Tuesday, June 27, 2017 Last Updated 14 Min 14 Sec ago English Edition
Todays E paper
Friday 19 May 2017 02.57 AM

ഏനാത്ത്‌ പാലത്തില്‍ ഒളിച്ചിരുന്നത്‌ വന്‍ ദുരന്തം ബലക്ഷയം സംഭവിച്ച തൂണ്‌ ചരിഞ്ഞു

uploads/news/2017/05/109879/1p.jpg

അടൂര്‍: എം.സി റോഡിലെ ഏനാത്ത്‌ പാലത്തില്‍ ഒളിച്ചിരുന്നത്‌ വന്‍ അപകടം. ഭാഗ്യം കൊണ്ടാണ്‌ പാലം തകരാതിരുന്നതും വന്‍ ദുരന്തം ഒഴിവായതെന്നും ഇന്നലെ വ്യക്‌തമായി. പാലത്തിന്റെ ബലക്ഷയം സംഭവിച്ച രണ്ടാമത്തെ തൂണ്‌ ഇന്നലെ രാവിലെ 11.10 ന്‌ വന്‍ ശബ്‌ദത്തോടെ കിഴക്കോട്ട്‌ ചരിഞ്ഞു. ഇതോടെ പാലത്തിലൂടെയുള്ള കാല്‍നടയാത്ര ജില്ലാ കലക്‌ടര്‍ നിരോധിച്ചു. ബലക്ഷയം സംഭവിച്ച തൂണുകള്‍ ഇന്നു പൊളിച്ച്‌ നീക്കാനിരിക്കെ, തെക്ക്‌ നിന്നുള്ള രണ്ടാമത്തെ തൂണാണ്‌ അടിത്തറ ഇളകി ഒരു വശത്തേക്ക്‌ ചരിഞ്ഞത്‌.
ഡക്‌ സ്ലാബ്‌ ജാക്കി ഉപയോഗിച്ച്‌ ഉയര്‍ത്തി ഈ തൂണ്‍ ലെവല്‍ ചെയ്‌ത്‌ നിര്‍ത്തിയിരിക്കുകയായിരുന്നു. വെല്‍ തൂണുകള്‍ക്ക്‌ മുകളിലെ ഡക്ക്‌ സ്ലാബ്‌ ഉയര്‍ത്തിയതോടെയാണ്‌ പിടുത്തം വിട്ട തൂണ്‌ ചരിഞ്ഞത്‌. ഇതിന്‌ ചുറ്റും നാലു കോണ്‍ക്രീറ്റ്‌ തൂണുകള്‍ നിര്‍മിക്കുന്നതിനുള്ള പൈലിങ്‌ പണികള്‍ നടക്കുകയായിരുന്നു.
മൂന്ന്‌ തൂണുകള്‍ ഇന്നലെ പൂര്‍ത്തീകരിച്ചിരുന്നു. ചരിഞ്ഞ തൂണിന്‌ ചുറ്റും ജീവനക്കാര്‍ക്ക്‌ നിന്ന്‌ കോണ്‍ക്രീറ്റ്‌ മുറിക്കുന്നതിന്‌ ഉള്ള സൗകര്യത്തിനായി ഇരുമ്പ്‌ പൈപ്പുകള്‍ പിടിപ്പിച്ചു വരികയായിരുന്നു. ബലക്ഷയം സംഭവിച്ച വെല്‍തൂണുകള്‍ കട്ട്‌ ചെയ്യുന്നതിന്‌ കോണ്‍ക്രീറ്റ്‌ കട്ടര്‍ ഉള്‍പ്പടെയുള്ളവ ഇന്നലെ പണി സ്‌ഥലത്ത്‌ എത്തിച്ചിരുന്നു. സ്ലാബുകള്‍ പൂര്‍ണമായും താല്‌ക്കാലികമായി നിര്‍മ്മിച്ച ഇരുമ്പ്‌ തൂണുകളില്‍ താങ്ങി നിര്‍ത്തിയിരുന്നതിനാല്‍ വന്‍ ദുരന്തമാണ്‌ ഒഴിവായത്‌.
തൊഴിലാളികള്‍ ചുറ്റും നിന്ന്‌ പണി ചെയ്‌ത്‌ കൊണ്ടിരിക്കേയാണ്‌ തൂണ്‌ ചരിയുന്നത്‌. പൈലിങ്‌ പൂര്‍ത്തിയായി വരുന്ന സാഹചര്യത്തിലാണ്‌ തെക്ക്‌ നിന്നുള്ള രണ്ടാമത്തെ തൂണ്‍ ആദ്യം പൊളിച്ചു നീക്കാന്‍ തീരുമാനിച്ചത്‌.
ബലക്ഷയം സംഭവിച്ച തൂണുകള്‍ പൊളിച്ചു നീക്കിയ ശേഷം പൈല്‍ ക്യാപ്പ്‌ നിര്‍മിക്കും. കിണര്‍ ഫൗണ്ടേഷന്‌ ചുറ്റും ഒരു മീറ്റര്‍ വ്യാസമുള്ള നാല്‌ പൈല്‍ ഫൗണ്ടേഷനാണ്‌ നിര്‍മിക്കുന്നത്‌. നിലവിലുള്ള വിയര്‍ നീക്കം ചെയ്‌ത്‌ പുതിയത്‌ ചെയ്‌ത്‌ അതിന്‌ മുകളില്‍ ഇലാസ്‌റ്റോ മെറിക്ക്‌ ബയറിങ്‌ ഘടിപ്പിച്ച്‌ ജാക്കിയാല്‍ ഉയര്‍ത്തി ഇരുമ്പ്‌ തൂണില്‍ താങ്ങി വച്ച ഡക്ക്‌ സ്ലാബ്‌ പുതിയ തൂണിലേക്കിറക്കി വയ്‌ക്കുകയാണ്‌ ചെയ്യുന്നത്‌. ജനുവരി പത്തിന്‌ വൈകിട്ടാണ്‌ പാലത്തിന്‌ തകരാര്‍ സംഭവിക്കുന്നത്‌.
ഇതിനെ തുടര്‍ന്ന്‌ അന്നു തന്നെ പാലത്തിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചിരുന്നു. പാലത്തിന്റെ നടപ്പാതയും കൈവരികളും പുറത്തേക്ക്‌ തള്ളിയ നിലയിലായിരുന്നു.
എറണാകുളത്ത്‌ നിന്നെത്തിയ നീല്‍ അണ്ടര്‍ വാട്ടര്‍ സര്‍വീസില്‍ നിന്നുള്ള അഞ്ചംഗ മുങ്ങല്‍ വിദഗ്‌ദ്ധര്‍ പകര്‍ത്തിയ പാലത്തിന്റെ അടിത്തറയുടെ ചിത്രങ്ങള്‍ പരിശോധിച്ചപ്പോഴാണ്‌ തെക്കു നിന്നുള്ള രണ്ടാമത്തെയും മൂന്നാമത്തെയും തൂണുകളുടെ അടിത്തറ ഇളകിയതായി കണ്ടെത്തിയിരുന്നത്‌.
ചീഫ്‌ എന്‍ജിനീയര്‍
ഉള്‍പ്പെടെ പാഞ്ഞെത്തി

ബലക്ഷയം സംഭവിച്ച തൂണ്‌ ചരിഞ്ഞതറിഞ്ഞ്‌ കെ.എസ്‌.ടി.പി ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തി പരിശോധന നടത്തി. ചീഫ്‌ എന്‍ജിനീയര്‍ ജീവരാജ്‌, ഡി സൈന്‍ വിഭാഗം ചീഫ്‌ എന്‍ജിനീയര്‍ പെണ്ണമ്മ, ജോയിന്റ്‌ ഡയറക്‌ടര്‍ സജു, കെ.എസ്‌.ടി.പി സുപ്രണ്ടിങ്‌ എന്‍ജിനീയര്‍ ദീപു, എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ ജി.എസ്‌. ഗീത, അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ അശോകന്‍, റോഷ്‌ മോന്‍ എന്നിവരാണ്‌ സ്‌ഥലത്ത്‌ എത്തിയത്‌. നേരത്തെ തകരാറിലായിരുന്ന വെല്‍ഫൗണ്ടേഷന്‍ കൂടുതലായി പൊട്ടി 25 സെന്റിമീറ്ററോളം താഴ്‌ന്നത്‌ മൂലമാണ്‌ തൂണ്‌ ചരിഞ്ഞതെന്നാണ്‌ പ്രാഥമിക നിഗമനം.
കിണര്‍ കൂടുതല്‍ താഴ്‌ന്നാല്‍ ചരിഞ്ഞിരിക്കുന്ന തൂണ്‍, പാലത്തിന്റെ ഡക്ക്‌ സ്ലാബ്‌ ഉയര്‍ത്തി വച്ചിരിക്കുന്ന താല്‌ക്കാലിക ഇരുമ്പ്‌ തൂണിന്‌ മുകളിലേക്ക്‌ മറിയുമോ എന്ന ആശങ്കയും ഉണ്ട്‌.അങ്ങനെ സംഭവിച്ചാല്‍ ഇരുമ്പ്‌ തൂണില്‍ താല്‌ക്കാലികമായി ഉറപ്പിച്ച സ്ലാബ്‌ കൂടി നിലംപൊത്തി അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്‌. തൂണിന്റെ ചരിഞ്ഞു നില്‌ക്കുന്ന വശത്തുള്ള കോണ്‍ക്രീറ്റ്‌ ഭാഗം ഡയമണ്ട്‌ കട്ടര്‍ ഉപയോഗിച്ച്‌ മുറിച്ച്‌ നീക്കാനാണ്‌ തീരുമാനം. മദ്രാസ്‌ ഐ ഐ.ടിയില്‍ നിന്നും വിരമിച്ചമുന്‍ ഉദ്യോഗസ്‌ഥനും വിദഗ്‌ദ്ധനുമായ ഡോ.അരവിന്ദനെ ഇക്കാര്യം ധരിപ്പിക്കും. അദ്ദേഹത്തിന്റെ അഭിപ്രായം ആരാഞ്ഞശേഷമാകും തുടര്‍ നടപടിയെന്ന്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.
ഒഴിവായത്‌ വന്‍ ദുരന്തം

പാലത്തിന്റെ തൂണ്‌ പൂര്‍ണമായും നിലംപൊത്താത്തതിനാല്‍ വന്‍ അപകടം ഒഴിവായി. കാല്‍നടയാത്രക്കാര്‍ തലങ്ങും വിലങ്ങും സഞ്ചരിക്കവേയാണ്‌ വന്‍ ശബ്‌ദത്തോടെ പാലത്തിന്റെ ഒരു തൂണ്‍ കിഴക്കോട്ട്‌ ചരിഞ്ഞത്‌.
തൂണിന്‌ പടിഞ്ഞാറെ ഭാഗത്തെ മൂലവശം ഉയര്‍ത്തി വച്ച ഡക്ക്‌ സ്ലാബില്‍ തട്ടിയിരിക്കുകയാണ്‌. ഇത്‌ കാരണമാണ്‌ തൂണ്‌ താല്‌ക്കാലികമായി സ്‌ഥാപിച്ച ഇരുമ്പ്‌ പൈപ്പിലേക്ക്‌ മറിയാതിരുന്നത്‌. മറിഞ്ഞാല്‍ പാലത്തിന്റെ മുകള്‍ഭാഗം പൂര്‍ണമായും ആറ്റിലേക്ക്‌ പതിക്കുന്ന സ്‌ഥിതി ഉണ്ടാകുമായിരുന്നു. തൂണ്‌ ചരിഞ്ഞ സമയം നിരവധി പേര്‍ പാലത്തിനടിയില്‍ നിന്ന്‌ ജോലി ചെയ്‌തിരുന്നു. ഇവര്‍ക്ക്‌ അപകടം സംഭവിക്കാനുള്ള സാധ്യതയും ഉണ്ടായിരുന്നു.

Ads by Google
Ads by Google
Friday 19 May 2017 02.57 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW