Monday, June 26, 2017 Last Updated 3 Min 22 Sec ago English Edition
Todays E paper
Saturday 20 May 2017 01.15 AM

പകര്‍ച്ചവ്യാധികള്‍ പെരുകുമെന്ന്‌ ആശങ്ക

uploads/news/2017/05/110046/2.jpg

ആലപ്പുഴ: ജില്ലയില്‍ കൊതുകുകളുടെ സാന്ദ്രത വര്‍ധിച്ചു. മഴക്കാലമാകുന്നതോടെ പകര്‍ച്ചവ്യാധികള്‍ പെരുകുമെന്ന്‌ ആശങ്ക. ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ പോലെയുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്നെന്നു പരാതികള്‍ ഉയരുന്നിട്ടുണ്ട്‌.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അധികൃതര്‍ തയാറായിട്ടില്ല. പേരിന്‌ ആശാ പ്രവര്‍ത്തകരെ ഉപയോഗിച്ചു വെള്ളംകെട്ടിക്കിടക്കുന്ന ചിരട്ടകളും മറ്റും നീക്കം ചെയ്യുന്നതൊഴിച്ചാല്‍ കൊതുകു നശീകരണത്തിന്‌ ഫലപ്രദമായ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നാണു പരാതി.
മുമ്പ്‌ രാത്രിയിലായിരുന്നു കൊതുകിന്റെ ആക്രമണം രൂക്ഷമായിരുന്നതെങ്കില്‍ മഴയെത്തിയതോടെ പകലും കൊതുകുശല്യം വര്‍ധിച്ചിട്ടുണ്ട്‌. ഏറ്റവും കൂടുതല്‍ ബുദ്ധിട്ട്‌ അനുഭവിക്കുന്നതു കാര്‍ഷിക മേഖലയായ കുട്ടനാട്ടിലെ ജനങ്ങളാണ്‌. കൊയ്‌ത്തു കഴിഞ്ഞ്‌ പാടങ്ങളില്‍ വെള്ളം കെട്ടികിടക്കുന്നതിനാല്‍ ഇവിടെ ജനജീവിതം ദുസഹമായി. പട്ടണങ്ങളിലെ ഓഫീസുകളില്‍ പകല്‍ കൊതുകുശല്യം രൂക്ഷമാണ്‌.
മഴയെത്തിയതോടെ ഓടകളിലും മറ്റും മലിനജലം കെട്ടികിക്കുന്നതിനാലാണു മുമ്പെങ്ങും ഉണ്ടാകാത്ത രീതിയില്‍ കൊതുകുകള്‍ പെരുകുന്നത്‌.
ഓടകളിലെ വെള്ളം മിക്കയിടത്തും ഒഴുകിപ്പോകാതെ കെട്ടികിടക്കുകയാണ്‌. ഓടകളില്‍നിന്നും കോരിയെടുത്ത്‌ റോഡിലിട്ടിരുന്ന മാലിന്യം യഥാസമയം നീക്കം ചെയ്യാതിരുന്നതിനാല്‍ വീണ്ടും മഴയില്‍ ഒലിച്ച്‌ ഓടയിലേക്കു തന്നെയെത്തിയിട്ടുണ്ട്‌.

Ads by Google
Ads by Google
Saturday 20 May 2017 01.15 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW