരളം മിഷനെന്ന്‌ മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു. പ്രകൃതി വിഭവങ്ങളും സന്തുലിതാവസ്‌ഥയുമെല്ലാം ചേര്‍ന്ന പ്രകൃതി മൂലധനം സംരക്ഷിക്കുന്ന പ്രക്രിയയാണ്‌ കൃഷി.
പ്രകൃതിയെ പരിരക്ഷിച്ചുകൊണ്ടുള്ള വികസനമാണ്‌ നാടിനാവിശ്യം.ഒരു വര്‍ഷംകൊണ്ട്‌ പതിനയ്യായിരം ഏക്കര്‍ പ്രദേശത്താണ്‌ ഈ സര്‍ക്കാര്‍ വന്നശേഷം കൃഷിയിറക്കിയത്‌. അഞ്ചു കൊല്ലംകൊണ്ട്‌ കൃഷി മൂന്നു ലക്ഷം ഹെക്‌ടറാക്കി വര്‍ധിപ്പിക്കും. അന്‍പതിനായിരം ഹെക്‌ടറില്‍ പുതിയതായി ജൈവ പച്ചക്കറി ഉത്‌പാദിപ്പിക്കും.
പ്രകൃതിവിഭവങ്ങളെ വീണ്ടെടുക്കാനുള്ള പോരാട്ടത്തില്‍ എല്ലാവരും സര്‍ക്കാരിനൊപ്പം അണിനിരക്കണം-മന്ത്രി നിര്‍ദേശിച്ചു. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.ഗിരിജാകുമാരി, ഡെപ്യൂട്ടി ഡയറക്‌ടര്‍ എച്ച്‌.സക്കീനത്ത്‌, ശാസ്‌താംകോട്ട ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.ആര്‍.ശങ്കരപ്പിള്ള മറ്റ്‌ ജനപ്രതിനിധികള്‍, ഉദ്യോഗസ്‌ഥര്‍, ഏലാ വികസന സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Saturday 20 May 2017 01.31 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW