Thursday, July 20, 2017 Last Updated 6 Min 4 Sec ago English Edition
Todays E paper
Saturday 20 May 2017 01.31 AM

പുഴ കൈയേറ്റത്തിനെതിരേ പരിസ്‌ഥിതി പ്രവര്‍ത്തകര്‍

uploads/news/2017/05/110131/2.jpg

മാള: അന്നമനട സൗഹൃദതീരത്ത്‌ പുഴ കൈയേറി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരെ പരിസ്‌ഥിതി പ്രവര്‍ത്തകര്‍ രംഗത്ത്‌. പുളിക്കകടവിന്‌ സമീപം അന്നമനട ഗ്രാമപഞ്ചായത്ത്‌ നടത്തിയിരുന്ന കമ്മ്യൂണിറ്റി ഹാളിന്റെ പ്രവര്‍ത്തനങ്ങള്‍ വകുപ്പ്‌ തടഞ്ഞിരുന്നു. കൂടാതെ ഇവിടെ മുന്‍ വര്‍ഷങ്ങളില്‍ നടത്തിയ പുഴ കൈയേറ്റവും നിര്‍മാണ പ്രവര്‍ത്തനങ്ങളും നീക്കം ചെയ്‌ത് പൂര്‍വസ്‌ഥിതിയിലാക്കാന്‍ നിര്‍ദ്ദേശവും നല്‍കിയിരുന്നു. ഈ ഉത്തരവാണ്‌ ബന്ധപ്പെട്ടവര്‍ ഉടന്‍ നടപ്പിലാക്കണമെന്ന്‌ ആവശ്യവുമായി പരിസ്‌ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുള്ളത്‌.പുഴയുടെ സ്വാഭാവികതയെ നഷ്‌ടപ്പെടുത്തി ഇത്തരമൊരു പ്രവര്‍ത്തി അധികൃതരുടെ ഒത്താശയോടെ നടത്തിയതിനെതിരെയുണ്ടായ പ്രതിഷേധത്തില്‍ കെ.കെ. ഷെല്ലി അധ്യക്ഷത വഹിച്ചു.സ്വാമി വിശ്വാഭദ്രാനന്ദ ശക്‌തി ബോധി, പി.ജെ. ആന്റണി, പി.കെ. കിട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ നടപടികള്‍ സംഘടിപ്പിക്കുന്നതിനായി പ്രഫ. കുസുമം ജോസഫ്‌ കണ്‍വീനറായി 11 അംഗകമ്മിറ്റി രൂപീകരിച്ചു.

Ads by Google
Ads by Google
Saturday 20 May 2017 01.31 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW