Monday, October 23, 2017 Last Updated 11 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 19 May 2017 03.00 AM

ദാ കുപ്പി, മരുന്നുവാങ്ങാനല്ല; ആരോഗ്യമന്ത്രിയുടെ മിന്നല്‍പരിശോധനയില്‍ കണ്ടത് ബിയര്‍, മദ്യക്കുപ്പി ശേഖരം

കുട്ടികളുടെ വാര്‍ഡിലെത്തിയ മന്ത്രി അവിടെയുണ്ടായിരുന്ന സ്‌റ്റീല്‍ അലമാര തുറന്നു പരിശോധിച്ചു. എന്നാല്‍ തുരുമ്പെടുത്ത്‌ വൃത്തിഹീനമായ അലമാരയില്‍ ഇഞ്ചക്ഷന്‍ മരുന്നുകളും സിറിഞ്ചുകളുമാണ്‌ മന്ത്രിക്ക്‌ കാണാന്‍ കഴിഞ്ഞത്‌. ഇതോടെ പ്രകോപിതയായ മന്ത്രി ചുമതലയുണ്ടായിരുന്ന നഴ്‌സിനെ ശകാരിച്ചു.
K.K. sailaja

തിരുവനന്തപുരം പരിശോധനയ്‌ക്ക് എത്തിയ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ജനറല്‍ ആശുപത്രിയിലെ കാഴ്‌ച കണ്ട്‌ പൊട്ടിത്തെറിച്ചു. സമയത്തിന്‌ എത്താത്ത ജീവനക്കാരും ആശുപത്രി പരിസരത്ത്‌ ബിയര്‍, മദ്യക്കുപ്പി ശേഖരവും. ജനറല്‍ ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ഉള്‍പ്പെടെ ഡെങ്കിപ്പനി ഉണ്ടായ സാഹചര്യത്തിലാണ്‌ ആശുപത്രിയില്‍ മന്ത്രി പരിശോധനയ്‌ക്ക് എത്തിയത്‌. രാവിലെ എട്ടുമണിയോടെയാണ്‌ മന്ത്രിയും ആരോഗ്യവകുപ്പ്‌ ഉന്നത ഉദ്യോഗസ്‌ഥരും ജനറല്‍ ആശുപത്രിയില്‍ എത്തിയത്‌.
മന്ത്രിയെത്തിയിട്ടും പല ഡോക്‌ടര്‍മാരും ജീവനക്കാരും ഡ്യൂട്ടിക്ക്‌ എത്തിയിരുന്നില്ല. ആശുപത്രിയിലും പരിസരത്തും മദ്യകുപ്പികളുടെ വലിയ ശേഖരമായിരുന്നു. തുരുമ്പിച്ച അലമാരകളിലാണ്‌ കുട്ടികളുടെ മരുന്ന്‌ സൂക്ഷിച്ചിരുന്നത്‌. ഇതേ തുടര്‍ന്ന്‌ ദേഷ്യപ്പെട്ട ആരോഗ്യമന്ത്രി ഡോക്‌ടര്‍മാരേയും ജീവനക്കാരേയും ശകാരിക്കുകയും ചെയ്‌തു. മന്ത്രി എത്തുമെന്ന്‌ നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാല്‍ സൂപ്രണ്ടുള്‍പ്പെടെ പലരും വൈകിയാണ്‌ ആശുപത്രിയില്‍ എത്തിയത്‌. നാളെ മുതല്‍ കൃത്യം എട്ടുമണിക്കു തന്നെ ജോലിക്കെത്തണമെന്ന്‌ നിര്‍ദ്ദേശിച്ചു.
ഒന്നും രണ്ടും വാര്‍ഡുകളിലാണ്‌ മന്ത്രി ആദ്യം എത്തിയത്‌. കുട്ടികളുടെ വാര്‍ഡിലെത്തിയ മന്ത്രി അവിടെയുണ്ടായിരുന്ന സ്‌റ്റീല്‍ അലമാര തുറന്നു പരിശോധിച്ചു. എന്നാല്‍ തുരുമ്പെടുത്ത്‌ വൃത്തിഹീനമായ അലമാരയില്‍ ഇഞ്ചക്ഷന്‍ മരുന്നുകളും സിറിഞ്ചുകളുമാണ്‌ മന്ത്രിക്ക്‌ കാണാന്‍ കഴിഞ്ഞത്‌. ഇതോടെ പ്രകോപിതയായ മന്ത്രി ചുമതലയുണ്ടായിരുന്ന നഴ്‌സിനെ ശകാരിച്ചു. എല്ലാവരും ചേര്‍ന്ന്‌ വൈകുമന്നരത്തിനു മുമ്പ്‌ സമ്പൂര്‍ണ്ണ ശുചീകരണം നടത്തണമെന്നും ബന്ധപ്പെട്ട സ്‌ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ശുചിത്വം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചു.
ആശുപത്രി പരിസരത്തെ മദ്യകുപ്പികള്‍ കണ്ട മന്ത്രി സുരക്ഷാജീവനക്കാരോട്‌ വിശദീകരണം തേടി. മന്ത്രിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്‌ഥാനത്തില്‍ ഡോക്‌ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ കൊതുക്‌ നിയന്ത്രണ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടത്തി. ഉറവിടനശീകരണം പാഴ്‌ വസ്‌തുക്കളുടെ നിര്‍മ്മാര്‍ജനം തുടങ്ങി വെള്ളം കെട്ടി നില്‍ക്കാന്‍ ഇടയുള്ള സാഹചര്യവും നശിപ്പിച്ച്‌ ജീവനക്കാര്‍ ആശുപത്രിയും പരിസരവും വൃത്തിയാക്കി. തുടര്‍ന്ന്‌ ഡോക്‌ടര്‍മാരുടെ അടിയന്തരയോഗം ചേര്‍ന്നു.
ആശുപത്രിയിലെ വാര്‍ഡുകളും പരിസരവും മന്ത്രി നേരിട്ട്‌ പരിശോധിച്ച്‌ സ്‌ഥിതിഗതികള്‍ മനസ്സിലാക്കിയതിന്റെ അടിസ്‌ഥാനത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും കൊതുക്‌ നിര്‍മ്മാര്‍ജന നിയന്ത്രണ പ്രവര്‍ത്തനങ്ങളും യുദ്ധകാലാടിസ്‌ഥാനത്തില്‍ നടത്തുന്നതിന്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. ആശുപത്രിയുടെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ കൃത്യമായും വിലയിരുത്തുന്നതിനും മാസ്‌റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിനും ആരോഗ്യവകുപ്പ്‌ ഡയറക്‌ടറെ ചുമതലപ്പെടുത്തി. ആശുപത്രിയില്‍ ശുചീകരണ ജീവനക്കാരുടെ അഭാവം ഉണ്ടെങ്കില്‍ അത്‌ ഉടനടി പരിഹരിക്കുന്നതിനും ആശുപത്രി അധികൃതര്‍ക്ക്‌ മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. പനി നേരിടാനുള്ള എല്ലാ സംവിധാനങ്ങളും ജനറല്‍ ആശുപത്രിയില്‍ ഒരുക്കിയിട്ടുള്ളതായും മെച്ചപ്പെട്ട ചികിത്സ ആശുപത്രിയില്‍ നിന്ന്‌ ലഭിക്കുന്നതിനും വേണ്ട എല്ലാ നടപടികളും കൈക്കൊണ്ടതായും മന്ത്രി അറിയിച്ചു.
പനി ബാധിതര്‍ക്കായി 20 ഓളം കിടക്കകള്‍ ഉള്ള പനിവാര്‍ഡ്‌ ആരംഭിക്കുകയും കൊതുക്‌ കടി ഏല്‍ക്കാതിരിക്കാന്‍ നെറ്റുകളും സജ്‌ജീകരിച്ചിട്ടുണ്ട്‌. കുട്ടികളുടെ വിഭാഗത്തിലും ഇത്തരം സജ്‌ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌ കൂടാതെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഒ.പിയും പ്രവര്‍ത്തനക്ഷമമാണെന്ന്‌ മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.

Ads by Google
Advertisement
Friday 19 May 2017 03.00 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW