Monday, May 21, 2018 Last Updated 3 Min 55 Sec ago English Edition
Todays E paper
Ads by Google
Friday 19 May 2017 03.01 AM

ഭിന്നിപ്പിച്ചുഭരിക്കാന്‍ ബി.ജെ.പി വര്‍ഗീയതയെ കൂട്ടുപിടിക്കുന്നു: പന്ന്യന്‍ രവീന്ദ്രന്‍

uploads/news/2017/05/109904/2wn.jpg

കല്‍പ്പറ്റ: രാജ്യത്തെ ഭിന്നിപ്പിച്ചു ഭരിക്കാന്‍ ബി.ജെ.പി. വര്‍ഗീയതയെ കൂട്ടുപിടിക്കുകയാണെന്ന്‌ സി.പി.ഐ. ദേശീയ സെക്രട്ടറിയറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍. വയനാട്‌ തോട്ടം തൊഴിലാളി യൂണിയന്‍(എ.ഐ.ടി.യു.സി) സ്‌ഥാപക പ്രസിഡന്റും സി.പി.ഐ. വയനാട്‌ ജില്ലാ സെക്രട്ടറിയും അവിഭക്‌ത മേപ്പാടി പഞ്ചായത്തിന്റെ പ്രസിഡന്റുമായിരുന്ന വി.എന്‍.എസിന്റെ പതിമൂന്നാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി വയനാട്‌ തോട്ടം തൊഴിലാളി യൂണിയന്‍(എ.ഐ.ടി.യു.സി) ചൂരല്‍മലയില്‍ സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നുണകള്‍ പറഞ്ഞ്‌ ജനങ്ങളെ കബളിപ്പിക്കുന്ന ഭരണാധികാരിയാണ്‌ നരേന്ദ്രമോഡി. എന്‍.ഡി.എ ഭരണത്തില്‍ രാജ്യവ്യാപകമായി ജനജീവിതം ദുസഹമായി. കോര്‍പറേറ്റുകള്‍ക്ക്‌ സഹായകമായ കേന്ദ്ര നിലപാടുകള്‍ ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കുകയാണ്‌. കേന്ദ്ര ഭരണത്തില്‍ ആര്‍.എസ്‌.എസ്‌ പിടിമുറുക്കുകയാണ്‌. ഭരണതലത്തിലെ വീഴ്‌ചകള്‍ക്കെതിരെ ശബ്‌ദിക്കുന്നവരെ കരിനിയമങ്ങള്‍ ഉപയോഗിച്ചാണ്‌ നേരിടുന്നത്‌. വര്‍ഗീയതയ്‌ക്കെതിരെ പോരാടാന്‍ ഇടതുപക്ഷത്തിനേ കഴിയൂ. അതുകൊണ്ടാണ്‌ ബി.ജെ.പി മുഖ്യശത്രുക്കായി കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടികളെ കാണുന്നതെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. തോട്ടം തൊഴിലാളികളുടെ മക്കളില്‍ എസ്‌.എസ്‌.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ക്യാഷ്‌ അവാര്‍ഡ്‌ അദ്ദേഹം വിതരണം ചെയ്‌തു.
സി.പി.ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര അധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സിക്യുട്ടീവ്‌ കമ്മിറ്റിയംഗം സി.എസ്‌. സ്‌റ്റാന്‍ലിന്‍, എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ്‌ എസ്‌.ജി. സുകുമാരന്‍, സി.പിഐ ജില്ലാ കമ്മിറ്റിയംഗം മഹിത മൂര്‍ത്തി, അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ്‌ ഹെല്‍പ്പേഴ്‌സ് യൂണിയന്‍(എ.ഐ.ടി.യു.സി) ജില്ലാ പ്രസിഡന്റ്‌ കെ.എന്‍. പ്രേമലത എന്നിവര്‍ പ്രസംഗിച്ചു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി പി.കെ. മൂര്‍ത്തി സ്വാഗതവും സി.പി.ഐ മേപ്പാടി ലോക്കല്‍ സെക്രട്ടറി വി. യൂസഫ്‌ നന്ദിയും പറഞ്ഞു.

Ads by Google
Advertisement
Friday 19 May 2017 03.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW