Monday, May 29, 2017 Last Updated 14 Min 35 Sec ago English Edition
Todays E paper
Saturday 20 May 2017 01.23 AM

പ്ലാച്ചിമട പ്രക്ഷോഭം ശക്‌തമാക്കുന്നു; മന്ത്രിയുടെ വീട്ടിലേക്ക്‌ മാര്‍ച്ച്‌

uploads/news/2017/05/110101/1.jpg

പാലക്കാട്‌: പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്ല്‌ അനിശ്‌ചിതത്വത്തിലായ സാഹചര്യത്തില്‍ പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമരസമിതിയും പ്ലാച്ചിമട സമര ഐക്യദാര്‍ഡ്യ സമിതിയും പ്രക്ഷോഭം ശക്‌തമാക്കും. പാലക്കാട്‌ കലക്‌ടറേറ്റ്‌ പടിക്കല്‍ നടക്കുന്ന സത്യാഗ്രഹം 27 ദിവസം പിന്നിട്ടിരിക്കെ സമരം മന്ത്രിയുടെ വീട്ടുപടിക്കലേക്കും വ്യാപിപ്പിക്കാനാണ്‌ തീരുമാനം. 28 ന്‌ മന്ത്രി എ.കെ. ബാലന്റെ പാലക്കാട്ടെ വസതിയിലേക്ക്‌ മാര്‍ച്ച്‌ നടത്തുമെന്ന്‌ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 11 ന്‌ വികേ്‌ടാറിയ കോളജ്‌ പരിസരത്തുനിന്നാണ്‌ മാര്‍ച്ച്‌ ആരംഭിക്കുക. ജില്ലയിലെ ഭരണപക്ഷ എം.എല്‍.എമാരുടെ വീടുകളിലേക്കും രണ്ടാംഘട്ടമായി മാര്‍ച്ച്‌ നടത്തും. വിഷയം മുഖ്യമന്ത്രി ഗൗരവത്തിലെടുത്ത്‌ നേരിട്ട്‌ ചര്‍ച്ചയ്‌ക്കു വിളിക്കണമെന്നാണ്‌ ആവശ്യം. പ്ലാച്ചിമട ബില്ലിന്റെ കാര്യത്തില്‍ ഉദാസീനത തുടര്‍ന്നാല്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്കുവരെ സമരം നടത്തി വിഷയം രൂക്ഷമാക്കാനാണ്‌ തീരുമാനം.
അതേസമയം സര്‍ക്കാരിന്റെ ആവശ്യപ്രകാരം ജില്ലാ കലക്‌ടര്‍ ഇന്ന്‌ സമരക്കാരുമായി ചര്‍ച്ച നടത്തും. ബില്ല്‌ പാസാക്കുന്നതില്‍ വീഴ്‌ച വരുത്തിയതില്‍ സംസ്‌ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും തുല്യപങ്കാണുള്ളത്‌. വാര്‍ത്താസമ്മേളനത്തില്‍ ആറുമുഖന്‍ പത്തിച്ചിറ, കെ.വി. ബിജു, എം. സുലൈമാന്‍, സുമന്‍ജിത്ത്‌ പങ്കെടുത്തു.

Ads by Google
Ads by Google
Saturday 20 May 2017 01.23 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW