Thursday, November 23, 2017 Last Updated 38 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 19 May 2017 02.58 AM

വിയ്യൂര്‍ ജയിലില്‍ കനത്ത ജലക്ഷാമം.

uploads/news/2017/05/109890/3TCR.jpg

മുളങ്കുന്നത്തുകാവ്‌: വിയ്യൂര്‍ ജയിലില്‍ കനത്ത ജലക്ഷാമം. തടവുകാരും ജയില്‍ അധികൃതരും തമ്മില്‍ തര്‍ക്കം പതിവാകുന്നു. പലപ്പോഴും ഇത്‌ കൈയാങ്കളിയില്‍ എത്തുന്നതായി പറയുന്നു. വേനല്‍ കന്നത്തതോടുകൂടി ജയിലിലെ കുടിവെള്ള സോത്രസുകള്‍ വറ്റി ഉണങ്ങി ജലക്ഷാമം രൂക്ഷമായതോടുകൂടി വെള്ളം പുറത്തുനിന്നും വാങ്ങിയാണ്‌ പ്രശ്‌നം ഒരു പരിധിവരെ പിടിച്ചുനിര്‍ത്തുന്നത്‌.
തടവുകാര്‍ക്ക്‌ ആവശ്യമായ വെള്ളം കിട്ടാത്തതാണ്‌ തര്‍ക്കങ്ങള്‍ക്കും സംഘര്‍ഷാവസ്‌ഥയ്‌ക്കും കാരണമായിട്ടുള്ളത്‌. സെന്‍ട്രല്‍ ജയിലില്‍ മൂന്ന്‌ കുളങ്ങളും രണ്ട്‌ കുഴല്‍ക്കിണറുകളുമാണുള്ളത്‌. ഇവയില്‍ നിന്നുമാണ്‌ വനിതാ ജയില്‍, ജില്ലാ ജയില്‍, സെന്‍ട്രല്‍ ജയില്‍, സബ്‌ ജയില്‍ ജീവനക്കാരുടെ ക്വോര്‍ട്ടേഴ്‌സുകള്‍, കാന്റീന്‍ എന്നിവിടങ്ങളിലേക്ക്‌ വെള്ളമെത്തിക്കുന്നത്‌. ഇവയിലെ വെള്ളം കുറഞ്ഞിതിനെ തുടര്‍ന്ന്‌ തൃശൂര്‍ കോര്‍പ്പറേഷനാണ്‌ കുടിവെള്ളം ടാങ്കറില്‍ എത്തിക്കുന്നത്‌.
ബാക്കി വെള്ളം മറ്റ്‌ ഏജന്‍സികളില്‍നിന്നു വിലകൊടുത്താണ്‌ വാങ്ങിക്കുന്നത്‌. എന്നാല്‍ ദിവസങ്ങള്‍ക്കുമുമ്പ്‌ മാലിന്യവെള്ളം നല്‍കിയെന്ന്‌ ആരോപിച്ച്‌ തടവുകാരും ജീവനക്കാരും വലിയരീതിയില്‍ പ്രശ്‌നം സൃഷ്‌ടിച്ചു.
സംഘര്‍ഷാവസ്‌ഥ കണക്കിലെടുത്ത്‌ ജോലികഴിഞ്ഞ്‌ വീട്ടില്‍ പോയ ജീവനക്കാരെ തിരികെ കൊണ്ടുവന്നാണ്‌ ജീവനക്കാര്‍ ശക്‌തി തെളിയിച്ചത്‌. ഇതുമൂലം സംഘര്‍ഷാവസ്‌ഥയ്‌ക്ക് അയവ്‌ ഉണ്ടാകുകയായിരുന്നു. തടവുകാര്‍ ചെളിവെള്ളം വലിച്ചെറിയുകയും ചെയ്‌തു.
തടവുകാര്‍ക്ക്‌ പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള വെള്ളംപോലും കിട്ടുന്നില്ലെന്ന്‌ തടവുകാര്‍ ആരോപിക്കുന്നു.
കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ അധികൃതര്‍ നെട്ടോട്ടം ഓടുകയാണ്‌. അതേസമയം തടവുകാരെ വെള്ളമുള്ള മറ്റു ജയിലുകളിലേക്ക്‌ കുറച്ചു പേരെ മാറ്റാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്‌.

Ads by Google
Advertisement
Friday 19 May 2017 02.58 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW