Thursday, January 18, 2018 Last Updated 35 Min 41 Sec ago English Edition
Todays E paper
Ads by Google
Saturday 20 May 2017 01.30 AM

യുവതിക്ക്‌ ചികിത്സാ സഹായം നല്‍കാന്‍ സ്വകാര്യ ബസിന്റെ കാരുണ്യ യാത്ര

uploads/news/2017/05/110124/4.jpg

പത്തനംതിട്ട: തലയോട്ടി ഇളക്കിയുള്ള ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയയാകുന്ന യുവതിക്ക്‌ പണം ശേഖരിക്കാന്‍ സ്വകാര്യ ബസിന്റെ കാരുണ്യ യാത്ര.
പത്തനംതിട്ട-പന്തളം-കായംകുളം റൂട്ടിലോടുന്ന സണ്‍ ബേഡ്‌ എന്ന സ്വകാര്യ ബസാണ്‌ മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന പന്തളം കുരമ്പാല കോയിക്ക വടക്കേതില്‍ ഉഷ(39)യുടെ ചികില്‍സക്കായി ഓടുന്നത്‌. ഇന്നലെ രാവിലെ ചാരുംമൂട്ടിലെ മാമൂട്ടില്‍ നിന്നും തുടങ്ങി പത്തനംതിട്ട-പന്തളം-കായംകുളം റൂട്ടില്‍ നടത്തിയ എട്ടു ട്രിപ്പുകള്‍ ഉഷയുടെ ചികില്‍സയ്‌ക്കുള്ള ധന ശേഖരണത്തിനായിരുന്നു.
ബസിന്റെ ഉടമ എടത്വ ഇരുപ്പുമൂട്ടില്‍ മിഥുന്‍ മാത്യു, ജീവനക്കാരായ കെ.ഒ ലെനില്‍ രാജ്‌, എസ്‌. ഷിബിന്‍, അജി വര്‍ഗീസ്‌ എന്നിവര്‍ നേതൃത്വം നല്‍കി. ഇന്നലെ ജീവനക്കാരുടെ സേവനവും സൗജന്യമായിരുന്നു.
യാത്രാ ടിക്കറ്റ്‌ ഇനത്തിലും സംഭാവനയായും ലഭിച്ച മുഴുവന്‍ തുകയും ഉഷയുടെ ചികില്‍സാ സഹായത്തിനായി കൈമാറുമെന്നും നിര്‍ധനരായ ആളുകളുടെ ചികില്‍സാ സഹായത്തിനായി ഇത്തരം യാത്രകള്‍ ഇനിയും സംഘടിപ്പിക്കുമെന്നും ബസിന്റെ ഉടമ മിഥുന്‍ പറഞ്ഞു.
കഴിഞ്ഞ ആഴ്‌ച ചെങ്ങന്നൂരില്‍ മുളക്കുഴ പഞ്ചായത്തില്‍ ഹൃദയ ശസ്‌ത്രക്രിയ കാത്ത്‌ കഴിയുന്ന 31 കാരിയുടെ ചികില്‍സാ സഹായത്തിനായി സ്വകാര്യ ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ ബസുകള്‍ സര്‍വീസ്‌ നടത്തി ഒരു ലക്ഷം രൂപ കണ്ടെത്തിയിരുന്നു.

Ads by Google
Advertisement
Saturday 20 May 2017 01.30 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW