Tuesday, July 25, 2017 Last Updated 0 Min 39 Sec ago English Edition
Todays E paper
Saturday 20 May 2017 01.20 AM

മദ്യവില്‍പ്പന വാട്‌സ്‌ആപ്പ്‌ വഴിയും

uploads/news/2017/05/110086/4.jpg

എരുമേലി: മദ്യശാലകള്‍ക്ക്‌ പൂട്ട്‌ വീണപ്പോള്‍ ന്യൂ ജനറേഷന്‍ പിള്ളേര്‍ മദ്യവില്‍പനയ്‌ക്ക്‌ പുതിയ വഴി തേടുന്നു. വാട്‌സ്‌ ആപ്പ്‌ ഗ്രൂപ്പുകള്‍ വഴിയാണ്‌ ചിലര്‍ മദ്യം വാങ്ങാനുള്ള മാര്‍ഗം കണ്ടെത്തിയത്‌.
എരുമേലി ടൗണിനു സമീപമാണ്‌ ഇത്തരത്തില്‍ മദ്യം ആവശ്യക്കാര്‍ക്ക്‌ ഞൊടിയിടയില്‍ എത്തിക്കുന്നത്‌. ആവശ്യമുള്ള ബ്രാന്റ്‌ ഉള്‍പ്പെടെ ഇമേജ്‌ പോസ്‌റ്റ്‌ ചെയ്‌താല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മദ്യം അരികിലെത്തും. സന്ദേശം കൈമാറുന്നതിന്‌ ചില കോഡുകളും ഗ്രൂപ്പില്‍ ഉപയോഗിക്കുന്നു.
മദ്യശാലകള്‍ എരുമേലിയില്‍ നിന്നും അകലെയുള്ള സ്‌ഥലങ്ങളിലേയ്‌ക്ക്‌ പോയപ്പോള്‍ ഉപഭോക്‌താക്കളെ സഹായിക്കാനാണ്‌ ഇത്തരത്തില്‍ മദ്യവില്‍പ്പന നടത്തുന്നതിന്‌ ഒരു സംഘം ചെറുപ്പക്കാര്‍ തയ്യാറായത്‌.
വില അല്‍പ്പം കൂടിയാലും ശരി പഴയതുപോലെ വെയിലും മഴയും നനഞ്ഞ്‌ ക്യൂനില്‍ക്കേണ്ട ആവശ്യമില്ലല്ലോയെന്നാണ്‌ കുടിയന്‍മാര്‍ പറയുന്നത്‌.
എരുമേലിയില്‍ പ്രവര്‍ത്തിച്ചിരുന്ന ബിവറേജ്‌ ഔട്ട്‌ലെറ്റും, ബാറും പൂട്ടിയെങ്കിലും അനധികൃത മദ്യ വില്‍പ്പന ഇപ്പോഴും സജീവമാണ്‌. ഇതിനെതിരെ എക്‌സൈസ്‌ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.

Ads by Google
Ads by Google
Saturday 20 May 2017 01.20 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW